Sunday, March 7, 2021
Ramadan
islamonlive.in
  • Home
  • Columns
  • Articles
  • Fatwa
  • Feature
  • Quthba Synopsis
  • Your Post
No Result
View All Result
Ramadan
  • Home
  • Columns
  • Articles
  • Fatwa
  • Feature
  • Quthba Synopsis
  • Your Post
No Result
View All Result
Ramadan
No Result
View All Result
Home Ramadan Article

നോമ്പു തുറപ്പിക്കുന്നതിന് മുമ്പ്

ബിശാറ മുജീബ്‌ by ബിശാറ മുജീബ്‌
June 19, 2015
in Ramadan Article, Uncategorized
ifthar.jpg

നാളെ നോമ്പു തുറക്കാന്‍ ഒരാള്‍ അധികമുണ്ടെങ്കില്‍ ഇന്ന് ശരിക്കുറക്കം വരില്ല. അയല്‍പക്കങ്ങളില്‍നിന്ന് കൊടുത്തപോലെ തന്നെ സാധനങ്ങള്‍ ഒരുക്കിയില്ലെങ്കില്‍ എന്തുകരുതും. അവസാനം ഉളളത് ഒന്നു മൊഞ്ചു കൂട്ടിക്കൊടുക്കാം എന്ന് സ്വയം ആശ്വസിക്കുമ്പോഴായിരിക്കും ഉറക്കം അനുഗ്രഹിക്കുക. നോമ്പിന് തൊട്ടുമുമ്പ് കല്യാണം കഴിഞ്ഞ ദമ്പതികളുടെ ആദ്യപത്തിലെ നോമ്പുസല്‍ക്കാരത്തിന് പങ്കെടുത്ത ഞെട്ടല്‍ ഇപ്പോഴും മാറിയിട്ടില്ല. ആട്, കോഴി, കാട, ചെമ്മീന്‍, പോത്ത്, എമു….. തുടങ്ങി പല ജീവികളും പേരറിയാത്ത തരാതരം പൊരിക്കടികളും ജ്യൂസുകളും… അത്രയൊക്കെയേ ഓര്‍മയില്‍ വരുന്നുള്ളൂ. തറാവീഹിന്റെ സമയംകൂടി എടുത്തെങ്കിലേ അത് കണ്ടു തീരൂ.

നോമ്പുള്ള വലിയവരും കുട്ടികളും സ്ത്രീകളും കാശുള്ളവരും ഇല്ലാത്തവരുമെല്ലാം ബാങ്കു കേട്ടാല്‍ നോമ്പു തുറക്കണം. എന്നാല്‍ ഇത്തരം വമ്പന്‍ തുറകള്‍ക്കിടെ ബേജാറുകൊണ്ട് നോമ്പുതുറക്കാന്‍ മറന്നുപോകുന്ന വീട്ടുകാരുണ്ട്. അവിടെ ‘നിങ്ങള്‍ വേഗം നോമ്പുതുറക്കുന്ന കാലമത്രയും നന്മയിലാണ്’ എന്ന പ്രവാചക വചനം വെറുതെയാവുകയാണ്.

You might also like

മരുഭൂമിയിലെ നോമ്പ്

നോമ്പും പരലോക ചിന്തയും

ദൈവം നിങ്ങള്‍ക്ക് പൊറുത്തുതരണമെന്ന് ആഗ്രഹിക്കുന്നില്ലേ

ഞങ്ങളുടെ നാട്ടില്‍ ഒരു മാഷുണ്ടായിരുന്നു. ഇഫ്താര്‍ മീറ്റുകളും മെഗാ റംസാന്‍ പ്രോഗ്രാമുകളുമൊക്കെ പൊടിപൊടിക്കുമ്പോള്‍ അദ്ദേഹത്തെ ഓര്‍ത്തുപോവുക സ്വാഭാവികം. നാട്ടുകാരുടെ കാഴ്ചപ്പാടില്‍ എല്ലാമുണ്ടായിട്ടും അങ്ങനെയങ്ങ് കൈയയച്ച് സഹായിക്കുന്ന ആളായിരുന്നില്ല മാഷ്. കാരണം റമദാന്‍മാസത്തില്‍ ഒരു വലിയ നോമ്പുതുറ സംഘടിപ്പിക്കാന്‍ പോലും അദ്ദേഹം മെനക്കെടാറില്ല. പക്ഷെ ആളുകളറിയാതെ പോയ ചില സംഗതികളുണ്ട് മാഷിന്റെ ജീവിതത്തില്‍. നാട്ടിലെ ഏതെങ്കിലും ഒരാള്‍ അദ്ദേഹത്തിന്റെ ക്ഷണമനുസരിച്ച് ദിവസവും നോമ്പുതുറക്കാന്‍ വീട്ടിലെത്താറുണ്ട്. നോമ്പ് കഴിയുമ്പോഴേക്കും മുപ്പതോ അധിലധികമോ ആളുകളുടെ മനസ്സില്‍ മാഷിന് വലിയ സ്ഥാനം കിട്ടിയിരിക്കും. ഒരുപക്ഷെ അവര്‍ക്ക് ആമാശയത്തിലേക്ക് ലഭിച്ചത് കൊയ്ത നെല്ലുകുത്തി പൊടിച്ച് പാകമാക്കിയുണ്ടാക്കിയ പത്തിരിയും കറിയും മുറ്റത്തെ മാവിലെ മാങ്ങയോ മറ്റെന്തെങ്കിലും പഴങ്ങളോ മാത്രമായിരിക്കും.

