തറാവീഹ് എട്ട് റക്അത്ത് നമസ്ക്കരിച്ച് പിരിയൽ
ചോദ്യം- എട്ട് റക്അത്ത് നമസ്ക്കരിച്ച് പിരിയൽ കൂലി നഷ്ടപ്പെടുത്തുമോ?
ഉത്തരം- പൂർണ്ണമായ പ്രതിഫലം ആഗ്രഹിക്കുന്നവർ ഇടക്കു വച്ച് പിരിയാതെ ഇമാം നമസ്ക്കാരത്തിൽ നിന്നു വിരമിക്കുന്നത് വരെ ഇമാമിനെ തുടരുകയാണ് വേണ്ടത്. നബി (സ) പറഞ്ഞു: ” ആരെങ്കിലും ഇമാം പിരിയുന്നതുവരെ അദ്ദേഹത്തിന്റെ കൂടെ നമസ്കരിച്ചാൽ, അയാൾക്ക് രാത്രി മുഴുവൻ നമസ്കരിച്ച പ്രതിഫലം രേഖപ്പെടുത്തപ്പെടും “. (അബൂദാവൂദ്: 1377).
عَنْ أَبِى ذَرٍّ قَالَ: صُمْنَا مَعَ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ رَمَضَانَ…. فَقَالَ: « إِنَّ الرَّجُلَ إِذَا صَلَّى مَعَ الإِمَامِ حَتَّى يَنْصَرِفَ حُسِبَ لَهُ قِيَامُ لَيْلَةٍ ».-رَوَاهُ أَبُو دَاوُد: 1377، وَصَحَّحَهُ الأَلْبَانِيُّ.
അങ്ങനെ, ഇമാമിന്റെ കൂടെ വിത്റടക്കം നമസ്കരിച്ചവർ, പിന്നീട് എഴുന്നേറ്റ് നമസ്കരിക്കുകയാണെങ്കിൽ അവർ വീണ്ടും വിത്റാക്കരുത്. അഥവാ ഒറ്റയാക്കി അവസാനിപ്പിക്കരുത് എന്നർഥം. കാരണം നബി (സ) പറഞ്ഞിട്ടുണ്ട്: ” ഒരു രാത്രിയിൽ രണ്ട് വിത്ർ പാടില്ല “.- (തിർമിദി: 470).
عَنْ قَيْسِ بْنِ طَلْقِ بْنِ عَلِىٍّ عَنْ أَبِيهِ قَالَ سَمِعْتُ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَقُولُ « لاَ وِتْرَانِ فِى لَيْلَةٍ ».-رَوَاهُ التِّرْمِذِيُّ: 472، وَصَحَّحَهُ الأَلْبَانِيُّ.
ഈ ഹദീസ് ഉദ്ധരിച്ച ശേഷം ഇമാം തിർമിദി രേഖപ്പെടുത്തുന്നു:
സ്വഹാബത്തിലും മറ്റും പെട്ട പണ്ഡിതന്മാരിൽ ചിലർ പറഞ്ഞു: രാത്രിയുടെ ആദ്യത്തിൽ വിത്റാക്കി ഉറങ്ങുകയും പിന്നീട് രാത്രിയുടെ അന്ത്യത്തിൽ എഴുന്നേൽക്കുകയും ചെയ്താൽ തനിക്ക് പറ്റുന്നത്ര നമസ്ക്കരിക്കാവുന്നതാണ്, നേരത്തെ നമസ്ക്കരിച്ച വിത്റിനെ മുറിക്കേണ്ടതില്ല. ഇമാം മാലിക് ഇമാം ശാഫിഈ തുടങ്ങി പല മഹാന്മാരുടെയും വീക്ഷണം ഇതാണ് എന്നു പറഞ്ഞു കൊണ്ട് ഇമാം തിർമിദി പറയുന്നു: ഇതാണ് ഏറ്റവും ശരി, കാരണം വിത്റിനു ശേഷം നബി (സ) നമസ്ക്കരിച്ചിരുന്നു എന്ന കാര്യം പല വഴിക്കും സ്ഥിരപ്പെട്ടിട്ടുണ്ട്. -(സുനനുത്തിർമിദി).
وَقَالَ بَعْضُ أَهْلِ الْعِلْمِ مِنْ أَصْحَابِ النَّبِىِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَغَيْرِهِمْ إِذَا أَوْتَرَ مِنْ أَوَّلِ اللَّيْلِ ثُمَّ نَامَ ثُمَّ قَامَ مِنْ آخِرِ اللَّيْلِ فَإِنَّهُ يُصَلِّى مَا بَدَا لَهُ وَلاَ يَنْقُضُ وِتْرَهُ وَيَدَعُ وِتْرَهُ عَلَى مَا كَانَ. وَهُوَ قَوْلُ سُفْيَانَ الثَّوْرِىِّ وَمَالِكِ بْنِ أَنَسٍ وَابْنِ الْمُبَارَكِ وَالشَّافِعِىِّ وَأَهْلِ الْكُوفَةِ وَأَحْمَدَ. وَهَذَا أَصَحُّ لأَنَّهُ قَدْ رُوِىَ مِنْ غَيْرِ وَجْهٍ أَنَّ النَّبِىَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَدْ صَلَّى بَعْدَ الْوِتْرِ.
