31-ാം നോമ്പോ ?

ചോദ്യം- ഗൾഫിൽ നിന്നും റമദാൻ ആരംഭിച്ച് നാട്ടിലേക്ക് വന്നവർ ഇന്നത്തോടെ 30 നോമ്പ് പൂർത്തിയാക്കി. നാളെ അവരെ സംബന്ധിച്ചിടത്തോളം 31 ആണ്. അപ്പോൾ എന്തു ചെയ്യണം ?
ഉത്തരം- അവരോട് നാളെ ” ഇതേതാ മാസം ” എന്നാരെങ്കിലും ചോദിച്ചാൽ എന്താണ് ഉത്തരം പറയുക ? സ്വഭാവികമായും റമദാൻ എന്നായിരിക്കും. എങ്കിൽ ഇതാ അല്ലാഹു പറയുന്നതു കാണുക:
{فَمَن شَهِدَ مِنكُمُ الشَّهْرَ فَلْيَصُمْهُ}الْبَقَرَةُ: 185.
അതിനാൽ നിങ്ങളിലാരെങ്കിലും ആ മാസത്തിന് സാക്ഷികൾ ആകുന്നുവെങ്കിൽ അതിൽ വ്രതമനുഷ്ഠിക്കണം. (അൽബഖറ: 185). അതിനാൽ അവർ 31 ആയാലും നോമ്പെടുക്കണം. ഇതാണ് ഒരു വീക്ഷണം.
എന്നാൽ ഹിജിരീ കലണ്ടർ പ്രകാരം മാസം 29 ഓ 30 ഓ ആ കാമെന്നല്ലാതെ 31 ആകില്ല. അക്കാര്യം നബി (സ) വ്യക്തമായി പറഞ്ഞത് കാണാം.
عَنِ ابْنِ عُمَرَ رَضِيَ اللَّهُ عَنْهُمَا، عَنْ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَنَّهُ قَالَ: « إِنَّا أُمَّةٌ أُمِّيَّةٌ لَا نَكْتُبُ وَلَا نَحْسُبُ، الشَّهْرُ هَكَذَا وَهَكَذَا، يَعْنِي مَرَّةً تِسْعَةً وَعِشْرِينَ وَمَرَّةً ثَلَاثِينَ ».- رَوَاهُ الْبُخَارِيُّ: 1913.
അതിനാൽ അത്തരക്കാർ നോമ്പ് എടുക്കേണ്ടതില്ല, അവർ പക്ഷെ ഒറ്റക്ക് പെരുന്നാൾ ളാഘോഷിക്കാനും പാടില്ല. ഇങ്ങനെയാണ് മറ്റൊരു വിഭാഗം പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നത്.
ആദ്യം പറഞ്ഞതാണ് ശാഫിഈ മദ്ഹബിൽ ഏറ്റവും പ്രബലമായ വീക്ഷണം. ഇമാം നവവി പറയുന്നതു കാണുക:
وَقَالَ الإِمَامُ النَّوَوِيُّ: لَوْ شَرَعَ فِي الصَّوْمِ فِي بَلَدٍ ثُمَّ سَافَرَ إلَى بَلَدٍ بَعِيدٍ لَمْ يَرَوْا فِيهِ الْهِلَالَ حِينَ رَآهُ أَهْلُ الْبَلَدِ الْأَوَّلِ فَاسْتَكْمَل ثَلَاثِينَ مِنْ حِينِ صَام، فَإِنْ قُلْنَا: لِكُلِّ بَلَدٍ حُكْمُ نَفْسِهِ فَوَجْهَانِ: أَصَحُّهُمَا يَلْزَمُهُ الصَّوْمُ مَعَهُمْ لِأَنَّهُ صَارَ مِنْهُمْ. وَالثَّانِي: يُفْطِرُ لِأَنَّهُ الْتَزَمَ حُكْمَ الْأَوَّلِ.-شَرْحُ الْمُهَذَّبِ: كِتَابُ الصِّيَامِ.
ശൈഖ് ഇബ്നു ബാസിനെപ്പോലുള്ള ആധുനിക പണ്ഡിതന്മാരും ഈ വീക്ഷണക്കാരാണ്.
ഇനിയാരെങ്കിലും 30 നോറ്റ സ്ഥിതിതിക്ക് നാളെ നോമ്പെടുക്കാതിരുന്നു എന്ന് വച്ച് യാതൊരു കുഴപ്പവുമില്ല.