അതിജീവനമാണ് റമദാൻ
വിശുദ്ധ ഖുർആൻ അവതരിപ്പിക്കപ്പെട്ട മാസമാണ് റമദാൻ
മനുഷ്യന്റെ ബഹുമുഖ മോചനമാണ് ഖുർആൻ ലക്ഷ്യമാക്കുന്നത്.
– ദൈവേതര ശക്തികളുടെ അടിമത്തത്തിൽ നിന്ന്,
– ദേഹേഛയുടെ ദുസ്സ്വാധീനത്തിൽ നിന്ന്,
– ഭൗതികതയുടെ അതിപ്രസരത്തിൽ നിന്ന്,
– ആത്മീയതിയുടെ അപഥ സഞ്ചാരത്തിൽ നിന്ന്…..
– സർവോപരി, മരണാന്തരം നരകശിക്ഷയിൽ നിന്നുള്ള മോചനം ….
– ഇങ്ങനെ വിശുദ്ധ ഖുർആൻ മനുഷ്യന് മുമ്പിൽ വാഗ്ദാനം ചെയ്യുന്ന വിമോചനം മനുഷ്യ ജീവിതത്തോളം വിശാലമാണ്.
റുസ്തമിന്റെ കൊട്ടാരത്തിൽ രിബ്ഇയ്യിബ്നുആമിർ പ്രഖ്യാപിക്കുന്നത്…….
الله ابتعثنا لنخرج من شاء من عبادة العباد إلى عبادة الله ومن ضيق الدنيا إلى سعتها ومن جَوْرِ الأديان إلى عدل الإسلام……
ജഅ്ഫർ ബിൻ അബീത്വാലിബ് നജ്ജാശിയുടെ മുമ്പാകെ നടത്തുന്ന ചരിത്ര പ്രസിദ്ധമായ പ്രഭാഷണം….. ഇസ്ലാമിന്റെ വിമോചന ഉള്ളടക്കവും മോക്ഷ സിദ്ധാന്തവും ഉൾചേർന്നത്…….
فَقَالَ جَعْفَرُ بْنُ أَبِي طَالِبٍ: أَيُّهَا الْمَلِكُ كُنَّا قَوْمًا أَهْلَ جَاهِلِيَّةٍ نَعْبُدُ الْأَصْنَامَ وَنَأْكُلُ الْمَيْتَةَ وَنَأْتِي الْفَوَاحِشَ وَنَقْطَعُ الْأَرْحَامَ وَنُسِيءُ الْجِوَارَ يَأْكُلُ الْقَوِيُّ مِنَّا الضَّعِيفَ فَكُنَّا عَلَى ذَلِكَ حَتَّى بَعَثَ اللَّهُ إِلَيْنَا رَسُولًا مِنَّا نَعْرِفُ نَسَبَهُ وَصِدْقَهُ وَأَمَانَتَهُ وَعَفَافَهُ فَدَعَانَا إِلَى اللَّهِ لِنُوَحِّدَهُ وَنَعْبُدَهُ وَنَخْلَعَ مَا كُنَّا نَعْبُدُ نَحْنُ وَآبَاؤُنَا مِنْ دُونِهِ مِنْ الْحِجَارَةِ وَالْأَوْثَانِ وَأَمَرَنَا بِصِدْقِ الْحَدِيثِ وَأَدَاءِ الْأَمَانَةِ وَصِلَةِ الرَّحِمِ وَحُسْنِ الْجِوَارِ وَالْكَفِّ عَنْ الْمَحَارِمِ وَالدِّمَاءِ وَنَهَانَا عَنْ الْفَوَاحِشِ وَقَوْلِ الزُّورِ وَأَكْلِ مَالَ الْيَتِيمِ وَقَذْفِ الْمُحْصَنَةِ وَأَمَرَنَا أَنْ نَعْبُدَ اللَّهَ وَحْدَهُ لَا نُشْرِكُ بِهِ شَيْئًا وَأَمَرَنَا بِالصَّلَاةِ وَالزَّكَاةِ وَالصِّيَامِ قَالَ : فَعَدَّدَ عَلَيْهِ أُمُورَ الْإِسْلَامِ فَصَدَّقْنَاهُ وَآمَنَّا بِهِ وَاتَّبَعْنَاهُ عَلَى مَا جَاءَ بِهِ فَعَبَدْنَا اللَّهَ وَحْدَهُ فَلَمْ نُشْرِكْ بِهِ شَيْئًا وَحَرَّمْنَا مَا حَرَ4ّمَ عَلَيْنَا وَأَحْلَلْنَا مَا أَحَلَّ لَنَا فَعَدَا عَلَيْنَا قَوْمُنَا فَعَذَّبُونَا وَفَتَنُونَا عَنْ دِينِنَا لِيَرُدُّونَا إِلَى عِبَادَةِ الْأَوْثَانِ مِنْ عِبَادَةِ اللَّهِ وَأَنْ نَسْتَحِلَّ مَا كُنَّا نَسْتَحِلُّ مِنْ الْخَبَائِثِ ) رواه أحمد (
ഭൗതിക ലോകത്ത് അന്തസ്സുള്ള ജീവിതം അല്ലാഹു വാഗ്ദാനം നൽകുന്നു.
