പാഥേയമൊരുക്കാം റമദാനിലൂടെ

റമദാൻ ഒരിക്കൽ കൂടി സമാഗതമാകുന്നു…… അൽഹംദുലില്ലാഹ്….
– ഒരു റമദാനിന് കൂടി സാക്ഷികളാകാനുള്ള മഹാസൗഭാഗ്യം…..
– കഴിഞ്ഞ റമദാനിൽ നമ്മോടൊപ്പമുണ്ടായിരുന്ന ചിലരെങ്കിലും നമ്മോടൊപ്പമില്ല. അല്ലാഹുവിലേക്ക് യാത്രയായി…..
– പ്രായമായവർ, ചെറുപ്പക്കാർ, സ്ത്രീകൾ, പുരുഷന്മാർ, കുട്ടികൾ…..
– അല്ലാഹു നിശ്ചയിച്ച സമയമെത്തുക എന്നത് മാത്രമാണ് മരണത്തിന്റെ മുമ്പിലുള്ള ഉപാധി…
ولكُلِّ أُمَّةٍ أَجَلٌ إِذَا جَاءَ أَجَلُهُمْ فَلا يَسْتَأْخِرُونَ سَاعَةً وَلا يَسْتَقْدِمُونَ (يونس: 49
ജീവിതവും മരണവും അല്ലാഹുവിന്റെ പൂർണ്ണ നിയന്ത്രണത്തിൽ, ഒരാൾക്കും കൈകടത്താൻ അവകാശമില്ലാത്ത അധികാരമാണത്….
اللَّهُ يَتَوَفَّى الأَنْفُسَ حِينَ مَوْتِهَا وَالَّتِي لَمْ تَمُتْ فِي مَنَامِهَا فَيُمْسِكُ الَّتِي قَضَى عَلَيْهَا الْمَوْتَ وَيُرْسِلُ الأُخْرَى إِلَى أَجَلٍ مُسَمًّى إِنَّ فِي ذَلِكَ لآيَاتٍ لِقَوْمٍ يَتَفَكَّرُونَ (الزمر: 42
ഈ ആയത്തിന്റെ വിശദീകരണത്തിൽ സയ്യിദ് മൗദൂദി എഴുതുന്നു…..
“മരണവും ജീവിതവും എപ്രകാരം തന്റെ ഹസ്തത്തിലാകുന്നു എന്ന് ഓരോ മനുഷ്യനെയും ബോധ്യപ്പെടുത്തുകയാണ് അല്ലാഹു ഈ വാക്യത്തിലൂടെ. രാത്രിയിൽ ഉറങ്ങാൻ പോകുമ്പോൾ ഒരാൾക്കും താൻ പ്രഭാതത്തിൽ ഉണർന്നെഴുന്നേൽ ക്കുമെന്ന് ഉറപ്പില്ല. ഒരു നാഴികക്കകം തനിക്കെന്തൊക്കെ ആപത്തുകളുണ്ടാകാമെന്ന് അറിയുന്നവരാരുമില്ല. അടുത്ത നിമി ഷത്തിൽ താൻ ജീവിച്ചിരിക്കുമോ മരിച്ചുപോകുമോ എന്നും ആർക്കുമറിയില്ല. ഉണർന്നിരിക്കുകയോ ഉറങ്ങുകയോ ചെയ്യു ന്ന, അല്ലെങ്കിൽ വീട്ടിലിരിക്കുകയോ പുറത്തു നടക്കുകയോ ചെയ്യുന്ന ഏതവസരത്തിലും മനുഷ്യന്റെ ശരീരത്തിനുള്ളിലെ തകരാറുകളോ അല്ലെങ്കിൽ പുറത്തുനിന്നുള്ള ഏതെങ്കിലും ആപത്തോ പെട്ടെന്നവന്റെ മുന്നിൽ മരണദൂതന്റെ വേഷത്തി ൽ പ്രത്യക്ഷപ്പെടുന്നു. ദൈവത്തിന്റെ ഹസ്തത്തിൽ ഇത്രയും ദുർബലനായി കഴിയുന്ന മനുഷ്യൻ ആ ദൈവത്തെ വിസ്മ രിക്കുകയോ ധിക്കരിക്കുകയോ ചെയ്യുന്നത് എത്ര കടുത്ത അവിവേകമാണ്…”
ഉറങ്ങാൻ കിടക്കുമ്പോൾ നിർദ്ദേശിക്കപ്പെട്ട പ്രാർഥന
كان النبي صلى الله عليه وسلم إذا أوى إلى فراشه قال:
بِاسْمِكَ رَبِّ وَضَعْتُ جَنْبِي، وَبِكَ أَرْفَعُهُ، إِنْ أَمْسَكْتَ نَفْسِي فَارْحَمْهَا، وَإِنْ أَرْسَلْتَهَا فَاحْفَظْهَا بِمَا تَحْفَظُ بِهِ الصَّالِحِينَ (متفق عليه.
