സാമുഹ്യപുരോഗതിക്ക് സംഘടിത സകാത്ത്
• ഇസ്ലാമിന്റെ പഞ്ചസ്തംഭങ്ങളിൽ മൂന്നാമത്തേതാണ് സക്കാത്ത്.
عَنِ ابْنِ عُمَرَ رضي الله عنه قَالَ: قَالَ رَسُولُ اللَّهِ صلى الله عليه وسلم «بُنِيَ الإِسْلَامُ عَلَى خَمْسٍ شَهَادَةِ أَنْ لَا إِلَهَ إِلَّا اللَّهُ وَأَنَّ مُحَمَّدًا رَسُولُ اللَّهِ، وَإِقَامِ الصَّلَاةِ، وَإِيتَاءِ الزَّكَاةِ، وَالحَجِّ، وَصَوْمِ رَمَضَانَ» أخرجه البُخاريُّ
• ഇസ്ലാമിക സമ്പദ് വ്യവസ്ഥയുടെ അടിത്തറയാണത്.. നാഗരികതയുടെ സുപ്രധാനമായ ഈടുവെപ്പുകളിൽ ഒന്ന്…
• നമസ്കാരത്തോടൊപ്പം 27 തവണ പരാമർശം..
وَأَقِيمُوا الصَّلَاةَ وَآتُوا الزَّكَاةَ وَأَقْرِضُوا اللَّهَ قَرْضًا حَسَنًا (المزمل: 20)..
• മനുഷ്യന് നൽകപ്പെട്ട അനുഗ്രഹങ്ങളിൽ മുഖ്യമാണ് സമ്പത്ത്… സമൂഹത്തിന്റെ നിലനിൽപ്പിന് ആധാരം.. (അന്നിസാഅ്: 5)
• സാമ്പത്തിക രംഗത്ത് സമത്വവും നീതിയും കൈവരിക്കാൻ പര്യാപ്തമായ നിർദ്ദേശങ്ങളാണ് ഇസ്ലാം നൽകുന്നത്:
خُذْ مِنْ أَمْوَالِهِمْ صَدَقَةً تُطَهِّرُهُمْ وَتُزَكِّيهِم بِهَا وَصَلِّ عَلَيْهِمْ ۖ إِنَّ صَلَاتَكَ سَكَنٌ لَّهُمْ ۗ وَاللَّهُ سَمِيعٌ عَلِيمٌ (103: التوبة)
• വിഭവങ്ങൾ മുമ്പെങ്ങുമില്ലാത്തവിധം സമ്പന്നരിൽ കേന്ദ്രീകരിക്കപ്പെടുന്ന സാഹചര്യം – ഇന്ത്യയിൽ ദരിദ്രരുടെ എണ്ണം വർദ്ധിക്കുന്നു. സമ്പന്നർ ഏതാനും ചില വ്യക്തികളായി പരിമിതപ്പെടുന്നു –
◦ സക്കാത്തിന്റെ പ്രസക്തി വർദ്ധിപ്പിക്കുന്നു..
• സമ്പത്തിന്റെ ഉടമാവകാശവുമായി ബന്ധപ്പെട്ട മൂന്ന് കാഴ്ചപ്പാടുകൾ..
1) വ്യക്തിയുടേത് – മുതലാളിത്തം
2) സമൂഹത്തിന്റേത് – കമ്യൂണിസം
• ഈ സാമ്പത്തിക വ്യവസ്ഥകൾ ലോകത്ത് വെല്ലുവിളികൾ നേരിടുന്നു.
ഇസ്ലാമിക സാമ്പത്തിക വ്യവസ്ഥയെ കുറിച്ച് ധാരാളം പഠനങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. ഇസ്ലാമിക് ബാങ്കിംഗ്, സകാത്ത് ഹൗസ്……..
3) അല്ലാഹുവിന്റേത് – ഇസ്ലാം.
പ്രാതിനിധ്യം മാത്രം…
آمِنُوا بِاللَّهِ وَرَسُولِهِ وَأَنفِقُوا مِمَّا جَعَلَكُم مُّسْتَخْلَفِينَ فِيهِ ۖ فَالَّذِينَ آمَنُوا مِنكُمْ وَأَنفَقُوا لَهُمْ أَجْرٌ كَبِيرٌ (7: الحديد)
അല്ലാഹുവിന്റെ നിർദ്ദേശം – നിശ്ചിത വിഹിതം അതിന്റെ അവകാശികൾക്ക് നൽകണമെന്നത്..
