ചോദ്യം: വായിലൂടെ പരിശോധനക്കുള്ള ഉപകരണം വയറിലേക്ക് ഇറക്കി നടത്തുന്ന പരിശോധനയാണ് എന്‍ഡോസ്‌കോപി. ലോകല്‍ അനസ്‌തേഷ്യ നല്‍കിയിട്ടാണത് ചെയ്യുന്നത്. നോമ്പ്കാരന്‍ എന്‍ഡോസ്‌കോപി ചെയ്യുന്നതിന്റെ വിധി എന്താണ്?
– എന്‍ഡോസ്‌കോപി നടത്തുന്നതിനുള്ള ഉപകരണം ആമാശയത്തില്‍ കടത്തുന്നത് നോമ്പിനെ ദുര്‍ബലപ്പെടുത്തില്ല. അപ്രകാരം തന്നെ ലോകല്‍ അനസ്‌തേഷ്യയും നോമ്പിനെ മുറിക്കുന്നില്ല. കാരണം അവ രണ്ടും തിന്നുകയോ കുടിക്കുകയോ ചെയ്യുന്നത് പോലെയല്ല. അതുകൊണ്ട് തന്നെ നോമ്പിനെ അത് ബാധിക്കുകയില്ല.