ആര്‍ത്തിയാണ് മനുഷ്യന്‍ ഇന്ന് നേരിടുന്ന എല്ലാ പ്രശ്‌നങ്ങളുടെയും കാരണമെന്നത് സംശയരഹിതമാണ്. ആര്‍ത്തിയെ അതിജീവിക്കാനുള്ള പ്രായോഗികചര്യയാണ് നോമ്പ്. താന്‍ ആഹാരം കഴിക്കുന്നതിന് മുമ്പ് അയല്‍പക്കത്തെ ഏഴ് വീടുകളില്‍ ആഹാരത്തിന് വകയുണ്ടോയെന്ന് അന്വേഷിക്കണം എന്നാണ് വേദഗ്രന്ഥം നിഷ്‌കര്‍ഷിക്കുന്നത്. അങ്ങനെ ചെയ്താല്‍ പലപ്പോഴും നമുക്ക് വിശക്കേണ്ടി വരും. ഈ വിശപ്പിനുള്ള തയാറെടുപ്പാണ് വ്രതം.
അധിക അനുഭൂതികൊണ്ട് രോഗാതുരമാണ് ആധുനിക ലോകം. ഭോഗാധിക്യം തന്നെത്തന്നെയും ലോകത്തെയും മലിനമാക്കുന്നു. വിശുദ്ധിക്ക് ക്ഷമയും സഹനവും കാരണങ്ങളാണ്, ഉപായങ്ങളുമാണ്. ഇത് രണ്ടും ശീലിക്കാനും ആത്മനിയന്ത്രണം കൈവരിക്കാനുമുള്ള അവസരമാണ് റമദാന്‍. ജിഹാദ് തന്നില്‍ത്തന്നെയുള്ള ആര്‍ത്തിയെന്ന ചെകുത്താനോടായിരിക്കട്ടെ. സമാധാനമുണ്ടാകട്ടെ.
കടപ്പാട് : മാധ്യമം