Thursday, March 4, 2021
Ramadan
islamonlive.in
  • Home
  • Columns
  • Articles
  • Fatwa
  • Feature
  • Quthba Synopsis
  • Your Post
No Result
View All Result
Ramadan
  • Home
  • Columns
  • Articles
  • Fatwa
  • Feature
  • Quthba Synopsis
  • Your Post
No Result
View All Result
Ramadan
No Result
View All Result
Home Ramadan Column

നോമ്പ് : സംസ്‌കരണത്തിന്റെ സര്‍വകലാശാല

ഡോ. മുഹമ്മദ് ഷാജഹാന്‍ നദ്‌വി by ഡോ. മുഹമ്മദ് ഷാജഹാന്‍ നദ്‌വി
July 2, 2013
in Ramadan Column, Uncategorized
light1.jpg

ഇസ്‌ലാമിക ശരീഅത്തിലും മതപരമായ ആരാധനകളിലും മഹത്തായ സ്ഥാനമാണ് നോമ്പിനുള്ളത്. നിര്‍ബന്ധ നോമ്പിന് ശ്രേഷ്ഠതയും മഹത്വവും കൂടുതലാണ്. ഇമാം ബുഖാരി അബൂഹുറൈറ(റ)യില്‍ നിന്നും ഉദ്ധരിക്കുന്നു. അല്ലാഹു പറഞ്ഞതായി പ്രവാചകന്‍ തിരുമേനി(സ) പഠിപ്പിക്കുന്നു. ‘നോമ്പൊഴിച്ചുള്ള മനുഷ്യന്റെ എല്ലാ കര്‍മവും അവന് തന്നെയുള്ളതാണ്. നോമ്പ് എനിക്കുള്ളതാണ്. ഞാനാണ് അതിന് പ്രതിഫലം നല്‍കുക. നോമ്പ് പരിചയാണ്. നിങ്ങള്‍ നോമ്പുകാരനാണെങ്കില്‍ അനാവശ്യം പ്രവര്‍ത്തിക്കുകയോ, പറയുകയോ ചെയ്യരുത്. അവനെ ആരെങ്കിലും ആക്ഷേപിച്ചാല്‍, അവനോട് പോരടിച്ചാല്‍ ഞാന്‍ നോമ്പുകാരനാണെന്ന് അവന്‍ പറഞ്ഞുകൊള്ളട്ടെ. മുഹമ്മദിന്റെ ആത്മാവ് ആരുടെ കൈയിലാണോ അവന്‍ സത്യം, നോമ്പുകാരന്റെ വായയുടെ വാസന അല്ലാഹുവിന്റെ അടുത്ത് കസ്തൂരിയേക്കാള്‍ മഹത്തരമാണ്. നോമ്പ്കാരന് രണ്ട് സന്തോഷങ്ങളുണ്ട്. നോമ്പ് തുറക്കുമ്പോഴും, നോമ്പുമായി അല്ലാഹുവിനെ കണ്ട് മുട്ടുമ്പോഴും’. (ബുഖാരി 1909)

നബി തിരുമേനി (സ) പറയുന്നു ‘അല്ലാഹു നിങ്ങള്‍ക്ക് മേല്‍ റമദാന്‍ നോമ്പ് നിര്‍ബന്ധമാക്കിയിരിക്കുന്നു. റമദാനിലെ രാത്രി നമസ്‌കാരം ഐഛികമാക്കുകയും ചെയ്തിരിക്കുന്നു. വിശ്വാസത്തോടും പ്രതിഫലേഛയോടും കൂടി അവ നിര്‍വഹിക്കുന്നവന്‍ പാപമുക്തനായാണ് പുറത്ത് വരുന്നത്.’ (ഇമാം അഹ്്മദ്)

You might also like

റമദാന്‍ യാത്ര ചോദിക്കുമ്പോള്‍

ഹൃദയത്തിലെ ദൈവസാന്നിധ്യം

എത്ര ആത്മാര്‍ഥമാണ് നമ്മുടെ സ്‌നേഹം?

