ആസ്തമ രോഗികള്‍ ശ്വാസം ലഭിക്കാനായി വായു മാത്രമടങ്ങിയ ഓക്‌സിജന്‍ കഴിക്കുന്നത് അനുവദനീയമാണ്. ശ്വാസോഛ്വാസത്തിന്റെ വിധി തന്നെയാണ് ഇതിനുമുള്ളത്. ഭക്ഷണ- പാനീയങ്ങളുടെ ഇനത്തില്‍ ഇതിനെ ഉള്‍പ്പെടുത്താന്‍ സാധിക്കുകയില്ല. എന്നാല്‍ ഓക്‌സിജനില്‍ മരുന്ന് ചേര്‍ത്തിട്ടുണ്ടെങ്കില്‍ മരുന്ന് വായയിലൂടെ വയറ്റിലെത്തെന്നത് മൂലം നോമ്പ് ദുര്‍ബലപ്പെടും.