അതുകൊണ്ട് മരണശേഷമുള്ള യഥാർഥ ജീവിതത്തിലേക്കുള്ള യാത്രക്ക് വേണ്ട പാഥേയം തയ്യാറാക്കണം…..
അതിലേറ്റവും പ്രധാനപ്പെട്ട പാഥേയമാണ് തഖ് വ
وَتَزَوَّدُوا فَإِنَّ خَيْرَ الزَّادِ التَّقْوَى (البقرة: 197
ഇമാം ശാഫിഇൗ (റ) യുടെ പ്രസിദ്ധമായ കവിതയിലെ വരികൾ ഏറെ ചിന്തനീയമാണ്…
تَزَوَّدْ مـِنَ التقـوَى فإِنكَ لا تـَدْرِي *** إذا جَنَّ ليلٌ هـل تعيشُ إلى الفجرِ
فكم مِنْ فَتًى أمسَى وأصبحَ ضاحـكًا *** وقد نُسِجَـْتْ أكفانُهُ وهو لا يَدْرِي
وكم من صغارٍ يُرْتَجَى طولُ عمرهم *** وقد أُدخلتْ أَجْـــسامُهم ظُلمـةَ القبرِ
وكم مِنْ عَرُوسٍ زَيَنُوهـا لزوجهـا *** وقد قُبضت أرواحُـــهـم ليلةَ القدرِ
وكم من صحيحٍ مات من غير علةٍ *** وكم من عليلٍ عاش حــــيناً من الدهرِ
“”തഖ് വയുടെ പാഥേയമൊരുക്കുക. രാത്രി മറഞ്ഞാൽ പ്രഭാതം വരെ നീ ജീവിക്കുമോ എന്ന് നിനക്കറിയുകയില്ല. കഫൻ പുടവ തയ്യാറാക്കപ്പെട്ടിരിക്കുന്നു എന്ന ധാരണയില്ലാതെ, എത്ര ചെറുപ്പക്കാരാണ് ആർത്തുല്ലസിച്ച് ജീവിക്കുന്നത്. ദീർഘായുസ്സ് പ്രതീക്ഷിച്ച എത്ര പിഞ്ചു പൈതങ്ങളെ യാണ് ഖബറിന്റെ ഇരുട്ടറയിലേക്ക് പ്രവേശിപ്പിക്കേണ്ടി വന്നത്. തന്റെ പ്രിയതമന് വേണ്ടി അണി ഞ്ഞൊരുങ്ങിയ എത്ര മണവാട്ടിമാരെയാണ് ആ വിധിനിർണയ രാവിൽ ആത്മാവ് പിടികൂടിയത്? എത്ര ആരോഗ്യദൃഡഗാത്രരാണ് ഒരു കാരണവുമില്ലാതെ മരണപ്പെട്ടത്. എത്ര രോഗികളാണ് ദീർഘ നാൾ പിന്നെയും ജീവിച്ചത്.”