സ്വഹാബിമാരിലെ പണ്ഡിത ശ്രേഷ്ഠനായ ഇബ്നു അബ്ബാസിനോട് ഇതേക്കുറിച്ച് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു: നീ രാത്രിയുടെ ആദ്യത്തിൽ വിത്റാക്കിയിട്ടുണ്ടെങ്കിൽ പിന്നെ രാത്രിയുടെ അന്ത്യത്തിൽ വീണ്ടും വിത്റാക്കരുത്. – (ബൈഹഖി: 5041).
عَنْ أَبِى جَمْرَةَ قَالَ: سَأَلْتُ ابْنَ عَبَّاسٍ رَضِىَ اللَّهُ عَنْهُ عَنْ نَقْضِ الْوِتْرِ، قَالَ: « إِذَا أَوْتَرْتَ أَوَّلَ اللَّيْلِ فَلاَ تُوتِرْ آخِرَهُ، وَإِذَا أَوْتَرْتَ آخِرَهُ فَلاَ تُوتِرْ أَوَّلَهُ ».-رَوَاهُ الْبَيْهَقِيُّ فِي السُّنَنِ الْكُبْرَى: 5041.
അബൂഹുറയ്റ (റ) പറയുന്നു: ഞാൻ ഇശാക്ക് ശേഷം അഞ്ചു റക്അത്ത് നമസ്കരിക്കുകയും എന്നിട്ട് ഉറങ്ങുകയും ചെയ്യും, അങ്ങനെ തഹജ്ജുദ് നമസ്ക്കരിക്കാൻ വേണ്ടി എഴുന്നേറ്റാൽ ഈരണ്ട് ഈരണ്ടായി നമസ്ക്കരിക്കും. (വീണ്ടും വിത്ർ നമസ്ക്കരിക്കില്ല) അങ്ങനെ നേരം പുലർന്നുമൊത്തം കൂട്ടി നോക്കിയാൽ എന്റെ നമസ്ക്കാരം ഒറ്റയാക്കിയിട്ടായിരിക്കും അവസാനിച്ചിട്ടുണ്ടാവുക.(ബൈഹഖി: 5043).
قَالَ أَبُو هُرَيْرَةَ: « إِذَا صَلَّيْتُ الْعِشَاءَ صَلَّيْتُ بَعْدَهَا خَمْسَ رَكَعَاتٍ، ثُمَّ أَنَامُ، فَإِنْ قُمْتُ مِنَ اللَّيْلِ صَلَّيْتُ مَثْنَى مَثْنَى، فَإِنْ أَصْبَحْتُ أَصْبَحْتُ عَلَى وِتْرٍ ».-رَوَاهُ الْبَيْهَقِيُّ فِي السُّنَنِ الْكُبْرَى: 5043.
ഇമാം നവവി പറയുന്നു:
ഉറങ്ങുന്നതിനു മുമ്പ് വിത്ർ നമസ്കരിക്കുകയും പിന്നെ എഴുന്നേറ്റ് തഹജ്ജുദ് നമസ്കരിക്കുകയാണെങ്കിൽ ഏറ്റവും ശരിയായതും പ്രസിദ്ധവുമായ അഭിപ്രായമനുസരിച്ച് വിത്ർ ദുർബലപ്പെടുത്തേണ്ട കാര്യമില്ല. ഭൂരിപക്ഷം ഫുഖഹാക്കളുടെയും ഖണ്ഡിതമായ വീക്ഷണവും ഇതത്രേ. മറിച്ച് അദ്ദേഹം ചെയ്യേണ്ടത് തനിക്ക് സാധിക്കുന്നത്ര തഹജ്ജുദ് ഈരണ്ടായി നമസ്കരിക്കുകയാണ് ചെയ്യേണ്ടത്. ഇമാമുൽ ഹറമൈനിയൊക്കെ പറഞ്ഞ മറ്റൊരു വീക്ഷണവും ഉണ്ട്. അതാനുസരിച്ച് അദ്ദേഹം നമസ്കാരത്തിന്റെ ആരംഭത്തിൽ ഒരു റക്അത്ത് നമസ്കരിക്കുകയും എന്നിട്ട് നേരത്തെ നമസ്കരിച്ചത് ഇരട്ടിയാക്കുകയും ശേഷം താൻ ഉദ്ദേശിക്കുന്നത്രയും തഹജ്ജുദ് നമസ്കരിക്കുകയും എന്നിട്ട് വീണ്ടും വിത്ര്‍ നമസ്കരിക്കുകയും ചെയ്യുക എന്നതാണത്. വിത്റിനെ ദുർബലപ്പെടുത്തുക എന്നാണ് ഇതറിയപ്പെടുന്നത്. എന്നാൽ ആദ്യം പറഞ്ഞതാണ് മദ്ഹബിന്റെ ആധികാരികമായ വീക്ഷണം. ഒരു രാത്രിയിൽ രണ്ട് വിത്ർ ഇല്ല എന്ന ഹദീസിൻറെ അടിസ്ഥാനത്തിലാണ് ഇത്.-(ശര്‍ഹുല്‍ മുഹദ്ദബ്).