അത് അലംഘനീയമാണ്..
• സക്കാത്ത് എന്നാൽ ശുദ്ധി, വളർച്ച, വർധനവ്, അനുഗ്രഹം.
അല്ലാഹുവിന്റെ അനുഗ്രഹത്താൽ സമ്പത്തിന് ലഭ്യമാകുന്ന വളർച്ചയാണ് അടിസ്ഥാനം..
• ധനത്തിൽ നിന്ന് ഒരു നിർണിത വിഭാഗത്തിന് നിശ്ചിത സമയത്ത് നിർബന്ധമായും നൽകേണ്ട വിഹിതം – സാങ്കേതിക വിവക്ഷ.
• ധനം എന്ന് വിളിക്കപ്പെടുന്നതെല്ലാം സക്കാത്തിന്റെ പരിധിയിൽ വരുന്നു.
സ്വർണ്ണം, വെള്ളി – കച്ചവടച്ചരക്കുകൾ – കാലി സമ്പത്ത്, കാർഷികോൽപ്പന്നങ്ങൾ, ഫലവർഗ്ഗങ്ങൾ – തേൻ, നിധിയും ഖനിജങ്ങളും ശമ്പളം – കൂലി, ഓഹരി, നോട്ട്, ബോണ്ട്,
ഇതര വരുമാനമാർഗങ്ങൾ
• നിർണിത വിഭാഗം:
إِنَّمَا الصَّدَقَاتُ لِلْفُقَرَاءِ وَالْمَسَاكِينِ وَالْعَامِلِينَ عَلَيْهَا وَالْمُؤَلَّفَةِ قُلُوبُهُمْ وَفِي الرِّقَابِ وَالْغَارِمِينَ وَفِي سَبِيلِ اللَّهِ وَابْنِ السَّبِيلِ ۖ فَرِيضَةً مِّنَ اللَّهِ ۗ وَاللَّهُ عَلِيمٌ حَكِيمٌ (60: التوبة)
ദരിദ്രർ, സാധുക്കൾ, സക്കാത്ത് ജോലിക്കാർ
ഹൃദയം ഇണക്കപ്പെടേണ്ടവർ
അടിമ മോചനം, കടബാധിതർ , ദൈവ മാർഗ്ഗം വഴിയാത്രക്കാർ…
• വർഷം പൂർത്തിയാവുക – നിശ്ചിത പരിധി എത്തുക എന്നതും ഉപാധിയാണ്..
- ആരാധനാ കർമം – സാമ്പത്തിക ഘടകം –മനുഷ്യാവകാശങ്ങളുടെ പൂർത്തീകരണം – സാമൂഹ്യ പരിവർത്തനത്തെ ത്വരിപ്പിക്കുന്ന ഘടകം..
• –വ്യക്തി ബാധ്യത – എന്നാൽ, സാമൂഹികമായി നിർവഹിക്കപ്പെടേണ്ടത്..
◦ ഇസ്ലാമിക രാഷ്ട്രത്തിന്റെ / സമൂഹത്തിന്റെ ബാധ്യത..
സക്കാത്ത് ബൈതുൽ മാലിൽ അടക്കാൻ വിസമ്മതിച്ചവരോട് അബൂബക്കർ സിദ്ദീഖ് (റ) സ്വീകരിച്ച നിലപാട്!
قال عمر لأبي بكر: علام تقاتل الناس؟ وقد قال رسول الله صلى الله عليه وسلم: أمرت أن أقاتل الناس حتى يشهدوا ألا إله إلا الله وأن محمدا رسول الله، فإذا قالوها عصموا مني دماءهم وأموالهم إلا بحقها. فقال أبو بكر: والله لو منعوني عناقا كانوا يؤدونه إلى رسول الله صلى الله عليه وسلم لأقاتلنهم على منعها، إن الزكاة حق المال، والله لأقاتلن من فرق بين الصلاة والزكاة
• സമ്പന്നർ നേരിട്ട് നൽകുക എന്നതല്ല – ഭരണാധികാരി/ കമ്മിറ്റി
• പിരിച്ചെടുക്കാൻ /കണക്ക് സൂക്ഷിക്കാൻ/വിതരണം ചെയ്യാൻ സംവിധാനം… ഉദ്യോഗസ്ഥർ…
• അതിലൂടെ മാത്രമാണ് സുരക്ഷിത സമൂഹവും ഭദ്രമായ സാമൂഹിക വ്യവസ്ഥയും രൂപപ്പെടുന്നത്.