സ്വർഗത്തിലേക്കയുള്ള യാത്രയിൽ അലസതയും ക്ഷീണവുമകറ്റി കൂടൂതൽ ഉന്മേഷത്തോടെ യാത്ര തുടരാൻ വേണ്ട പാഥേയമൊരുക്കേണ്ട സന്ദർഭമാണിത്….
റമദാൻ തഖ് വയുടെ മാസമാണല്ലോ…. അഥവാ പാഥേയമൊരുക്കാൻ ഏറ്റവും അനുയോജ്യമായ സന്ദർഭം……
وَعَن سلمَان قَالَ: خَطَبَنَا رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فِي آخِرِ يَوْمٍ مِنْ شَعْبَانَ فَقَالَ: يَا أَيُّهَا النَّاسُ قَدْ أَظَلَّكُمْ شَهْرٌ عَظِيمٌ مُبَارَكٌ شَهْرٌ فِيهِ لَيْلَةٌ خَيْرٌ مَنْ أَلْفِ شهر جعل الله تَعَالَى صِيَامَهُ فَرِيضَةً وَقِيَامَ لَيْلِهِ تَطَوُّعًا مَنْ تَقَرَّبَ فِيهِ بخصلة من الْخَيْرِ كَانَ كَمَنْ أَدَّى فَرِيضَةً فِيمَا سِوَاهُ وَمَنْ أَدَّى فَرِيضَةً فِيهِ كَانَ كَمَنْ أَدَّى سَبْعِينَ فَرِيضَةً فِيمَا سِوَاهُ وَهُوَ شَهْرُ الصَّبْرِ وَالصَّبْر ثَوَابه الْجنَّة وَشهر الْمُوَاسَاة وَشهر يزْدَاد فِيهِ رِزْقُ الْمُؤْمِنِ مَنْ فَطَّرَ فِيهِ صَائِمًا كَانَ لَهُ مَغْفِرَةً لِذُنُوبِهِ وَعِتْقَ رَقَبَتِهِ مِنَ النَّارِ وَكَانَ لَهُ مِثْلُ أَجْرِهِ مِنْ غَيْرِ أَنْ يَنْقُصَ مِنْ أَجْرِهِ شَيْءٌ قُلْنَا: يَا رَسُولَ اللَّهِ لَيْسَ كلنا يجد مَا نُفَطِّرُ بِهِ الصَّائِمَ. فَقَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: يُعْطِي اللَّهُ هَذَا الثَّوَابَ مَنْ فَطَّرَ صَائِمًا عَلَى مَذْقَةِ لَبَنٍ أَوْ تَمْرَةٍ أَوْ شَرْبَةٍ مِنْ مَاءٍ وَمَنْ أَشْبَعَ صَائِمًا سَقَاهُ اللَّهُ مِنْ حَوْضِي شَرْبَةً لَا يَظْمَأُ حَتَّى يَدْخُلَ الْجَنَّةَ وَهُوَ شَهْرٌ أَوَّلُهُ رَحْمَةٌ وَأَوْسَطُهُ مَغْفِرَةٌ وَآخِرُهُ عِتْقٌ مِنَ النَّارِ وَمَنْ خَفَّفَ عَنْ مَمْلُوكِهِ فِيهِ غَفَرَ الله لَهُ وَأعْتقهُ من النَّار . رَوَاهُ الْبَيْهَقِيّ
عَنْ أبي يَعلَي شدَّادِ بنِ أوْسٍ رضي اللهُ عنه، عنِ النَّبي صلَّي اللهُ عليه وسلمَّ قال:الكيِّسُ مَنْ دَانَ نفْسَه، وعَمِلَ لما بعدَ الموْتِ، والعاجزُ مَنْ أتْبعَ نَفْسَه هواها، وتمنَّي علَي اللهِ رواه التِّرمِذيُّ
ജീവിതത്തിന്റെ അനക്കങ്ങളും അടക്കങ്ങളും അറിയുന്ന അല്ലാഹുവിന്റെ നിയന്ത്രണ വലയത്തിൽ നിന്നും കുതറിമാറി ജീവിക്കാൻ ആർക്കും സാധ്യമല്ലെന്ന ഉത്തമ ബോധ്യം നഷ്ടപ്പെട്ട് പോകാതിരിക്കലാണ് തഖ് വ..
