വ്രതം തലച്ചോറിനും ഗുണപ്രദമാണ്

ആത്മീയ കാര്യങ്ങളിൽ അത്യധികം ശ്രദ്ധ ചെലുത്തുകയും ലൗകികമായ സുഖാസ്വാദനങ്ങളോട് യാത്ര ചോദിക്കുകയും ചെയ്യേണ്ട സമയമാണ് വിശുദ്ധ റമദാൻ. ഏറെ സൽകർമ്മങ്ങൾ ചെയ്യാൻ കഴിയാത്തവരെ ഇരുത്തി ചിന്തിപ്പിക്കുന്ന സമയം തന്നെയാണിത്. ആത്മീയവും ശാരീരികവുമായ അനേകം ഗുണങ്ങൾ സമ്മേളിച്ച ഒരു കർമ്മമാണ് വ്രതം . പക്ഷെ തലച്ചോറിന്റെ ആരോഗ്യത്തെ വർധിപ്പിക്കുന്നതിൽ നോമ്പ് വല്ല പങ്കും വഹിക്കുന്നുണ്ടോ?
ലോകത്തിലെ എല്ലാ മതങ്ങളിലും വ്രതമുണ്ട്. പലരും അതനുഷ്ഠിക്കുന്നത് വ്യത്യസ്ത കാര്യ കാരണങ്ങൾക്ക് വേണ്ടിയാണെന്ന് മാത്രം. അവ വ്യത്യസ്ത സമയങ്ങളിലും ആയിരിക്കും. മുസ്ലിങ്ങൾ റമദാൻ മാസം നോമ്പനുഷ്ഠിക്കുന്നു. ഹിന്ദുക്കൾ ആഴ്ചതോറും അല്ലെങ്കിൽ വർഷത്തിലെ ചില പ്രത്യേക സമയങ്ങളിൽ നോമ്പനുഷ്ഠിക്കുന്നു. ക്രിസ്തുമതത്തിൽ ഏകദേശം ഒരാഴ്ചയോളം നീണ്ടു നിൽക്കുന്ന നോമ്പുണ്ട്. വലിയ നോമ്പ് എന്ന പേരിൽ ഇതറിയപ്പെടുന്നു. ബുദ്ധമതവും യഹൂദമതവും നോമ്പിനെ മനസ്സിലാക്കുകയും അനുഷ്ഠിക്കുകയും ചെയ്തുവരുന്നുണ്ട്.
നോമ്പിന്റെ ആത്മീയമായ കാരണം ദൈവത്തിലേക്കടുക്കലാണ്. നോമ്പിന്റെ ലൗകികമായ അടയാളങ്ങൾ നമുക്ക് കാണാൻ സാധിക്കുന്നവയുമാണ്.
നോമ്പ് നിത്യജീവിതത്തിന്റെ ഭാഗമായി മാറേണ്ടതുണ്ടെന്ന് ശാസ്ത്രം തെളിയിച്ചിരിക്കുന്നു. അതുപോലെതന്നെ നോമ്പ് കൊണ്ടുള്ള ശാരീരികോപകാരങ്ങളും അത് തെളിയിച്ചിട്ടുണ്ട്.
ദഹിക്കാൻ ഭക്ഷണങ്ങളില്ലാത്തതിനാൽ നോമ്പിന്റെ വേളകളിൽ ദഹനവ്യവസ്ഥ സുഖകരമായിരിക്കുമെന്ന് ആയുർവേദം പറയുന്നു. അപ്പോൾ ആമാശയം വിഷങ്ങളെ നശിപ്പിക്കാൻ തുടങ്ങും ഇതിലൂടെ എങ്ങനെയാണ് നോമ്പ് തലച്ചോറിന്റെ ആരോഗ്യത്തെ ഗുണകരമായി
ബാധിക്കുന്നത്.
യുഎസിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഓൾഡ് ഏജിലെ ന്യൂറോളജി സ്പെഷലിസ്റ്റ് മേധാവി മാർസ് മാസ്ത്തോൺ പറയുന്നു : നോമ്പ് അല്ലെങ്കിൽ ഭക്ഷണ നിയന്ത്രണം തലച്ചോറിന് ഒരുപാട് ഉപകാരങ്ങൾ പ്രധാനം ചെയ്യുന്നുണ്ട്.നോമ്പ് ഗ്രാഹ്യ സംവിധാനത്തെ ശക്തിപ്പെടുത്തുന്നു. അതുപോലെതന്നെ ദേഷ്യം കുറക്കുകയും മാനസിക സമ്മർദം തടയുകയും ചെയ്യുന്നു.
ശാരീരിക വ്യായാമങ്ങൾക്ക് തുല്യമാണ്
ഒരാൾ ഒരു ദിവസം മൂന്നുനേരം ഭക്ഷണം കഴിക്കുന്നു. ചിലപ്പോൾ ഇടയ്ക്ക് ലഘു ഭക്ഷണങ്ങളും കഴിക്കുന്നു. വ്രതമനുഷ്ഠിക്കുമ്പോൾ നിർണ്ണിത സമയത്ത് ഭക്ഷണം കിട്ടാതിരിക്കുന്നത് തലച്ചോറ് മനസ്സിലാക്കുന്നു. അത് ഒരു വെല്ലുവിളിയായി കണക്കാക്കി പിന്നീടങ്ങോട്ട് അതിനെ കീഴ്പ്പെടുത്താനും മാനസികസമ്മർദ്ദത്തോട് പ്രതികരിക്കുന്നവയുമായി സഹകരിച്ച് പ്രവർത്തിക്കാനും തലച്ചോറ് തയ്യാറാക്കുന്നു. അങ്ങനെ ശരീരത്തിലെ പ്രോട്ടീനിന്റെ അളവ് വർദ്ധിക്കുകയും അത് മുഖേന ന്യൂറോ സെല്ലുകളുടെ വളർച്ചക്ക് സഹായകമാകുകയും ചെയ്യുന്നു.ഈ പ്രവർത്തനത്തിന്റെ ചംക്രമണം ശാരീരിക വ്യായാമത്തോട് സാദൃശ്യപ്പെട്ടു കിടക്കുന്നുണ്ട്.
ഡിഎൻഎയെ നവീകരിക്കുന്നതിന്ന് നോമ്പ് ന്യൂറോ സെല്ലുകളെ ശക്തിപ്പെടുത്തുന്നു. എന്താണ് ഡിഎൻഎ നവീകരിക്കുന്നതിന്റെ ആവശ്യകത ? വയലറ്റ് കിരണങ്ങൾ പോലോത്ത അനേകം കിരണങ്ങൾ ഡിഎൻഎയെ ദോഷകരമായി ബാധിക്കുന്നുണ്ട്. ഡിഎൻഎയുടെ ശക്തിപ്രാപിക്കലും ന്യൂറോ സെല്ലുകളുടെ വർധനവും കാരണം ഞരമ്പുകൾ കൂടിച്ചേരുന്ന ഭാഗങ്ങൾ കൂടുതൽ ആരോഗ്യമു ള്ളതായി മാറും. അത് പഠന ശക്തി പുരോഗമിക്കുന്നതിലേക്കും ഓർമ്മയെ ശക്തിപ്പെടുത്തുന്നതിലേക്കും നയിക്കും.