• ചുരുക്കത്തിൽ, ഒരു സാമൂഹ്യ സുരക്ഷാ പദ്ധതി…
◦ ആധുനിക ലോകം പതിനേഴാം നൂറ്റാണ്ടിന് ശേഷം മാത്രം ആലോചിച്ചു തുടങ്ങിയത്..
◦ ഇസ്ലാം തുടക്കത്തിലെ ശ്രദ്ധിച്ചു പോന്നു..
◦ സഹായങ്ങളിലൂടെ സാമൂഹിക ഐക്യവും (التكافل الاجتماعي / social solidarity) പദ്ധതികളിലൂടെ സാമൂഹിക സുരക്ഷയും (الضمان الاجتماعي / social Security) സാമ്പത്തിക പര്യാപ്തതയും
◦ ദരിദ്രർ/രോഗികൾ/ നിരാലംബർ… അവശ വിഭാഗങ്ങളെ സഹായിക്കുക..
• –മുസ്ലിംകൾ ഒഴികെയുള്ളവർ ഇക്കാര്യം വ്യക്തികളുടെ അഭീഷ്ടത്തിന് വിട്ടുകൊടുത്തു, പതിനേഴാം നൂറ്റാണ്ടുവരെ.
◦ വ്യക്തികളുടെ അഭീഷ്ടത്തിനനുസരിച്ച വിതരണത്തിൽ സാമ്പത്തിക അസന്തുലിതാവസ്ഥ ഉണ്ടാകുന്നു എന്ന് ബോധ്യമായതോടെ ചാരിറ്റബിൾ സൊസൈറ്റി കളുടെ ആവിർഭാവം
◦ അത് അപര്യാപ്തമാണെന്ന് പെട്ടെന്ന് ബോധ്യമായി –സാമൂഹിക സുരക്ഷാ പദ്ധതികൾ ഭരണകൂടം ഏറ്റെടുത്തു.
◦ സാമൂഹിക സുരക്ഷതത്വം ഉറപ്പുവരുത്തുന്നതിന് ആദ്യമായി നിയമനിർമ്മാണം നടത്തിയ ഒന്നാമത്തെ രാജ്യം ജർമനിയാണ് -1883 – ഈ ഭരണകൂട നടപടികൾ ജനങ്ങളുടെ മേൽ ബാധ്യതകൾ അടിച്ചേൽപിച്ചതോടെ രൂക്ഷമായ എതിർപ്പ്.
◦ എങ്കിലും ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ പതുക്കെ ഈ ചിന്താഗതി സ്വാധീനം നേടുകയും പല രാജ്യങ്ങളും തൽസംബന്ധമായ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു.
• എന്നാൽ, ഇതര ജനവിഭാഗങ്ങൾ ഈ മേഖലയിൽ ഇടപെടുന്നതിന് വളരെ മുമ്പ്തന്നെ ദുർബല വിഭാഗങ്ങളുടെ സുരക്ഷയും ക്ഷേമവും ഉറപ്പുവരുത്താൻ ഇസ്ലാം നിയമനിർമ്മാണവും പ്രായോഗിക നടപടികളും ആരംഭിച്ചിരുന്നു.