ആത്മീയ പരിപോഷണത്തിനുള്ള പാഠശാലയാണ് നോമ്പ്. ആത്മാവിനെ സംസ്‌കരിച്ച് നിഷ്‌കളങ്കമാക്കി മിനുക്കിയെടുക്കുന്നു. പ്രയാസങ്ങളില്‍ ക്ഷമിക്കാനും, മറ്റുള്ളവരുടെ വിഷമങ്ങള്‍ക്ക് മനസ്സിലാക്കാനും മനുഷ്യനെ അത് പ്രാപ്തനാക്കുന്നു. ദരിദ്രരോട് അനുകമ്പ തോന്നാനും അവരുടെ ആവശ്യങ്ങള്‍ നിര്‍വഹിച്ച് കൊടുക്കാനും പ്രേരിപ്പിക്കുന്നു. വികാരങ്ങളെ നിയന്ത്രിക്കാനും, അവക്ക് കടിഞ്ഞാണിടാനും സാധിക്കുന്നു. പിശാചിന്റെ വിജയം വരിക്കാനും, വഴികേടിന്റെ മാര്‍ഗം കൊട്ടിയടക്കാനും വഴിയൊരുക്കുന്നു. ഹൃദയത്തെ ചെത്തിമിനുക്കി പരിശുദ്ധമാക്കി മാറ്റുന്നു.

നോമ്പ്കാരന്‍ ആരോഗ്യപരമായ പ്രശ്‌നങ്ങളെ നിഷ്പ്രയാസം അതിജീവിക്കുന്നു. ആമാശയവുമായി ബന്ധപ്പെട്ട രോഗങ്ങളെ അകറ്റുന്നു.
റമദാന്‍ ഒരു തുറന്ന പാഠശാലയും അമൂല്യമായ അവസരവുമാണ്. അല്ലാഹുവിലേക്ക് മടങ്ങുവാനും, പാപങ്ങളില്‍ ഖേദം പ്രകടിപ്പിക്കുവാനുമുള്ള ഇടമാണത്. ദൈവബോധത്തിന്റെ സുന്ദരമായ ഉടയാട എടുത്തണിയാനും, തിന്മയുടെ വികൃതമായ വസ്ത്രത്തെ കീറിയെറിയാനും റമദാന്‍ സഹായകമാണ്.
ദൈവബോധമാണ് മനുഷ്യന്റെ നിര്‍ഭയമായ സങ്കേതം. പ്രയാസങ്ങളിലും, കഷ്ടപ്പാടിലും അവന്‍ അവിടെയാണ് അഭയം തേടിയത്. അവന് മുന്നില്‍ വഴിയടയുമ്പോള്‍ സ്‌നേഹവും, പ്രേമവും നല്‍കി അവന് ധൈര്യം നല്‍കുന്നത് ദൈവബോധം മാത്രമാണ്.

അങ്ങനെയുള്ള ദൈവബോധത്തിന്റെ വിളനിലമായ പരിശുദ്ധ റമദാന്‍ ആഗതമായിരിക്കുന്നു.
‘നന്മേഛുക്കളേ, നിങ്ങള്‍ മുന്നോട്ട് വരുവിന്‍, തിന്മയുടെ വക്താക്കളെ നിങ്ങള്‍ മടങ്ങിക്കൊള്ളുക.’ എന്ന് വിളിച്ച് പറഞ്ഞ് കൊണ്ടേയിരിക്കുന്നു.
ആരുണ്ട് ഉത്തരം നല്‍കാന്‍? ആരുണ്ട് ദൈവബോധത്തെ ആഭരണമായണിയാന്‍?
‘ ദൈവബോധം കൊണ്ട് പാഥേയമൊരുക്കുക, കാരണം നിനക്കറിയില്ല
രാവാഗതമായാല്‍ നാളെ പ്രഭാതത്തില്‍ നീ ജീവിച്ചിരിക്കുമോ എന്ന്.
എത്ര അരോഗദൃഢരാണ് ഒരു കാരണവും കൂടാതെ മരിച്ചത്
എത്ര രോഗികളാണ് കാലങ്ങളോളം ജീവിച്ചത്.
അശ്രദ്ധരായി എത്രയാളുകള്‍ രാപ്പകല്‍ ജീവിക്കുന്നത്
തന്റെ കഫന്‍ പുടവ തയ്ക്കപ്പെട്ടിരിക്കുന്നുവെന്ന് അവനറിയുന്നില്ല.’