إِذا ما خَلَوتَ الدَهرَ يَوماً فَلا تَقُل *** خَلَوتُ وَلَكِن قُل عَلَيَّ رَقيبُ
وَلا تَحسَــــبَنَّ اللَهَ يُغفِلُ ما مَضى *** وَلا أَنَّ ما يَخفى عَلَيهِ يَغيـبُ
തഖ് വ എന്താണെന്ന് അലി (റ) വിശദീകരിക്കുന്നതിപ്രകാരമാണ് “”അല്ലാഹുവിനെ ഭയപ്പെടുക, ഖുർആൻ അനുസരിച്ച് ജീവിക്കുക, കുറഞ്ഞത് കൊണ്ട് തൃപ്തിപ്പെടുക, മരണശേഷമുള്ള ജീവിതത്തിന് വേണ്ടി ഒരുങ്ങുക, കേട്ടുകേൾവികളിൽ നിന്നും അകലം പാലിക്കുക…”
قال الإمامُ عليٌّ رضي الله عنه : التقوى هي الخوفُ مِن الجليل، والعملُ بالتَّنزيل، والاستعدادُ ليومِ الرَّحيل، والبُعد عنِ القال والقِيل
ഇബ്നുൽമുഅ്തസ്സിന്റെ കവിത
خَلِّ الذُنوبَ صَـــــــــــغيرَها وَكَبيرَها فَهوَ التُقى
كُن فَوقَ ماشٍ فَوقَ أَرضِ الشَوكِ يَحذُرُ ما يَرى
لا تَحقِرَنَّ صَغيرَةً إِنَّ الجِـــــــــــبالَ مِنَ الحَصى
””തെറ്റുകൾ ചെറുതോ വലുതോ ആവട്ടെ അവ സൂക്ഷിക്കലാണ്
തഖ് വ. മുള്ളുകൾ വിതറിയ വഴികളിൽ പാലിക്കുന്ന സൂക്ഷ്മത നിന്റെ
ജീവിത്തിലും പാലിക്കുക. ചെറുതുകളെ നിസ്സാരവൽക്കരിക്കരുത്.
ചരൽ കല്ലുകൾ കൂടി ചേരുമ്പോഴാണ് പർവതമുണ്ടാകുന്നത്…”
عن أُبيِّ بن كعبٍ قولتُه لعُمرَ بن الخطَّاب حينما سألَه عن التَّقْوى: “أمَا سَلكتَ طريقًا ذا شوك؟ قال: بلى، قال: فما صَنعتَ؟ قال: شمَّرتُ واجتهدتُ، قال: فذلك التَّقوى”
ഉമറി(റ)നോട് ഉബയ്യുബ്നുകഅ്ബ് തഖ് വയെ കുറിച്ച് ചോദിക്കുന്നു. മറുപടി: “”മുള്ളുകളുള്ള വഴികളിലൂടെ താങ്കൾ നടക്കാറുണ്ടോ? അദ്ദേഹം പറഞ്ഞു; അതെ. അപ്പോൾ താങ്കൾ എന്തുചെയ്യും? അദ്ദേഹം പറഞ്ഞു; മുള്ളുകൾ കാലിൽ തറക്കാതിരിക്കാൻ സൂക്ഷിച്ചും ശ്രദ്ധിച്ചും നടക്കും. ഉമർ പറഞ്ഞു; അതുതന്നെയാണ് തഖ് വ.