◦ നിയമ നിർമ്മാണം – പ്രായോഗിക നടപടി.. മക്കാ ജീവിതത്തിൽ തന്നെ
◦ മക്കയിൽ ഭരണകൂടത്തിന്റെ തണലോ സുരക്ഷയോ ഇല്ലാത്ത, ശത്രുക്കളുടെ പീഡനത്തിനരായ സന്ദർഭത്തിൽ തന്നെ നിർദ്ദേശങ്ങൾ
وَالَّذِينَ فِي أَمْوَالِهِمْ حَقٌّ مَّعْلُومٌ ﴿٢٤﴾ لِّلسَّائِلِ وَالْمَحْرُومِ (المعارج: 25-24)
• ഈ ബാധ്യത നിർവഹിക്കാത്തവർക്ക് നരകശിക്ഷ
وَوَيْلٌ لِّلْمُشْرِكِينَ، الَّذِينَ لَا يُؤْتُونَ الزَّكَاةَ وَهُم بِالْآخِرَةِ هُمْ كَافِرُونَ (فصلت: 7-6)
وَالَّذِينَ يَكْنِزُونَ الذَّهَبَ وَالْفِضَّةَ وَلَا يُنفِقُونَهَا فِي سَبِيلِ اللَّهِ فَبَشِّرْهُم بِعَذَابٍ أَلِيمٍ، يَوْمَ يُحْمَىٰ عَلَيْهَا فِي نَارِ جَهَنَّمَ فَتُكْوَىٰ بِهَا جِبَاهُهُمْ وَجُنُوبُهُمْ وَظُهُو رُهُمْۖ هَٰذَا مَا كَنَزْتُمْ لِأَنفُسِكُمْ فَذُوقُوا مَا كُنتُمْ تَكْنِزُونَ ( التوبة: 35-34)
• നിയമങ്ങൾക്ക് സ്ഥായീഭാവം വന്ന മദീന ഘട്ടത്തിൽ സാമൂഹിക സുരക്ഷയുടെ മൗലിക ഘടകങ്ങളിൽ ഒന്നായി സക്കാത്തിനെ നിശ്ചയിച്ചു.
◦ വ്യക്തി തലം, രാഷ്ട്ര തലം, വ്യക്തി–രാഷ്ട്ര സംയുക്ത തലം തുടങ്ങിയ മേഖലകളിലൂന്നിയുള്ള നടപടികൾ ആവിഷ്കരിക്കപ്പെട്ടു.
◦ വ്യക്തിതല ബാധ്യതയാണ് സക്കാത്ത് – മുസ്ലിമിന്റെ ഉടമസ്ഥതയിലുള്ള ധനം നിശ്ചിത പരിധിയെത്തിയാൽ അതിന്റെ നിർണിത ഭാഗം ദാനം ചെയ്യൽ നിർബന്ധം.
◦ ഇതിന് പുറമേ ഐഛിക ദാനങ്ങളും പ്രോത്സാഹിപ്പിക്കുന്നു..
مَّثَلُ الَّذِينَ يُنفِقُونَ أَمْوَالَهُمْ فِي سَبِيلِ اللَّهِ كَمَثَلِ حَبَّةٍ أَنبَتَتْ سَبْعَ سَنَابِلَ فِي كُلِّ سُنبُلَةٍ مِّائَةُ حَبَّةٍ ۗ وَاللَّهُ يُضَاعِفُ لِمَن يَشَاءُ ۗ وَاللَّهُ وَاسِعٌ عَلِيمٌ( البقرة:261)
• ഭരണകൂട തലത്തിൽ രണ്ട് വിധത്തിലുള്ള ഇടപെടലുകൾ…
◦ ഒന്ന്: സക്കാതിന്റെ ശേഖരണം, വിതരണം…
◦ രണ്ട്: രാഷ്ട്രത്തിന്റെ മറ്റു വരുമാന മാർഗ്ഗങ്ങൾ പ്രയോജനപ്പെടുത്തുക..
• ഭരണകൂടത്തിന്റെ അഭാവത്തിൽ ഇന്ന് നമുക്ക് ഇതെങ്ങനെ ഫലപ്രദമായി നടപ്പാക്കാം എന്നതിനെക്കുറിച്ചാണ് ആലോചിക്കേണ്ടത്…
◦ സകാത്ത് കൃത്യമായും കാര്യക്ഷമമായും നിലനിർത്തി പോന്നാൽ സമൂഹം നേരിടുന്ന ഒട്ടുവളരെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടും… ഏറെക്കുറേ സാമ്പത്തിക സ്വയംപര്യാപ്തത (തമാമുൽ കിഫായ) കൈവരിക്കാനാവും.
◦ സമ്പത്തിന് വളർച്ചയുണ്ടാകും. സമൂഹത്തിൽ സ്നേഹവും സഹകരണ ബോധവും ഉണരും. അതുവഴി ഉല്പാദനം വർധിക്കും..
