-: ശാഫിഈ മദ്ഹബ് പ്രകാരം റമദാനിലെ അവസാനത്തെ ദിവസം സൂര്യന്‍ അസ്തമിക്കുന്നതോടെയാണ് ഫിത്വര്‍ സകാത്ത് നിര്‍ബന്ധമാകുന്നത്. മാലികി-ഹനഫീ മദ്ഹബുകള്‍ പ്രകാരം പെരുന്നാള്‍ ദിവസം സൂര്യോദയത്തോടെയാണ് നിര്‍ബന്ധമാകുന്നത്.
ഇബ്‌നു അബ്ബാസിന്റെ ഹദീസ് അനുസരിച്ച് പെരുന്നാള്‍ നമസ്‌കാരത്തിന് മുമ്പായി അത് നല്‍കല്‍ നിര്‍ബന്ധമാണ്. ശാഫിഈയുടെ വീക്ഷണത്തില്‍ റമദാന്‍ ആരംഭിച്ചത് മുതല്‍ അത് നല്‍കാവുന്നതാണ്. ഏറ്റവും ഉത്തമമായ സമയം പെരുന്നാളിന് ഒന്നോ രണ്ടോ ദിവസം മുമ്പ് നല്‍കലാണ്. മാലികി മദ്ഹബ് ഊന്നല്‍ നല്‍കുന്നത് ഈ അഭിപ്രായത്തിനാണ്. ഹനഫീ മദ്ഹബനുസരിച്ച് വര്‍ഷത്തിന്റെ ആദ്യത്തില്‍ തന്നെ ഫിത്വര്‍ സകാത്ത് നല്‍കാമെന്നതാണ്. ഹമ്പലീ മദ്ഹബനുസരിച്ച് റമദാനിന്റെ ആദ്യ പകുതി കഴിഞ്ഞാല്‍ അത് നല്‍കല്‍ അനുവദനീയമാണ്.