അറബ് വസന്തം അലയടിച്ച നാടുകള്‍ വിപ്ലവത്തിന്റെ സാക്ഷാല്‍കാരത്തിനായി യത്‌നിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ഭരണകൂടത്തിന്റെ അവശിഷ്ടങ്ങള്‍ അവിടെ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചുകൊണ്ടേയിരിക്കുന്നു. ഈജിപ്തില്‍ സൈന്യം അട്ടിമറിയിലൂടെ ഭരണം കയ്യടക്കുകയും നേതാക്കളെ അറസ്റ്റ് ചെയ്യുകയും ഇസ്‌ലാമിസ്റ്റുകളെ പീഢിപ്പിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. മിക്ക രാജ്യങ്ങളിലെയും സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി തുടരുകയാണ്. യമനില്‍ ഭക്ഷ്യപ്രതിസന്ധി ഗുരുതരമായിക്കൊണ്ടിരിക്കുകയാണ്. നിലവിലെ ആരോഗ്യ സുരക്ഷ പ്രശ്‌നങ്ങളും തഥൈവ. സോമാലിയയില്‍ അധിനിവേശ ശക്തികള്‍ അവരുടെ ആധിപത്യം പിടിമുറിക്കിക്കൊണ്ടിരിക്കുന്നു.
ഈ പശ്ചാത്തലങ്ങള്‍ക്കിടയിലാണ് റമദാന്‍ വീണ്ടും നമ്മിലേക്ക് ആഗതമായിരിക്കുന്നത്. അറബ് വസന്തം വന്നണഞ്ഞ പ്രദേശങ്ങളില്‍ പള്ളികള്‍ വിശ്വാസികളെ കൊണ്ട് തിങ്ങിനിറഞ്ഞ നയനാനന്ദകരമായ കാഴ്ചകളാണുള്ളത്. സിറിയയിലെ സംഭവവികാസങ്ങള്‍ സ്വാതന്ത്ര്യത്തിന്റെ പേറ്റുനോവ് മാത്രമാണ്.
സിറിയയിലെ ആഭ്യന്തര ഏറ്റുമുട്ടലുകള്‍ക്കിടയിലും പ്രതീക്ഷയുടെ കൈത്തിരികള്‍ നമുക്ക് പകര്‍ന്നു നല്‍കുന്നുണ്ട്. യുദ്ധത്തിന്റെ ഗതിവിഗതികള്‍ ഭരണകൂടത്തിനും പ്രതിപക്ഷത്തിനുമിടയില്‍ മാറിമാറി വരുന്നുണ്ട്. പലപട്ടണങ്ങളും ഗ്രാമങ്ങളും പ്രതിപക്ഷം പിടിച്ചെടുത്തിട്ടുണ്ട്. സിറിയന്‍ സൈന്യത്തിനിടയിലുണ്ടായി ചിദ്രതകളും ശൈഥില്യങ്ങളും ഭരണകൂടത്തിനു മുമ്പില്‍ വലിയ പ്രതിസന്ധി തീര്‍ത്തിരിക്കുകയാണ്. സേഛ്വാധിപതിയുടെ അവസാനത്തെ ആക്രോശങ്ങള്‍ മാത്രമാണെന്നാണ് ഇതിനെ കുറിച്ച് വിലയിരുത്തുവാന്‍ സാധിക്കുന്നത്. വേദനകള്‍ പ്രതീക്ഷകളുടെ കളിത്തൊട്ടിലുകളായിരിക്കട്ടെ എന്ന് നമുക്ക് പ്രാര്‍ഥിക്കാം !