وَعَدَ اللَّهُ الَّذِينَ آمَنُوا مِنْكُمْ وَعَمِلُوا الصَّالِحَاتِ لَيَسْتَخْلِفَنَّهُمْ فِي الْأَرْضِ كَمَا اسْتَخْلَفَ الَّذِينَ مِنْ قَبْلِهِمْ وَلَيُمَكِّنَنَّ لَهُمْ دِينَهُمُ الَّذِي ارْتَضَى لَهُمْ وَلَيُبَدِّلَنَّهُمْ مِنْ بَعْدِ خَوْفِهِمْ أَمْنًا يَعْبُدُونَنِي لَا يُشْرِكُونَ بِي شَيْئًا وَمَنْ كَفَرَ بَعْدَ ذَلِكَ فَأُولَئِكَ هُمُ الْفَاسِقُونَ (النور:55)
മരണാനന്തരം സ്വർഗവും അല്ലാഹുവിന്റെ വാഗ്ദാനമാണ്……
وَعَدَ اللَّهُ الْمُؤْمِنِينَ وَالْمُؤْمِنَاتِ جَنَّاتٍ تَجْرِي مِن تَحْتِهَا الْأَنْهَارُ خَالِدِينَ فِيهَا وَمَسَاكِنَ طَيِّبَةً فِي جَنَّاتِ عَدْنٍ ۚ وَرِضْوَانٌ مِّنَ اللَّهِ أَكْبَرُ ۚ ذَٰلِكَ هُوَ الْفَوْزُ الْعَظِيمُ
– ആദർശഭദ്രതയാണ് ഇൗ വിമോചനത്തിന്റെ അടിസ്ഥാനം
– വിമോചനത്തിന്റെയും അതിജീവനത്തിന്റേയും അടിസ്ഥാന മൂല്യങ്ങൾ ആദർശാധിഷ്ടിത ജിവിതത്തിലാണ് തളിർക്കുന്നത്.
– ആരാധനാ കർമ്മങ്ങൾ അതിനുള്ള പരിശീലനവും പ്രചോദനവുമാണ്.
– ദിനേന അഞ്ചുനേരം ആവർത്തിക്കുന്ന നമസ്കാരം ഇതിൽ സർവ്വപ്രധാനമാണ്.
– ഒരു മാസം നീണ്ടുനിൽക്കുന്ന വ്രതാനുഷ്ഠാനം വിശുദ്ധ ഖുർആൻ പ്രതിനിധാനം ചെയ്യുന്ന ആദർശാധിഷ്ഠിത ജീവിത്തിന്റെ തീവ്രപരിശീലനമാണ്.
– വിശ്വാസം, ശരിയായ ജീവിത കാഴ്ചപ്പാട്, തഖ്വ, ത്യാഗം, സമർപ്പണം, സേവനം, സമരം തുടങ്ങി അടിസ്ഥാന മൂല്യങ്ങൾ റമദാൻ പ്രതിനിധീകരിക്കുന്നുണ്ട്.