പ്രതിരോധശക്തിയിലെ വർദ്ധനവ്
വ്രതം അടിസ്ഥാന കോശങ്ങളെ പുതുക്കിപ്പണിയുന്നതിന് പ്രേരിപ്പിക്കുന്നുവെന്ന് തെക്കൻ കാലിഫോർണിയയിലെ ഒരു യൂണിവേഴ്സിറ്റി റിസർച്ച് തെളിയിച്ചിട്ടുണ്ട്. അത് പഴയ ഉപയോഗശൂന്യമായ പ്രതിരോധ കോശങ്ങളെ നശിപ്പിക്കുന്നതോടൊപ്പം പുതിയ ആരോഗ്യമുള്ള കോശങ്ങൾക്ക് ജന്മം നൽകുകയും ചെയ്യുന്നു. ഇത് സംഭവിക്കുന്നത് ശരീരം കുറഞ്ഞ അളവിലുള്ള ഭക്ഷണം സ്വീകരിക്കുമ്പോഴാണ്. അപ്പോൾ അത് ഊർജ്ജ സംരക്ഷണത്തിന് പരിശ്രമിക്കുന്നു. ഇതിനുള്ള ഏറ്റവും നല്ല മാർഗ്ഗം ഉപയോഗശൂന്യമായ കോശങ്ങളെ നശിപ്പിക്കലാണ്.
ഡൈബറ്റിസിനേയും അപസ്മാരത്തെയും പ്രതിരോധിക്കും
ഭക്ഷണനിയന്ത്രണവും ചില രോഗികൾ കഴിക്കുന്ന ഭക്ഷണ പദാർത്ഥത്തിലെ കലോറിയുമാണ് അപസ്മാരത്തിലേക്ക് നയിക്കുന്ന അടയാളങ്ങൾ കുറക്കുന്നതിന് അവരെ സഹായിക്കുന്നത്. പോഷക സംബന്ധമായ വ്യതിയാനങ്ങളുടെ ആദ്യത്തിൽ തന്നെ ആരോഗ്യപ്രദമല്ലാത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നതിന് നോമ്പ് സഹായിക്കുന്നുണ്ട് എന്നാണ് യൂട്ടായിൽ നടന്ന പഠനം തെളിയിക്കുന്നത്. ഏകദേശം 85 ശതമാനം ഹൃദയസംബന്ധമായ അസുഖങ്ങളെയും ഇത് തടയുന്നു.
വിഷങ്ങളിൽ നിന്നുള്ള സംരക്ഷണം
വിഷം നീക്കം ചെയ്യുക എന്നാൽ ദൈനംദിന പ്രക്രിയകൾ കാരണം ശരീരം ഉൽപ്പാദിപ്പിക്കുന്ന വിഷത്തെ നശിപ്പിക്കലാണ്. നോമ്പ് ഈ പ്രവർത്തനത്തിന് സഹായകരമാകുന്നുണ്ട്. ശരീരത്തിൽ ഭക്ഷണം ഇല്ലാതിരിക്കുമ്പോൾ മേൽപ്പറഞ്ഞ വിഷം ഉൾക്കൊള്ളുന്ന കൊഴുപ്പ് ശേഖരങ്ങൾ ശരീരം നശിപ്പിക്കാൻ തുടങ്ങുന്നു. അങ്ങനെ മനുഷ്യൻ ഊർജ്ജം കൈവരിക്കുകയും ശേഷം ശരീരം ശുദ്ധമാകുകയും ചെയ്യുന്നു.
ഒരുപാട് ഭക്ഷണപദാർത്ഥങ്ങൾ മനുഷ്യശരീരത്തിന് ആവശ്യമില്ല എന്നാണ് മാത് സൻ സൂചിപ്പിച്ചത്. പുരാതന മനുഷ്യൻ വയറുനിറച്ച് ഭക്ഷിക്കുമായിരുന്നില്ല. ഇതാണ് അവർക്ക് ജീവിക്കാനുള്ള ശക്തിപകർന്നത്. നമ്മുടെ ശരീരത്തിൽ ഒരുപാട് കൊഴുപ്പുണ്ടെന്നതാണ് സത്യം. നമ്മൾ ഒരുപാട് ഭക്ഷണം കഴിക്കുന്നു എന്നതിനുള്ള തെളിവാണിത്.ഒരു വശത്ത് നോമ്പിന് ആത്മീയമായ ഗുണഫലങ്ങളാണുള്ളതെങ്കിൽ മറുവശത്ത് ശാരീരികമായ ഗുണഫലങ്ങളും അനേകം തന്നെ.
( അവലംബം- islamonline.net)