സയ്യിദ് ഖുത്ബ് ഇൗ സംഭവത്തെ ഉദ്ധരിച്ച് എഴുതുന്നത് ഇപ്രകാരമാണ്;
قال: فذلك التَّقْوى! فذلك التَّقْوى.. حساسيةٌ في الضمير، وشَفافيةٌ في الشُّعور، وخشيةٌ مستمرَّة، وحذَرٌ دائِم، وتوقٍّ دائِم لأشواكِ الطريق.. طريق الحياة، الذي تَتجاذَبه أشواكُ الرغائب والشهوات، وأشواكُ المطامِع والمطامِح، وأشواكُ المخاوف والهواجِس، وأشواقُ الرَّجاء الكاذِب فيمَن لا يَملِك إجابةَ رَجاء، والخوفُ الكاذِب ممَّن لا يملك نفعًا ولا ضرًّا، وعشرات غيرها مِن الأشواك”.
“അതെ അത് തന്നെയാണ് തഖ് വ! മനസ്സാക്ഷിയുടെ സംവേദനക്ഷമത, ബോധ്യങ്ങളിലെ സുതാര്യത, നൈരന്തര്യമുള്ള ഭയവും ജാഗ്രതയും. അതോടൊപ്പം ജീവിത വഴിയിലെ മുള്ളുകൾ സംബന്ധിച്ച നിരന്തരമായ ജാഗ്രതയും. ആഗ്രഹങ്ങ ളുടെയും മോഹങ്ങളുടെയും മുള്ളുകൾ, അത്യാഗ്രഹങ്ങളുടെയും അതിമോഹങ്ങളുടെയും മുള്ളുകൾ, ഭയങ്ങളുടെയും അഭിനിവേശങ്ങളുടെയും മുള്ളുകൾ, ഒട്ടുമേ ന്യാമില്ലാത്ത കാര്യങ്ങളിലെ തെറ്റായ പ്രതീക്ഷയുടെ മുള്ളുകൾ, യഥാർഥ ത്തിൽ യാതൊരു ഉപകാരമോ ഉപദ്രവമോ ചെയ്യാൻ സാധിക്കാത്തവരെ സംബന്ധിച്ച ഭയത്തിന്റെ മുള്ളുകൾ, കൂടാതെ ഡസൻ കണക്കിന് മുള്ളുകൾ….. ഇതിൽനിന്നെല്ലാം മുക്തമായ ജീവിതമാണ് തഖ് വ.”
തഖ് വ ജീവിത വിജയം പ്രദാനം ചെയ്യുന്ന പാഥേയമാണ്. അത് കരസ്ഥമാക്കുക.
പ്രതിസന്ധികൾ നിറഞ്ഞ കാലത്ത് വിജയപ്രതീക്ഷയാണ് തഖ് വ…
വിശുദ്ധ ഖുർആനിൽ അല്ലാഹു തഖ്വയുടെ ഫലമായി ലഭ്യമാകുന്ന അനുഗ്രഹങ്ങളെ പറ്റി പറയുന്നുണ്ട്….
പ്രതിസന്ധി നിറഞ്ഞ വഴിയിൽ ജീവിതം എളുപ്പമാക്കുകയും പുതിയ വഴികൾ തുറന്നുനൽകുകയും ചെയ്യും…..