അതിജീവനത്തിനുള്ള കരുത്ത് പ്രധാനം ചെയ്യുന്നതാണ് ഇൗ മൂല്യങ്ങൾ
– يَا أَيُّهَا الَّذِينَ آمَنُوا اصْبِرُوا وَصَابِرُوا وَرَابِطُوا وَاتَّقُوا اللَّهَ لَعَلَّكُمْ تُفْلِحُونَ )آل عمران:200)
– وَإِن تَصْبِرُواْ وَتَتَّقُواْ لاَ يَضُرُّكُمْ كَيْدُهُمْ شَيْئًا إِنَّ اللّهَ بِمَا يَعْمَلُونَ مُحِيطٌ )آل عمران:120(
– ഫാസിസത്തിന്റെ നുകം പേറുന്ന ജനതക്ക്, വർഗ്ഗീയതയുടെ ക്രൂരമായ ചവിട്ടടികളിൽ ഞെരിഞ്ഞമരുന്ന സമൂഹത്തിന്, വംശീയതയുടെ പ്രഹരമേറ്റ് അരികുവൽക്കരിക്കപ്പെടുന്നവർക്ക് …..അതിജീവനത്തിലേക്ക് നടന്നടുക്കാനുള്ള മൂല്യങ്ങൾ റമദാനിലൂടെ നേടിയെടുക്കാം.
നമ്മിൽ അർപ്പിതമായ ഉത്തരവാദിത്തം നിർവഹിക്കാൻ രംഗത്ത് വരാതെ മാറിനിന്നാൽ അല്ലാഹു നമ്മെ മാറ്റി മറ്റൊരു വിഭാഗത്തെ പകരം കൊണ്ടുവരുമെന്ന് അല്ലാഹു പറയുന്നു.
അഥവാ അല്ലാഹുവിന്റെ മാർഗത്തിൽ പ്രവർത്തന സജ്ജമായ ഒരു വിഭാഗത്തിന് മാത്രമേ അതിജീവനത്തിന് അർഹതയുണ്ടാകൂ……
يَا أَيُّهَا الَّذِينَ آمَنُوا مَا لَكُمْ إِذَا قِيلَ لَكُمُ انْفِرُوا فِي سَبِيلِ اللَّهِ اثَّاقَلْتُمْ إِلَى الأَرْضِ أَرَضِيتُمْ بِالْحَيَاةِ الدُّنْيَا مِنَ الآخِرَةِ فَمَا مَتَاعُ الْحَيَاةِ الدُّنْيَا فِي الآخِرَةِ إِلا قَلِيلٌ إِلَّا تَنفِرُوا يُعَذِّبْكُمْ عَذَابًا أَلِيمًا وَيَسْتَبْدِلْ قَوْمًا غَيْرَكُمْ وَلَا تَضُرُّوهُ شَيْئًا ۗ وَاللَّهُ عَلَىٰ كُلِّ شَيْءٍ قَدِيرٌ )التوبة:3839)
ഖുർആൻ പ്രതിനിധാനം ചെയ്യുന്ന വിപ്ലവാശയം പ്രയോഗവൽകരിക്കാൻ കെൽപുറ്റ സംഘത്തെ – ഇൗ മൂല്യങ്ങൾ നട്ടുനനച്ച് വളർത്തി – റമദാനിലൂടെ കടഞ്ഞെടുക്കുന്നു.
يَا أَيُّهَا الَّذِينَ آمَنُوا مَن يَرْتَدَّ مِنكُمْ عَن دِينِهِ فَسَوْفَ يَأْتِي اللَّهُ بِقَوْمٍ يُحِبُّهُمْ وَيُحِبُّونَهُ أَذِلَّةٍ عَلَى الْمُؤْمِنِينَ أَعِزَّةٍ عَلَى الْكَافِرِينَ يُجَاهِدُونَ فِي سَبِيلِ اللَّهِ وَلَا يَخَافُونَ لَوْمَةَ لَائِمٍ ۚ ذَٰلِكَ فَضْلُ اللَّهِ يُؤْتِيهِ مَن يَشَاءُ ۚ وَاللَّهُ وَاسِعٌ عَلِيمٌ (المائدة:54)
അതിജീവനത്തിന് യോഗ്യതയുള്ള സമൂഹത്തിന്റെ സവിശേഷതകൾ ഇൗ സൂക്തത്തിൽ അല്ലാഹു എണ്ണിപ്പറയുന്നു.
