ഖുര്‍ആന്‍ പാരായണം ചെയ്യുന്നവരും അല്ലാത്തവരുമായ വിശ്വാസികള്‍ തമ്മില്‍ ശ്രേഷ്ഠതയില്‍ വ്യതാസമുണ്ടെന്ന് പ്രവാചകന്‍(സ) ഉപമകളിലൂടെ വ്യക്തമാക്കിയിരിക്കുന്നു. അതുപോലെ കപടനാണെങ്കല്‍പോലും പാരായണം നടത്തുന്നവനില്‍ നിന്ന് (അകം ചീത്തയാണെങ്കലും) ഖൂര്‍ആന്‍ പാരായണത്തിന്റെ സൗരഭ്യം അനുഭവിക്കാമെന്നും തിരുമേനി വിശദീകരിച്ചിട്ടുണ്ട്.
ഒരിക്കല്‍ പ്രവാചകന്‍ (സ) പറഞ്ഞു. ”വിശുദ്ധ ഖുര്‍ആനില്‍ നിന്ന് ഏതെങ്കലും ഒരു അധ്യായം പാരായണം ചെയ്ത് കിടന്നുറങ്ങുന്ന മുസ്‌ലിമിന്റെ സംരക്ഷണത്തിന് അല്ലാഹു ഒരു മലകിനെ നിശ്ചയിക്കും. അങ്ങനെ അവന്‍ ഉണരുന്നത് വരെയും ഉപദ്രവകരമായതൊന്നും അയാളെ ബാധിക്കുകയില്ല.” (തിര്‍മിദി)
‘ഖുര്‍ആന്‍’ എന്ന നാമം തന്നെ പാരായണത്തിന്റെ പ്രാധാന്യം സുചിപ്പിക്കുന്നതാണല്ലോ.
ഖുര്‍ആന്‍ പാരായണം ശ്രുതി മധുരവും ആകര്‍ഷകവുമാക്കാന്‍ പ്രവാചകന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നു. ഈ നിര്‍ദ്ദേശത്തിന്റെ ചുവടുപിടിച്ചുകൊണ്ടാണ് പാരായണ നിയമങ്ങളും മറ്റും പ്രത്യേക ശാസ്ത്രങ്ങളായി രൂപം പ്രാപിച്ചത്.
എന്നാല്‍ വിശുദ്ധ ഖുര്‍ആനിന്റെ പാരായണം ദൈവപ്രീതി ആഗ്രഹിച്ചു കൊണ്ടായിരിക്കുകയെന്നത് അനിവാര്യമാണ്. മറിച്ചാണെങ്കില്‍ ഫലം അപകടകരമായിരിക്കും. പരലോകത്തെ ഭീകരാവസ്ഥയില്‍ നിന്നും രക്ഷപ്പെടുന്ന, വിചാരണ ലഘുവായിത്തീരുന്ന, ഇതരരുടെ വിചാരണ അവസാനിക്കുന്നത് വരെയും കസ്തൂരിക്കൂമ്പാരത്തില്‍ കഴിയുന്ന സൗഭാഗ്യവാന്‍മാരായ മൂന്നാളുകളെ പരിചയപ്പെടുത്തിയപ്പോള്‍ പ്രവാചകന്‍ പറഞ്ഞു. ”അല്ലാഹുവിന്റെ പ്രീതി ആഗ്രഹിച്ച് ഖൂര്‍ആന്‍ പാരായണം ചെയ്യുകയും ജനങ്ങള്‍ക്ക് തൃപ്തനായിരിക്കെ അവര്‍ക്ക് ഇമാമായി നമസ്‌കരിക്കുകയും ചെയ്ത വ്യക്തി.”(ത്വബ്‌റാനി) പ്രശംസ ആഗ്രഹിച്ചുകൊണ്ട് വിജ്ഞാനം പകര്‍ന്ന് നല്‍കുകയും ഖുര്‍ആന്‍ പാരായണം ചെയ്യുകയും ചെയ്യുന്ന ജ്ഞാനിയെ നരകത്തിലേക്ക് വലിച്ചിഴക്കുകന്ന രംഗവും പ്രവാചകന്‍(സ) വിശദമാക്കിയിട്ടുണ്ട്.