يَا أَيُّهَا الَّذِينَ آَمَنُوا إِنْ تَتَّقُوا اللَّهَ يَجْعَلْ لَكُمْ فُرْقَانًا وَيُكَفِّرْ عَنْكُمْ سَيِّئَاتِكُمْ وَيَغْفِرْ لَكُمْ وَاللَّهُ ذُو الْفَضْلِ الْعَظِيمِ (الأنفال:29
وَمَنْ يَتَّقِ اللَّهَ يَجْعَلْ لَهُ مَخْرَجًا * وَيَرْزُقْهُ مِنْ حَيْثُ لَا يَحْتَسِبُ (الطلاق:23
وَمَنْ يَتَّقِ اللَّهَ يَجْعَلْ لَهُ مِنْ أَمْرِهِ يُسْرًا( الطلاق:4
قال تعالى: ﴿ ذَلِكَ أَمْرُ اللَّهِ أَنْزَلَهُ إِلَيْكُمْ وَمَنْ يَتَّقِ اللَّهَ يُكَفِّرْ عَنْهُ سَيِّئَاتِهِ وَيُعْظِمْ لَهُ أَجْرًا ﴾ الطلاق: 5
قال تعالى: ﴿ وَيُنَجِّي اللَّهُ الَّذِينَ اتَّقَوْا بِمَفَازَتِهِمْ لَا يَمَسُّهُمُ السُّوءُ وَلَا هُمْ يَحْزَنُونَ ﴾الزمر: 61
﴿ يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّهَ وَآمِنُوا بِرَسُولِهِ يُؤْتِكُمْ كِفْلَيْنِ مِنْ رَحْمَتِهِ وَيَجْعَلْ لَكُمْ نُورًا تَمْشُونَ بِهِ وَيَغْفِرْ لَكُمْ وَاللَّهُ غَفُورٌ رَحِيمٌ ﴾ الحديد: 28
﴿ وَلَوْ أَنَّ أَهْلَ الْقُرَى آمَنُوا وَاتَّقَوْا لَفَتَحْنَا عَلَيْهِمْ بَرَكَاتٍ مِنَ السَّمَاءِ وَالْأَرْضِ وَلَكِنْ كَذَّبُوا فَأَخَذْنَاهُمْ بِمَا كَانُوا يَكْسِبُونَ ﴾ الأعراف: 96
ശത്രുക്കളുടെ കുതന്ത്രങ്ങളിൽ നിന്നും അജണ്ടകളിൽ നിന്നും രക്ഷപ്പെടാനുള്ള രക്ഷാകവചമാണ് തഖ് വ
قال تعالى: ﴿ إِنْ تَمْسَسْكُمْ حَسَنَةٌ تَسُؤْهُمْ وَإِنْ تُصِبْكُمْ سَيِّئَةٌ يَفْرَحُوا بِهَا وَإِنْ تَصْبِرُوا وَتَتَّقُوا لَا يَضُرُّكُمْ كَيْدُهُمْ شَيْئًا إِنَّ اللَّهَ بِمَا يَعْمَلُونَ مُحِيطٌ ﴾ آل عمران: 120
بَلَىٰۚ إِن تَصْبِرُوا وَتَتَّقُوا وَيَأْتُوكُم مِّن فَوْرِهِمْ هَٰذَا يُمْدِدْكُمْ رَبُّكُم بِخَمْسَةِ آلَافٍ مِّنَ الْمَلَائِكَةِ مُسَوِّمِينَ ﴿آل عمران:١٢٥﴾
അല്ലാഹുവിന്റെ റസൂലിന്റെ അവസാനത്തെ വസ്വിയ്യത്തുകളിൽ പ്രധാനപ്പെട്ട ഒന്നാണ് തഖ്വ..
يا رسولَ اللهِ، كأَنَّ هذه موْعِظةُ مودِّعٍ”، أي: موعِظَةُ مُسافِرٍ عند الودَاعِ، “فماذا تَعْهَدُ إلَينا؟”، أي: بماذا تُوصِي إلينا؟ فقال: “أُوصِيكم بتَقْوى اللهِ”؛ وذلك بفِعلِ الواجِباتِ وترْكِ المحَرَّماتِ، “والسَّمْعِ والطَّاعةِ”، أي: للأُمراءِ، “وإنْ عبْدًا حبشِيًّا”
عن أبي ذر جندب بن جنادة، وأبي عبدالرحمن معاذ بن جبلٍ رضي الله عنهما عن رسول الله صلى الله عليه وسلم قال: (اتق الله حيثما كنت، وأتبع السيئة الحسنة تمحها، وخالِقِ الناس بخُلُقٍ حسنٍ) ؛ رواه الترمذي
തഖ്വയുടെ വസ്ത്രം ധരിക്കുക.
