അല്ലാഹുവെ, നീ എനിക്ക് പൊറുത്തു നൽകേണമേ – 26

اللهم أنت أنت ، وأنا وأنا ، أنت العوَّادُ بالمغفرةِ وأنا العوَّادُ بالذُّنوبِ فاعفرلي
“അല്ലാഹുവേ, നീ ആരാണോ അവൻ തന്നെയാണ് നീ. ഞാനാകട്ടെ ഞാനും. നീ പാപങ്ങൾ പൊറുത്തുകൊണ്ടേയിരിക്കുന്നവനാണ്. ഞാനോ… തെറ്റുകൾ തുടർന്നു കൊണ്ടേയിരിക്കുന്നവനും. അതു കൊണ്ട് നീ എനിക്ക് പൊറുത്തു നൽകേണമേ.”
മുൻകഴിഞ്ഞ സമുദായങ്ങളിൽ പെട്ട ഒരാൾ നടത്തിയ പ്രാർത്ഥനയാണ് ഈ അധ്യായത്തിൽ വിശദീകരിക്കുന്നത്. ബനൂ ഇസ്രായേൽ സമൂഹത്തിലോ റസൂൽ (സ്വ) ക്ക് തൊട്ടു മുന്നെയോ ആണ് ഈ പ്രാർത്ഥന നടത്തിയ വ്യക്തി ജീവിച്ചിരുന്നത്. ജാബിർ (റ) നിവേദനം ചെയുന്ന റിപ്പോർട്ടിൽ ഇങ്ങനെ കാണാം. റസൂൽ പറയുന്നതായി ഞാൻ കേട്ടു: “നിങ്ങൾക്ക് മുൻകഴിഞ്ഞ സമുദായത്തിൽ പെട്ടെരാൾ ഒരിക്കൽ നടന്നു കൊണ്ടിരിക്കെ ഏറെ നിരാശയിൽ അകപ്പെട്ടു, അപ്പോൾ അദ്ദേഹം അല്ലാഹുവിനെ വിളിച്ചു കൊണ്ട് ഇങ്ങനെ പ്രാർത്ഥിച്ചു:
اللهم أنت أنت ، وأنا وأنا ، أنت العوَّادُ بالمغفرةِ وأنا العوَّادُ بالذُّنوبِ فاعفرلي
“അല്ലാഹുവേ, നീ ആരാണോ അവൻ തന്നെയാണ് നീ. ഞാനാകട്ടെ ഞാനും. നീ പാപങ്ങൾ പൊറുത്തുകൊണ്ടേയിരിക്കുന്നവനാണ്. ഞാനോ… തെറ്റുകൾ തുടർന്നു കൊണ്ടേയിരിക്കുന്നവനും. അതു കൊണ്ട് നീ എനിക്ക് പൊറുത്തു നൽകേണമേ.”
തുടർന്ന് അദ്ദേഹം സുജൂദ് ചെയ്യുകയും ചെയ്തു. അപ്പോൾ അദ്ദേഹത്തെ വിളിച്ചു കൊണ്ട് ഒരാൾ ഉച്ചത്തിൽ ഇങ്ങനെ പറഞ്ഞു. നീ സ്ഥിരമായി തിന്മ ചെയ്യുന്നവനാണ്. ഞാനാവട്ടെ സ്ഥിരമായി പൊറുത്ത് കൊടുക്കുന്നവനുമാണ്. അതുകൊണ്ട് ഞാൻ നിനക്ക് പൊറുത്ത് തന്നിരിക്കുന്നു. ശേഷം അദ്ദേഹം സുജൂദിൽ നിന്ന് തലയുയർത്തി.
നമ്മൾ അല്ലാഹുവനെ വിളിച്ചു പ്രാർത്ഥിക്കുമ്പോൾ വളരെ കാവ്യാത്മകമായി വിളിച്ചു പ്രാർത്ഥിക്കാനാണ് ശ്രമിക്കുക. എന്നാൽ ചിലപ്പോൾ നാം വളരെ സാധരണമായ രീതിയിൽ വിളിച്ചു പ്രാർത്ഥിക്കുമ്പോൾ വരെ അവൻ നമുക്ക് പൊറുത്തു നൽകും. നാം മനസ്സിലാക്കേണ്ടത് നാം എത്ര ലളിതമായി അല്ലാഹുവിനെ വിളിച്ചു പ്രാർത്ഥിച്ചാലും നമ്മുടെ പ്രാർത്ഥനയുടെ ഉദ്ദേശങ്ങൾ ഏറ്റവും കൃത്യമായി അറിയുന്നവനാണ് നമ്മുടെ നാഥൻ. കേവലം ഒരു അപേക്ഷ സമർപ്പിക്കൽ അല്ലല്ലോ പ്രാർത്ഥന. അല്ലാഹുവോട് പ്രാർത്ഥിക്കുമ്പോൾ ആത്യന്തികമായി നാം ഉദ്ദേശിക്കേണ്ടത് അവനുമായിട്ട് നമുക്ക് ഉണ്ടാവുന്ന ബന്ധവും അതിൽ നിന്നും നമുക്ക് ലഭിക്കുന്ന ഉൽബോധനങ്ങളുമാണ്.
അല്ലാഹുവേ.. ഞങ്ങൾ പാപികളായ അടിമകളാണ്. നീയോ.. പശ്ചാത്താപം സ്വീകരിക്കുന്നവനാണ്. ഞങ്ങളുടെ പശ്ചാത്താപം സ്വീകരിക്കേണമേ… ആമീൻ.
വിവ – ടി.എം ഇസാം
📲 വാട്സാപ് ഗ്രൂപ്പിൽ അംഗമാകാൻ👉: https://chat.whatsapp.com/CONOJlYnC05Kslg9NygjM1