1. അല്ലാഹു ഇഷ്ടപ്പെടുന്നവരും അല്ലാഹുവിനെ ഇഷ്ടപ്പെടുന്നവരും
2. വിശ്വാസികളോട് മൃദുലചിത്തരും കാരുണ്യത്തോടെ വർത്തിക്കുന്നവരും
3. സത്യനിഷേധികളുടെ മുമ്പാകെ ഇസ്സത്തോടെ ഇസ്ലാമിനെ പ്രതിനിധീകരിക്കുന്നവർ
4. അല്ലാഹുവിന്റെ മാർഗത്തിൽ ജിഹാദ് ചെയ്യുന്നവർ
5. ആക്ഷേപങ്ങൾ ഭയപ്പെടാതെ ഉത്തരവാദിത്തം നിർവഹിക്കുന്നവർ
ഈ വിശേഷണങ്ങൾ നേടിയെടുക്കാൻ ഏറ്റവും അനുയോജ്യമായ ദിനരാത്രങ്ങളാണ് റമദാനിന്റേത്…..
ഇത്തരം സംഘങ്ങൾ കഴിഞ്ഞകാലത്തിന്റെ വിവിധ സന്ദർഭങ്ങളിൽ നേടിയ വിമോചനവും അതിജീവനവും റമദാനിന്റെ ചരിത്ര താളുകളിൽ ഒളിഞ്ഞു കിടക്കുന്നുണ്ട്.
റമദാനിലെ വിജയങ്ങൾ
ബദ്ർ: പ്രവാചകന്റെ ഒന്നാമത്തെ റമദാൻ തന്നെ സാക്ഷ്യം വഹിച്ച സംഭവം – അസത്യത്തെ മാനവകുലത്തിന് മുമ്പിൽ തുറന്ന് കാണിച്ച ദിനം (യൗമുൽഫുർഖാൻ)
قَدْ كَانَ لَكُمْ آيَةٌ فِي فِئَتَيْنِ الْتَقَتَاۖ فِئَةٌ تُقَاتِلُ فِي سَبِيلِ اللَّهِ وَأُخْرَىٰ كَافِرَةٌ يَرَوْنَهُم مِّثْلَيْهِمْ رَأْيَ الْعَيْنِۚ وَاللَّهُ يُؤَيِّدُ بِنَصْرِهِ مَن يَشَاءُۗ إِنَّ فِي ذَٰلِكَ لَعِبْرَةً لِّأُولِي الْأَبْصَارِ (آل عمران:13)
ആത്മീയശക്തിയും സമർപ്പണബോധവും ധാർമ്മിക ഒൗന്നിത്യവും സൈ്ഥര്യവുമുള്ള ഒരു ചെറു സംഘത്തിന് സുസജ്ജമായ വലിയ സായുധസംഘത്തെ ജയിക്കാൻ സാധിക്കും.
كَم مِّن فِئَةٍ قَلِيلَةٍ غَلَبَتْ فِئَةً كَثِيرَةً بِإِذْنِ اللَّهِۗ (البقرة:249)
മക്കാ വിജയം: ഹിജ്റ എട്ടാം വർഷം റമദാൻ 23-നാണ് മക്കാവിജയം നടന്നത്. പൗരത്വം നിഷേധിക്കപ്പെട്ട് ആട്ടിയകറ്റപ്പെട്ട ഒരു ജനതയുടെ ആത്മാഭിമാനത്തോടെയുള്ള തിരിച്ചു വരവായിരുന്നു മക്കാവിജയം
وَقُل رَّبِّ أَدْخِلْنِي مُدْخَلَ صِدْقٍ وَأَخْرِجْنِي مُخْرَجَ صِدْقٍ وَاجْعَل لِّي مِن لَّدُنكَ سُلْطَانًا نَّصِيرًا (الإسراء:80)
(ഇൗ ആയത്തിലെ مدخل صدق (ആത്മാഭിമാത്തോടെയുള്ള പ്രവേശനം) എന്നതിന്റെ ഉദ്ദേശം മക്കയിലേക്കുള്ള തിരിച്ചുവരവാണെന്നും തഫ്സീറുകളിൽ കാണാം)
ഭുമി മാത്രമല്ല അവരുടെ ഹൃദയങ്ങളും സത്യദീൻ കീഴടക്കി.
