കോഴിക്കോട്: സ്വര്‍ഗ സരണിയിലേക്ക് നീതി സാരത്തോടെ എന്ന പ്രമേയവുമായി എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി നടത്തുന്ന റമദാന്‍ കാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ (ചൊവ്വ) കോട്ടക്കല്‍ പുതുപറമ്പില്‍ വെച്ച് നടക്കും. വൈകുന്നേരം 7 മണിക്ക് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും സി.എച്ച് ത്വയ്യിബ് ഫൈസി അധ്യക്ഷത വഹിക്കും. ജന.സെക്രട്ടറി ഓണമ്പിള്ളി മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നടത്തും. എം.പി കടുങ്ങല്ലൂര്‍, സി.ടി അബ്ദുല്‍ ഖാദര്‍ അല്‍ ഖാസിമി, സത്താര്‍ പന്തലൂര്‍, റഫീഖ് അഹമദ് തിരൂര്‍, വി.കെ.എച്ച് റഷീദ് മാസ്റ്റര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
റമളാന്‍ ഒന്ന് മുതല്‍ ശവ്വാല്‍ ഒന്ന് വരെ നീണ്ട് നില്ക്കുന്ന ഒരുമാസ കാമ്പയിനില്‍ ഖുര്‍ആന്‍ വിജ്ഞാന പരീക്ഷ, ഖത്തം ദുആ, ബദര്‍ അനുസ്മരണം, ഖബര്‍ സിയാറത്ത് എന്നിവ യൂണിറ്റ് തലത്തിലും പെരുന്നാള്‍ കൂട്ടം, ഹിസ്ബുല്‍ ഖുര്‍ആന്‍ എന്നിവ ക്ലസ്റ്റര്‍ തലത്തിലും ഇഫ്ത്താര്‍ സംഗമം, ഓണ്‍ലൈന്‍ ക്വിസ് എന്നിവ മേഖല ജില്ലാ തലങ്ങളിലും നടക്കും. യോഗത്തില്‍ അബ്ദുല്‍ ഖാദര്‍ ഫൈസി അധ്യക്ഷത വഹിച്ചു. ഹാഷിം കുഴിപ്പുറം, കുഞ്ഞാലന്‍ കുട്ടി ഫൈസി, പരീത് കുഞ്ഞി എറണകുളം, ഇബ്രാഹീം ഫൈസി ജെഡിയാര്‍, പ്രൊഫ. അബ്ദുല്‍ മജീദ് കൊടക്കാട്, അഹമ്മദ് ഫൈസി കക്കാട്, പ്രൊഫ. അബ്ദു റഹീം കൊടശ്ശേരി എന്നിവര്‍ സംബന്ധിച്ചു.
Discussion about this post