എന്തുകൊണ്ട് സക്കാത്ത്?
1) സമ്പത്തിനോടുള്ള ആർത്തി, ദുരാഗ്രഹം, പിശുക്ക്, ലുബ്ധ്, അതിരുകവിച്ചിൽ എന്നിവയിൽനിന്ന് മനസ്സിന് ശുദ്ധീകരണം…
كَلَّا إِنَّ الْإِنسَانَ لَيَطْغَىٰ، أَن رَّآهُ اسْتَغْنَىٰ (العلق: 7-6)
◦ സാമ്പത്തിക ബാധ്യതകളിൽ വീഴ്ചവരുത്തി നരകം വാങ്ങിയവർ..
مَا أَغْنَىٰ عَنِّي مَالِيَهْۜ، هَلَكَ عَنِّي سُلْطَانِيَهْ، خُذُوهُ فَغُلُّوهُ، ثُمَّ الْجَحِيمَ صَلُّوهُ، ثُمَّ فِي سِلْسِلَةٍ ذَرْعُهَا سَبْعُونَ ذِرَاعًا فَاسْلُكُوهُ، إِنَّهُ كَانَ لَا يُؤْمِنُ بِاللَّهِ الْعَظِيمِ، وَلَا يَحُضُّ عَلَىٰ طَعَامِ الْمِسْكِينِ، فَلَيْسَ لَهُ الْيَوْمَ هَاهُنَا حَمِيمٌ (الحاقة: 28-35)
2) ജീവിതാവശ്യങ്ങൾ തടയപ്പെട്ടവരോടുള്ള സഹാനുഭൂതി; ആവശ്യങ്ങൾ നിർവഹിച്ചു കൊടുക്കൽ…
فعن النعمان بن بشير –رضي الله عنهما– قال: قال رسول الله ﷺ: مثل المؤمنين في توادهم وتراحمهم وتعاطفهم مثل الجسد إذا اشتكى منه عضو تداعى له سائر الجسد بالسهر والحمى
وَالَّذِينَ فِي أَمْوَالِهِمْ حَقٌّ مَّعْلُومٌ لِّلسَّائِلِ وَالْمَحْرُومِ (المعارج: 25-24)
3) മുസ്ലിംകളുടെ പൊതുതാൽപര്യം സംരക്ഷിക്കുക,
◦ സമുദായത്തിന്റെ നിലനിൽപും സൗഭാഗ്യവും അതിനെ ആശ്രയിച്ചാണിരിക്കുന്നത്,
◦ ഇസ്ലാമിക പ്രബോധനം, –ജനമനസ്സുകളിൽ ദീനീ സ്വാധീനം ഉറപ്പിക്കൽ,
◦ അവശ ജനങ്ങളുടെ ക്ഷേമവും പരിരക്ഷയും ഉറപ്പുവരുത്തൽ,
◦ ഭൗതികാവശ്യങ്ങളുടെ പൂർത്തീകരണം ഏറ്റവും പ്രധാനം…
4) സമ്പത്തിന്റെ കേന്ദ്രീകരണം തടയുക…
كَيْ لَا يَكُونَ دُولَةً بَيْنَ الْأَغْنِيَاءِ مِنكُمْۚ ( الحشر: 7)
◦ മുഴുവൻ മനുഷ്യർക്കുമായി നൽകിയ വിഭവങ്ങൾ സമ്പന്നരിൽ കേന്ദ്രീകരിക്കപ്പെട്ടത്!
◦ ദരിദ്രൻ നിലനിൽപ്പിനായി ക്ലേശിക്കേണ്ടിവരുന്ന സാഹചര്യം.. ദുരന്ത വാർത്തകൾ..
◦ ഇസ്ലാം താൽപര്യപ്പെടുന്നത്, ഈ സാഹചര്യത്തെ സക്കാത്ത് വ്യവസ്ഥയുടെ പ്രയോഗവൽക്കരണത്തിലൂടെ പരിഹരിക്കണമെന്നാണ്.
◦ സമൂഹത്തിൽ ശാന്തിയും സമാധാനവും നിലനിൽക്കാൻ ഇത് അനിവാര്യമാണ് എന്നാണ്.