ബൈത്തുൽ മഖ്ദിസ് മോചനം:
– 1099 ലാണ് കുരിശ് സൈന്യം ബൈത്തുൽ മഖ്ദിസും ഫിലസ്തീനും പിടിച്ചടക്കിയത്. –ഒരു നൂറ്റാണ്ട് തികയുന്നതിനുമുമ്പ് 1187 ൽ സുൽത്താൻ സ്വലാഹുദ്ധീൻ അയ്യൂബി ഹിത്തീനിൽ വെച്ച് നടന്ന ഘോരമായ ഏറ്റുമുട്ടലിൽ ബൈതുൽ മഖ്ദിസ് തിരിച്ചുപിടിച്ചു.
– ഹിജ്റ 583 റമദാനിലായിരുന്നു ഇൗ പോരാട്ടം
താർത്താരികളിൽ നിന്ന് മോചനം:
– ആർക്കും പരാജയപ്പെടുത്താൻ സാധ്യമല്ല എന്ന കരുതിയ താർത്താരികളെ ഹിജ്റ 658 റമദാനിൽ സൈഫുദ്ദീൻ ഖുത്ബിന്റെ നേതൃത്വത്തിൽ മുസ്ലിം സൈന്യം ഫിലസ്ത്വീനിലെ എെൻജാലൂത്ത് എന്ന സ്ഥലത്ത് വെച്ച് പരാജയപ്പെടുത്തി.
– റമദാന് 25 വെള്ളിയാഴ്ചയായിരുന്നു തുടക്കം.
– ഇസ്ലാമിനെ വേരോടെ പിഴുതെറിയാൻ വന്ന താർത്താരികൾ പിന്നീട് ഇസ്ലാമാഷ്ളേശിക്കുകയും ഇസ്ലാമിൻറെ സംരക്ഷകരായി മാറിയതും ഇൗ അതിജീവന ചരിത്രത്തിന്റെ സൗന്ദര്യം വർദ്ധിപ്പിക്കുന്നുണ്ട്
കോൺസ്റ്റാന്റിനോപ്പിളിന്റെ മോചനം:
– ഹിജ്റ 805 റമദാൻ 12-ന് ജുമുഅ നമസ്കാരാനന്തരം ആരംഭിച്ച ഉപരോധത്തിലൂടെ ഏതാനും ദിവസങ്ങൾക്ക് ശേഷം പിടിച്ചെടുത്തു
– പ്രവാചകന്റെ പ്രവചനം സാക്ഷാൽകരിച്ച ഇൗ സമരത്തിന് തുടക്കം കുറിച്ചതും റമദാനിന്റെ ആത്മീയ ശക്തി ആവാഹിച്ചെടുത്തുകൊണ്ടാണ്.
– വിശ്വാസദാർഢ്യതയും ആത്മീയമായ കരുത്തും ത്യാഗസന്നദ്ധതയും സൈ്ഥര്യവും നേടിയെടുത്ത സന്ദർഭത്തിലെല്ലാം വിശ്വാസികൾ ഏത് പ്രതികൂല സാഹചര്യത്തെയും അതീജിവിച്ചതിന്റെ റമദാനിലെ മാത്രം സാക്ഷ്യങ്ങളാണിത്.
– ഈ ഗുണങ്ങൾ നേടിയെടുത്തവർ ഏല്ലാ കാലത്തും പ്രതികൂല സാഹചര്യങ്ങളെ വിജയകരമായി തരണം ചെയ്തിട്ടുണ്ട്.
– അതിജീവിച്ച വിശ്വാസികളുടെ ചരിത്രം എല്ലാകാലത്തേക്കും പ്രചോദനമായി വാഴ്ചത്തപ്പടുകയും തിൻമയുടെ ശക്തികൾ ചരിത്രത്തിൽ നിന്ന് തുടച്ച് നീക്കപ്പെടുകയും ചെയ്തു.