وَقَالَ الإِمَامُ النَّوَوِيُّ:
إذَا أَوْتَرَ قَبْلَ أَنْ يَنَامَ ثُمَّ قَامَ وَتَهَجَّدَ لَمْ يُنْقَضْ الْوِتْرُ عَلَى الصَّحِيحِ الْمَشْهُورِ ، وَبِهِ قَطَعَ الْجُمْهُورُ , بَلْ يَتَهَجَّدُ بِمَا تَيَسَّرَ لَهُ شَفْعًا، وَفِيهِ وَجْهٌ حَكَاهُ إمَامُ الْحَرَمَيْنِ وَغَيْرُهُ مِنْ الْخُرَاسَانِيِّينَ أَنَّهُ يُصَلِّي مِنْ أَوَّلِ قِيَامِهِ رَكْعَةً يُشْفِعُهُ ثُمَّ يَتَهَجَّدُ مَا شَاءَ ثُمَّ يُوتِرُ ثَانِيًا. وَيُسَمَّى هَذَا نَقْضُ الْوِتْرِ ، وَالْمَذْهَبُ الْأَوَّلُ. لِحَدِيثِ طَلْقِ بْنِ عَلِيٍّ رَضِيَ اللَّهُ عَنْهُ قَالَ : سَمِعْتُ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَقُولُ : { لَا وِتْرَانِ فِي لَيْلَةٍ } رَوَاهُ أَبُو دَاوُد وَالتِّرْمِذِيُّ وَالنَّسَائِيِّ. قَالَ التِّرْمِذِيُّ : حَدِيثٌ حَسَنٌ……. شَرْحُ الْمُهَذَّبِ: بَابُ صَلَاةُ التَطَوُّعِ.
ഇമാം റംലി പറയുന്നത് കാണുക:
قَالَ الْإِمَامُ الرَّمْلِيّ:
( فَإِنْ أَوْتَرَ ثُمَّ تَهَجَّدَ أَوْ عَكَسَ ) أَوْ لَمْ يَتَهَجَّدْ أَصْلًا ( لَمْ يُعِدْهُ ) أَيْ لَا تُطْلَبُ إعَادَتُهُ ، فَإِنْ أَعَادَهُ بِنِيَّةِ الْوِتْرِ عَامِدًا عَالِمًا حَرُمَ عَلَيْهِ ذَلِكَ ، وَلَمْ يَنْعَقِدْ كَمَا أَفْتَى بِهِ الْوَالِدُ رَحِمَهُ اللَّهُ تَعَالَى لِخَبَرِ { لَا وِتْرَانِ فِي لَيْلَةٍ } وَهُوَ خَبَرٌ بِمَعْنَى النَّهْيِ . وَقَدْ قَالَ فِي الْإِحْيَاءِ : صَحَّ النَّهْيُ عَنْ نَقْضِ الْوِتْرِ ، وَلِأَنَّ حَقِيقَةَ النَّهْيِ التَّحْرِيمُ… ( وَقِيلَ يَشْفَعُهُ بِرَكْعَةٍ ) أَيْ يُصَلِّي رَكْعَةً لِيُصَيِّرَهُ شَفْعًا ( ثُمَّ يُعِيدُهُ ) لِيَقَعَ الْوِتْرُ آخِرَ صَلَاتِهِ كَمَا فَعَلَهُ جَمْعٌ مِنْ الصَّحَابَةِ وَيُسَمَّى نَقْضَ الْوِتْرِ وَقَدْ تَقَدَّمَ أَنَّهُ صَحَّ النَّهْيُ عَنْه.-ُ نِهَايَةُ الْمُحْتَاجِ: بَابُ الْوِتْرِ.