قال تعالى: ﴿ وَلِبَاسُ التَّقْوَى ذَلِكَ خَيْرٌ ﴾ الأعراف: 26
നീ തഖ് വയുടെ വസ്ത്രം ധരിക്കുന്നില്ലെങ്കിൽ വസ്ത്രം ധരിച്ചിട്ടുണ്ടെങ്കിലും നീ നഗ്നനായിരിക്കും….
إذا المرء لم يلبس ثيابًا من التُقى*** تقلَّب عُريانًا وإن كان كاسيَا
സ്വർഗം വാഗ്ദാനം നൽകപ്പെട്ടിട്ടുള്ളത് മുത്തഖികൾക്കാണ്…..
സ്വർഗം ഉറപ്പുവരുത്തുന്നതിന് അല്ലാഹു നിശ്ചയിച്ച അടിസ്ഥാന ഉപാധിയാണ് തഖ് വ
قال تعالى: ﴿ قُلْ أَؤُنَبِّئُكُمْ بِخَيْرٍ مِنْ ذَلِكُمْ لِلَّذِينَ اتَّقَوْا عِنْدَ رَبِّهِمْ جَنَّاتٌ تَجْرِي مِنْ تَحْتِهَا الْأَنْهَارُ خَالِدِينَ فِيهَا وَأَزْوَاجٌ مُطَهَّرَةٌ وَرِضْوَانٌ مِنَ اللَّهِ وَاللَّهُ بَصِيرٌ بِالْعِبَادِ ﴾ آل عمران: 15
إِنَّ الْمُتَّقِينَ فِي جَنَّاتٍ وَعُيُونٍ الحجر:45 إِنَّ الْمُتَّقِينَ فِي جَنَّاتٍ وَنَعِيمٍ الطور: 17، إِنَّ الْمُتَّقِينَ فِي جَنَّاتٍ وَنَهَرٍ القمر: 54، إِنَّ لِلْمُتَّقِينَ عِنْدَ رَبِّهِمْ جَنَّاتِ النَّعِيمِ القلم:34 ﴿ تِلْكَ الْجَنَّةُ الَّتِي نُورِثُ مِنْ عِبَادِنَا مَنْ كَانَ تَقِيًّا ﴾ مريم: 63
﴿ وَسَارِعُوا إِلَى مَغْفِرَةٍ مِنْ رَبِّكُمْ وَجَنَّةٍ عَرْضُهَا السَّمَاوَاتُ وَالْأَرْضُ أُعِدَّتْ لِلْمُتَّقِينَ ﴾ آل عمران: 133
﴿ يَوْمَ نَحْشُرُ الْمُتَّقِينَ إِلَى الرَّحْمَنِ وَفْدًا ﴾ مريم: 85 ﴿ وَأُزْلِفَتِ الْجَنَّةُ لِلْمُتَّقِينَ غَيْرَ بَعِيدٍ ﴾ ق: 31
﴿ ثُمَّ نُنَجِّي الَّذِينَ اتَّقَوْا وَنَذَرُ الظَّالِمِينَ فِيهَا جِثِيًّا ﴾ مريم: 72، وقال تعالى: ﴿ وَسَيُجَنَّبُهَا الْأَتْقَى ﴾ الليل: 17
മുസ്ലിമായി ജീവിച്ച് മുസ്ലിമായി മരിക്കാൻ നമുക്ക് സാധിക്കണം. തഖ്വയിൽ അധിഷ്ടിതമായ ജീവിതമാണ് മുസ്ലിമിന്റെ ജീവിതം….
يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّهَ حَقَّ تُقَاتِهِ وَلا تَمُوتُنَّ إِلاَّ وَأَنْتُمْ مُسْلِمُونَ آل عمران: 102