– നൂഹ്, ഇബ്റാഹീം, മൂസാ തുടങ്ങിയ പ്രവാചകൻമാരുടെ ചരിത്രം
നിന്ദ്യമായ അന്ത്യം
– മുഹമ്മദ് നബി(സ)യും മക്കയിലെ ഗോത്രത്തലവന്മാരും. അബൂജഹലിന്റെയും അബൂലഹബിന്റെയും ഉമയ്യത്തിന്റെയും നിന്ദ്യമായ അന്ത്യം
– സഈദ് ബ്നു ജുബൈറി(റ)നെ ഹജ്ജാജ് ക്രൂരമായി വധിച്ചത്. ഹജ്ജാജിന്റെ ദാരുണമായ അന്ത്യം.
– ഹസ്റത്ത് ഹുസൈനി(റ)ന്റെ കർബലയിലെ ദാരുണാന്ത്യം. ചരിത്രത്തിൽ ചെലുത്തിയ സ്വാധീനം.
– ഉമർ രണ്ടാമന്റെ രംഗപ്രവേശം. മഹത്തായ നവോത്ഥാനം.
– നാല് ഇമാമുകളനുഭവിച്ച കടുത്ത പരീക്ഷണങ്ങൾ.
– ധിക്കാരികളുടെ പര്യവസാനം എങ്ങനെയായിരുന്നു എന്ന് ചരിത്രം
– സ്വർഗ്ഗം കിനാവ് കാണുന്നവർ.
– ഐഹിക ജീവിതം ക്ഷണികം. ശാശ്വതായ പരലോക ജീവിതത്തിലെ ജയാപജയങ്ങൾ തീരുമാനിക്കുന്ന പരീക്ഷണ, പരീക്ഷാ കേന്ദ്രം (ഖുർആൻ.67:2)
പരീക്ഷണം അനിവാര്യം
കച്ചവടവും കൃഷിയുമൊക്കെ ലാഭമകരമാകണമെങ്കിൽ കഠിനമായി അധ്വാനിക്കണം. ഉയർന്ന ഉദ്യോഗം ലഭിക്കണമെങ്കിൽ കഠിനമായി പഠിക്കണം. സർവ്വ സുന്ദരമായ ശാശ്വത സർഗ്ഗം ലഭിക്കണമെങ്കിൽ കഠിനമായി അധ്വാനിക്കുകയും കടുത്ത പരീക്ഷണങ്ങളെ അഭിമുഖീകരിക്കുകയും വേണം (ഖുർആൻ: 29:2, 2:214)
– സ്വർഗ്ഗം പോരാളികൾക്ക്. (61:10,11, 3:142,. 9:16,. 9:24)
– പ്രത്യാശയോടെ മുന്നോട്ട്.
– എല്ലാ ഘനാന്ധകാരങ്ങൾക്കപ്പുറവും വെളിച്ചമുണ്ട്. പ്രഭാതമില്ലാത്ത പാതിരാവുകളില്ല.
– ജയാപജയങ്ങൾ മാറിമാറി വരും. (3:140,141)
– അല്ലാഹുവുമായുള്ള കരാറിന്റെ പൂർത്തീകരണം.(33:23)
– ജന്നാത്തുൽ ഫിർദൗസ് സ്വപ്നം കാണുന്നവർക്ക് സമർപ്പണവും ത്യാഗവും മധുരോദാരം.അത്യധികം ആസ്വാദ്യകരവും.
– അതിനാൽ സ്വർഗ്ഗം കിനാവുകണ്ട്, അല്ലാഹുവെ അഗാധമായി സ്നേഹിച്ച്, പ്രവാചക പാത പിന്തുടർന്ന്, എല്ലാം സമർപ്പിക്കാൻ സന്നദ്ധമായി, ഏത് പ്രതിസന്ധിയെയും വിജയകരമായി തരണം ചെയ്യുമെന്ന പ്രതിജ്ഞയോടെ മുന്നോട്ട്…