പ്രിയപ്പെട്ട സഹോദരാ, നീ മുന്നോട്ട് വരിക, നന്മയുടെയും അനുഗ്രഹങ്ങളുടെയും വസന്തത്തെ മുതലെടുക്കുക. ദൈവപ്രീതിയുടെ മാര്‍ഗത്തില്‍ പ്രവേശിക്കുക. ദൈവബോധത്തെ പാഥേയമാക്കുക. നിഷിദ്ധങ്ങളില്‍ നിന്നും അകന്ന് നില്‍ക്കുക. നോമ്പ് മുഖേന പട്ടിണിയും ദാഹവും മാത്രം ലഭിച്ച നഷ്ടകാരികളില്‍ നീ അകപ്പെടാതിരിക്കുക.

(ശാന്തപുരം അല്‍ജാമിഅ അല്‍ ഇസ്‌ലാമിയയില്‍ കുല്ലിയതുല്‍ ഹദീസ് പ്രൊഫസറാണ് ലേഖകന്‍) )
വിവ : അബ്ദുല്‍ വാസിഅ് ധര്‍മഗിരി

Previous Post

ലൈലതുല്‍ ഖദ്ര്‍ : കര്‍മശാസ്ത്ര വിശകലനം

Next Post

നോമ്പും ദന്തശുദ്ധീകരണവും

ഡോ. മുഹമ്മദ് ഷാജഹാന്‍ നദ്‌വി

ഡോ. മുഹമ്മദ് ഷാജഹാന്‍ നദ്‌വി

Related Posts

Ramadan Column

റമദാന്‍ യാത്ര ചോദിക്കുമ്പോള്‍

by റഫീഖുര്‍റഹ്മാന്‍ മൂഴിക്കല്‍
June 24, 2017
ഹൃദയത്തിലെ ദൈവസാന്നിധ്യം
Ramadan Column

ഹൃദയത്തിലെ ദൈവസാന്നിധ്യം

by കെ.ടി. ഹുസൈന്‍
June 20, 2017
Next Post

നോമ്പും ദന്തശുദ്ധീകരണവും

Recommended

family.jpg

വീടും കുടുംബവും റമദാനും

July 16, 2014

വ്യത്യസ്തമായ ഒരു റമദാന്‍

July 2, 2013

Don't miss it

Ramadan Column

റമദാന്‍ യാത്ര ചോദിക്കുമ്പോള്‍

June 24, 2017
ഹൃദയത്തിലെ ദൈവസാന്നിധ്യം
Ramadan Column

ഹൃദയത്തിലെ ദൈവസാന്നിധ്യം

June 20, 2017
pray.jpg
Ramadan Article

മരുഭൂമിയിലെ നോമ്പ്

June 16, 2017
എത്ര ആത്മാര്‍ഥമാണ് നമ്മുടെ സ്‌നേഹം?
Ramadan Column

എത്ര ആത്മാര്‍ഥമാണ് നമ്മുടെ സ്‌നേഹം?

June 15, 2017
Ramadan Fatwa

മസ്ജിദുല്‍ ഹറാമില്‍ നോമ്പുതുറക്കുന്നതിന് പ്രത്യേക പ്രാധാന്യമുണ്ടോ?

June 14, 2017
Ramadan Article

നോമ്പും പരലോക ചിന്തയും

June 10, 2017

Categories

Ramadan Article Ramadan Column Ramadan Fatwa Ramadan Feature Ramadan Synopsis Uncategorized

Follow Us

Follow Us

Follow Us On Instagram

  • ABOUT US
  • CONTACT US
  • PRIVACY POLICY
  • TERMS OF USE
  • DONATE

© 2020 islamonlive.in

No Result
View All Result
  • Home
  • Landing Page
  • Buy JNews
  • Support Forum
  • Pre-sale Question
  • Contact Us

© 2020 islamonlive.in