‘വ്രതമനുഷ്ഠിക്കാന്‍ സാധിക്കുന്നവര്‍ ഒരഗതിക്കുള്ള അന്നം പ്രായശ്ചിത്തമായി നല്‍കേണ്ടതാണ്’ എന്ന സൂക്തം കൊണ്ട് ഇബ്‌നു അബ്ബാസ് ഇങ്ങനെ ന്യായാധീകരണം ചെയ്തിരിക്കുന്നു: പ്രമാണത്തിലെ മൂലം മുഖവിലക്കെടുത്തുകൊണ്ടുള്ള സമീപനമാണ് ഏറ്റവും ഉചിതമായിട്ടുള്ളത്. ഒരാള്‍ സ്വയം കഴിക്കുകയും തന്റെ കുടുംബത്തെ ഊട്ടുകയും ചെയ്യുന്ന തരത്തിലുള്ള ഇടത്തരം ഭക്ഷണമാണ് അഗതിയെ ആഹരിപ്പിക്കേണ്ടത്. സത്യലംഘനത്തിനുള്ള പ്രായശ്ചിത്തം പരാമര്‍ശിക്കവെ ‘നിങ്ങളുടെ കുടുംബത്തിന് നല്‍കുന്ന മിതമായ ആഹാരം’ എന്ന ഖുര്‍ആന്റെ പ്രയോഗം ഇതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
ദരിദ്രരുടെ ഉത്തമ താല്‍പര്യം കണക്കിലെടുത്ത് പണം നല്‍കുകയാണെങ്കില്‍ അതില്‍ ഏതെങ്കിലും തകരാറുള്ളതായി ഞാന്‍ കാണുന്നില്ല. ആഹാരം നല്‍കുകയാണെങ്കില്‍ അയാള്‍ കഴിക്കുന്ന മിതമായ ഭക്ഷണത്തിന് ചെലവായേക്കാവുന്ന തുകയാണിവിടെ വിലകൊണ്ടുള്ള ഉദേശ്യം. അത് സ്ഥലകാല ഭേദങ്ങള്‍ക്കും വ്യക്തികള്‍ക്കുമനുസരിച്ച് മാറിക്കൊണ്ടിരിക്കും.