ഹൃദയ പങ്കാളിത്തത്തോടെയാണ് ഖുര്‍ആന്‍ പാരായണം ചെയ്യേണ്ടത്. അത്തരം പാരായണം മാത്രമാണ് പ്രശംസനീയമെന്ന് ഖുര്‍ആന്‍ പരാമര്‍ശിച്ചിട്ടുള്ളൂ. ”തങ്ങളുടെ രക്ഷിതാവിനെ ഭയക്കുന്നവരുടെ ശരീരം ഖുര്‍ആന്‍ മുഖേന രോമാഞ്ചംകൊള്ളുന്നു. പിന്നീട് അവരുടെ ഹൃദയവും ശരീരവും ദൈവസ്മരണയില്‍ ലയിക്കുന്നു”(അസ്സുമര്‍:23), ദൈവ ദൂതന് അവതരിപ്പിക്കപ്പെട്ടത് പാരായണം ചെയ്ത് കേട്ടാല്‍ അവരുടെ കണ്ണുകള്‍ നിറഞ്ഞൊഴുകും. (അല്‍ മാഇദ: 83), ഇങ്ങനെയൊക്കെയാണ് വേദപാരായണത്തിന്റെ പ്രതികരണങ്ങളായി ഖൂര്‍ആന്‍ ചിത്രീകരിക്കുന്നത്. ശരീരവും അവയവങ്ങളും മനസ്സും ഹൃദയവും കണ്ണും കാതും പങ്കാളികളാവുന്നതാണ് യഥാര്‍ഥ ‘തിലാവത്തുല്‍ ഖുര്‍ആന്‍’ എന്നര്‍ത്ഥം. പ്രാവചകനെ കുറിച്ച് ആയിശ(റ) പറഞ്ഞു. ”ഖൂര്‍ആനിലെ സ്വര്‍ഗ്ഗീയ സുവിശേഷങ്ങള്‍ പരാമര്‍ശിക്കപ്പെടുമ്പോള്‍ കൊതിയോടെ അല്ലാഹുവിനോട് അവയെ തേടിയും ഭീതി ജനിപ്പിക്കുന്ന പരാമര്‍ശങ്ങളുണ്ടവുമ്പോള്‍ ഭയത്തോടെ അതില്‍ നിന്ന് അല്ലാഹുവിനോട് അഭയമിരന്നും മാത്രമായിരുന്നു അദ്ദേഹത്തിന്റെ ഖുര്‍ആന്‍ പാരായണം.” കരച്ചിലടക്കാന്‍ കഴിയാത്തതിനാല്‍ പാരായണം തുടരാന്‍ പ്രയാസപ്പെടുന്ന അബുബക്കറി(റ)നെയും അന്ത്യനാളിന്റെ ഭികരാവസ്ഥ പരാമര്‍ശിക്കപ്പെട്ടപ്പോള്‍ തളര്‍ന്നിരുന്നുപോയ ഉമറി(റ)നെയും പ്രവാചകാനുചരന്മാരില്‍ നമുക്ക് കാണാം.
ഈമാന്‍ വര്‍ദ്ധിക്കുന്നതിലും ഹൃദയത്തെ സജ്ജീവമാക്കുന്നതിനും സഹായകമായതായിരുന്നു അവരുടെ പാരായണം. ”അല്ലാഹവിനെ കുറിച്ച് ഓര്‍മ്മിപ്പിക്കപ്പെട്ടാല്‍ ഹൃദയങ്ങള്‍ വിറകൊള്ളുകയും അവന്റെ ആയത്തുകള്‍ പാരായണം ചെയ്യപ്പെട്ടാല്‍ വിശ്വാസം വര്‍ദ്ധിക്കുകയും ചെയ്യുകയും തങ്ങളുടെ രക്ഷിതാവില്‍ ഭരമേല്‍പ്പിക്കകുയും ചെയ്യന്നവര്‍ മാത്രമാണ് യഥാര്‍ഥ വിശ്വാസികള്‍.” (അല്‍ അന്‍ഫാല്‍:2) ഹൃദയത്തിന്റെ മരവിപ്പിന് പരിഹാരമാകുന്നതാണ് ഖുര്‍ആന്‍ പാരായണെമെന്ന് പ്രവാചകനും പഠിപ്പിക്കുന്നു. അദ്ദേഹം പറഞ്ഞു.”ഇരുമ്പ് തുരുമ്പ് പിടിക്കുന്നപോലെ ഹൃദയങ്ങളും തുരുമ്പിക്കും. സഹാബിമാര്‍ ചോദിച്ചു: എന്താണ് അതിനുള്ള പരിഹാരം? തിരുദൂതര്‍ പറഞ്ഞു: മരണത്തെ കുറിച്ച സ്മരണയും ഖുര്‍ആന്‍ പാരായണവുമാണ് പരിഹാരം.”
ഇത്തരം പാരായണമാണ് ശരിയായ ‘തിലാവത്ത്’. ഇങ്ങനെ പാരയാണം ചെയ്യമ്പോഴാണ് ‘ഉമ്മതുല്‍ ഖുര്‍ആന്‍’ രുപപ്പെടുന്നത്. ഖുര്‍ആനിന്റെ ജീവല്‍പതിപ്പുകള്‍ ആവര്‍ത്തിക്കപ്പെടുന്നതും അപ്പോള്‍തന്നെ. എന്നാല്‍ ആശയതലത്തിലേക്ക് എത്തിനോക്കാത്തവന് ഈ പാരായണം അസാധ്യമാണ്. വിശുദ്ധ ഖുര്‍ആന്റെ അവതരണത്തിന് സാക്ഷ്യം വഹിച്ച റമദാനില്‍ ഇത്തരം പാരായണത്തിന് തുടക്കം കുറിക്കാന്‍ നമുക്ക് സാധ്യമായാല്‍ ഇഹപരജിവിതത്തിലേക്കുള്ള വലിയ കരുതിവെപ്പായിരിക്കുമത്.