ചുരുക്കത്തില്‍, രാത്രി നമസ്കാരം അവസാനിക്കുമ്പോള്‍ റക്അത്തുകളുടെ എണ്ണം ഒറ്റ സംഖ്യയായിരിക്കണം. മൊത്തം റക്അത്തുകളുടെ എണ്ണമാണ് ഇവിടെ പരിഗണനീയം. അഥവാ ഒരിക്കല്‍ വിത്ര്‍ നമസ്കരിച്ചയാള്‍ വീണ്ടും വിത്ര്‍ നമസ്കരിക്കരുത് എന്നര്‍ത്ഥം. പതിനൊന്ന് റക്അത്ത് നമസ്കരിച്ച ഒരാള്‍ ഉറങ്ങിയെഴുന്നേറ്റ് തഹജ്ജുദ് നമസ്കരിക്കുന്നുവെന്നിരിക്കട്ടെ. എങ്കില്‍ അയാള്‍ക്ക് താഴെപ്പറയുന്ന രണ്ടിലേതെങ്കിലും ഒരു മാര്‍ഗ്ഗം സ്വീകരിക്കാവുന്നതാണ്.
ഒന്ന്: ഏറ്റവും ഉത്തമമായ രൂപം ഇതാണ്. നേരത്തെ വിത്ര്‍ നമസ്കരിച്ച ഒരാള്‍ ഉറങ്ങിയെഴുന്നേറ്റ് വീണ്ടും നമസ്കരിക്കണമെന്ന് ഉദ്ദേശിച്ചാല്‍ പിന്നീട് വിത്ര്‍ നമസ്കരിക്കേണ്ടതില്ല. ഈരണ്ട് വീതം എത്രയും നമസ്കരിക്കാം. മൊത്തം അദ്ദേഹം നമസ്കരിച്ചത് കണക്കുകൂട്ടുമ്പോള്‍ ഒറ്റയില്‍ ആയിരിക്കും അവസാനിച്ചിട്ടുണ്ടാവുക. പതിനൊന്ന് നമസ്കരിച്ചവര്‍ വീണ്ടും രണ്ട് റക്അത്ത് നമസ്കരിക്കുമ്പോള്‍ പതിമൂന്ന് റക്അത്താവും. അങ്ങനെ അവസാനം ഒറ്റയില്‍ തന്നെയാവും അവസാനിക്കുക. അബൂബകര്‍(റ) അങ്ങനെയായിരുന്നു ചെയ്തിരുന്നത് എന്ന് ആഇശ(റ) വ്യക്തമാക്കുന്നുണ്ട്. ഇബ്നു അബ്ബാസിനെപ്പോലുള്ള പ്രമുഖരായ പണ്ഡിതസ്വഹാബിമാരും, സുഫ്യാനു സൗരി, ഇമാം മാലിക്, ഇമാം അഹ്മദ്, ഇമാം ശാഫിഈ വരെ ഈ വീക്ഷണക്കാരാണ്.
രണ്ട്: ആദ്യം ഒരു റക്അത്ത് നമസ്കരിക്കുക. അപ്പോള്‍ നേരത്തെ നമസ്കരിച്ച പതിനൊന്ന് റക്അത്ത് എന്നത് പന്ത്രണ്ട് റക്അത്തായി. തുടര്‍ന്ന് ഈരണ്ട് വിതം നമസ്കരിച്ച് അവസാനം ഒറ്റ റക്അത്ത് വരും വിധം നമസ്കാരം അവസാനിപ്പിക്കുക. സ്വഹാബിമാരില്‍ ഉസ്മാന്(റ), ഇബ്നു ഉമര്‍(റ) തുടങ്ങിയവര്‍ ഇങ്ങനെയായിരുന്നു ചെയ്തിരുന്നത്. പക്ഷെ, ഈ രൂപത്തില്‍ ചെയ്യുന്നത് ആഇശ(റ) ശക്തമായി നിരൂപണം ചെയ്യുകയും ഇവര്‍ നമസ്കാരം കൊണ്ട് കളിക്കുകയാണെന്ന് പ്രസ്താവിക്കുകയും ചെയ്തിരിക്കുന്നു. – (തുഹ്ഫതുൽ അഹ്വദി).
عَنْ عَائِشَةَ قَالَتْ: « ذَاكَ الَّذِى يَلْعَبُ بِوِتْرِهِ، يَعْنِى الَّذِى يُوتِرُ ثُمَّ يَنَامُ، فَإِذَا قَامَ شَفَعَ بِرَكْعَةٍ، ثُمَّ صَلَّى يَعْنِى ثُمَّ أَعَادَ وِتْرَهُ ».-رَوَاهُ الْبَيْهَقِيُّ فِي السُّنَنِ الْكُبْرَى: 5044.
ശാഫിഈ മദ്ഹബിൽ പ്രബല വീക്ഷണം ആദ്യം പറഞ്ഞതാണ്. (ശർഹുൽ മുഹദ്ദബ് കാണുക).