മുമ്പില്‍ കൈനീട്ടി നില്‍ക്കുന്നവര്‍ക്ക് സഹായം കിറ്റാക്കി നല്‍കി അതിന്റെ ഫോട്ടോയെടുത്ത് സൂക്ഷിക്കുന്നവര്‍ക്കിടയിലും മാഷ് വ്യത്യസ്തനാണ്. മാഷ് ആദ്യമെ ശട്ടംകെട്ടിയതനുസരിച്ച് നോമ്പുതുറക്കാന്‍ ക്ഷണിക്കപ്പെട്ടവര്‍ കുറച്ചുനേരത്തെ വീട്ടിലെത്തിയിരിക്കും. എല്ലാ വിവരങ്ങളും ചോദിച്ചറിയാനും എന്തെങ്കിലും സഹായമര്‍ഹിക്കുന്നവരാണെങ്കില്‍ ആരുമറിയാതെ തന്നാലാവുംവിധത്തില്‍ അത് നികത്താനും ആ സമയം തന്നെ ധാരാളം. ഇങ്ങനെ വളര്‍ത്തിയെടുത്ത ആത്മബന്ധമായിരിക്കണം മക്കളില്ലാത്ത മാഷ് മരണപ്പെട്ടപ്പോള്‍ ഒരുപാട് മക്കള്‍ സാന്നിധ്യമറിയിക്കാനിടയായത്.

ഇഫ്താര്‍ മീറ്റുകള്‍വഴി ഐക്യമുണ്ടാക്കാനും പുതിയബന്ധങ്ങള്‍ സൃഷ്ടിക്കാനും ചിലര്‍ക്കെങ്കിലും സാധിക്കുന്നുണ്ടെങ്കിലും പ്രകടനപരത കടന്ന് സഹജീവി സ്‌നേഹത്തിന്റെ തലത്തിലേക്ക് മിക്കതും ഉയരുന്നേയില്ല. പ്രമാണിമാര്‍ക്ക് എടുത്താല്‍ പൊങ്ങാത്ത വിഭവങ്ങളൊരുക്കിയും പാവപ്പെട്ടവന് വേണ്ടി അവനിണങ്ങുന്ന രീതിയിലും നോമ്പുതുറകള്‍ സംഘടിപ്പിക്കപ്പെടുന്നുണ്ട്. അടുത്തവീട്ടിലെ വലിയ വിഭവങ്ങളുടെ മണം മാത്രം കിട്ടി തൃപ്തിയടയുന്ന മക്കള്‍ അയലത്തുണ്ടാവുമ്പോഴാണ് റമദാന്‍ അതിന്റെ ചൈതന്യം വെടിയുന്നത്.

Previous Post

സുകൃതങ്ങളാല്‍ സമ്പന്നമാവട്ടെ നമ്മുടെ റമദാന്‍

Next Post

നോമ്പുകാരന് സംഭവിക്കാവുന്ന വീഴ്ചകള്‍

ബിശാറ മുജീബ്‌

ബിശാറ മുജീബ്‌

Related Posts

pray.jpg
Ramadan Article

മരുഭൂമിയിലെ നോമ്പ്

by ആരിഫ് അബ്ദുല്‍ഖാദര്‍
June 16, 2017
Ramadan Article

നോമ്പും പരലോക ചിന്തയും

by ഡോ. അബ്ദുല്‍ അസീസ് ബിന്‍ മുഹമ്മദ്
June 10, 2017
Next Post

നോമ്പുകാരന് സംഭവിക്കാവുന്ന വീഴ്ചകള്‍

Recommended

പെരുന്നാള്‍ പൊലിമ

July 4, 2016

നോമ്പുകാരന്‍ ഓക്‌സിജന്‍ ഉപയോഗിക്കല്‍

July 18, 2013

Don't miss it

Ramadan Column

റമദാന്‍ യാത്ര ചോദിക്കുമ്പോള്‍

June 24, 2017
ഹൃദയത്തിലെ ദൈവസാന്നിധ്യം
Ramadan Column

ഹൃദയത്തിലെ ദൈവസാന്നിധ്യം

June 20, 2017
pray.jpg
Ramadan Article

മരുഭൂമിയിലെ നോമ്പ്

June 16, 2017
എത്ര ആത്മാര്‍ഥമാണ് നമ്മുടെ സ്‌നേഹം?
Ramadan Column

എത്ര ആത്മാര്‍ഥമാണ് നമ്മുടെ സ്‌നേഹം?

June 15, 2017
Ramadan Fatwa

മസ്ജിദുല്‍ ഹറാമില്‍ നോമ്പുതുറക്കുന്നതിന് പ്രത്യേക പ്രാധാന്യമുണ്ടോ?

June 14, 2017
Ramadan Article

നോമ്പും പരലോക ചിന്തയും

June 10, 2017

Categories

Ramadan Article Ramadan Column Ramadan Fatwa Ramadan Feature Ramadan Synopsis Uncategorized

Follow Us

Follow Us

Follow Us On Instagram

  • ABOUT US
  • CONTACT US
  • PRIVACY POLICY
  • TERMS OF USE
  • DONATE

© 2020 islamonlive.in

No Result
View All Result
  • Home
  • Landing Page
  • Buy JNews
  • Support Forum
  • Pre-sale Question
  • Contact Us

© 2020 islamonlive.in