കുട്ടികളും റമദാനിലെ നോമ്പും

നമ്മുടെ കുട്ടികളെക്കൊണ്ട് അവർക്ക് ആവുംപോലെ നോമ്പ് ശീലിപ്പിക്കൽ സുന്നത്തായ കാര്യമാണ്. പ്രത്യേകിച്ച് പകൽ കുറവായ ശൈത്യകാലത്തോ അല്ലെങ്കിൽ തണുത്ത കാലാവസ്ഥയിലോ ആണെങ്കിൽ. പകലധികമായി ഉണ്ടാകുന്ന വേനൽ കാലത്തും നല്ല ചൂട് കാലാവസ്ഥയിലും നോമ്പിന് ബുദ്ദിമുട്ടുള്ളവരെയും നോമ്പെടുക്കാൻ നിർബന്ധിക്കേണ്ടതില്ല. സ്വഹാബാക്കൾ അവരുടെ മക്കളെ ചെറുപ്രായത്തിൽ തന്നെ നോമ്പെടുപ്പിക്കുകയും അതുകൊണ്ട് അവരെ ശീലിപ്പിക്കുകയും ചെയ്യുമായിരുന്നു. നമ്മുടെ കുട്ടി നോമ്പിന് നിർബന്ധം പിടിക്കുകയും അവർക്കത് സാധ്യമാവാത്തതുമായ അവസരത്തിൽ ഉച്ചവരെ നോമ്പെടുക്കാൻ അവർക്ക് അവസരം നൽകണം.
അൽ അസ്ഹർ സർവകലാശാലയിലെ പ്രൊഫസറായ ഡോക്ടർ അൽ ഹുസൈനീ അബൂ ഫർഹ പറയുന്നു: “കുട്ടികൾക്ക് സാധിക്കുകയാണെങ്കിൽ അവരോട് നോമ്പെടുക്കാൻ കൽപ്പിക്കൽ സുന്നത്താണ്”. ഇബ്നു സീരീൻ, സുഹ്റി, ഇമാം ശാഫി എന്നിവരും ഇക്കാര്യം പറഞ്ഞിട്ടുണ്ട്. കുട്ടികളോട് നോമ്പ് കൊണ്ട് കൽപ്പിക്കേണ്ട പ്രായത്തിൻ്റെ വിഷയത്തിൽ ശാഫിഈ ഇമാമിൻ്റെ ശിഷ്യർക്കിടയിൽ ഭിന്നസ്വരങ്ങൾ കാണാം. അത് 7 വയസ്സാണെന്നും 10 വയസ്സാണെന്നും അഭിപ്രായങ്ങളുണ്ട്.
കഴിയുന്ന കുട്ടികൾക്ക് നോമ്പെടുക്കൽ സുന്നത്താക്കപ്പെട്ടതിനും അതുകൊണ്ടുള്ള കൽപ്പനയ്ക്കുമുള്ള തെളിവ് റബീഅ ബിൻത് മുഅവിദ് റിപ്പോർട്ട് ചെയ്ത ഹദീസിൽ നമുക്ക് കാണാം. അവർ പറയുന്നു: ‘മദീനയ്ക്കു ചുറ്റുമുള്ള അൻസാരി ഗ്രാമങ്ങളിലേക്ക് നബി (സ) ആശൂറാഇൻ്റെ ഭക്ഷണം അയച്ചു. എന്നിട്ട് പറഞ്ഞു: “ആരെങ്കിലും നോമ്പുകാരനാണെങ്കിൽ നോമ്പിനെ അവൻ പൂർത്തീകരിക്കട്ടെ. ആരെങ്കിലും നോമ്പ് തുറന്നവനാണെങ്കിൽ അവൻ്റെ ദിവസത്തിൽ ബാക്കിയുള്ളതിനെ അവൻ പൂർത്തീകരിക്കട്ടെ” അതിനു ശേഷം ഞങ്ങൾ നോമ്പനുഷ്ഠിക്കുകയും ഞങ്ങളുടെ ചെറിയ മക്കളെ നോമ്പെടുപ്പിക്കുകയും ചെയ്യുമായിരുന്നു. പിന്നെ ഞങ്ങൾ പള്ളിയിലേക്ക് പോവുകയും അവരെ പരുത്തി കൊണ്ടുള്ള കളികളിൽ ഏർപ്പെടുത്തുകയും ചെയ്യും. ഇനി അവരിൽ നിന്നാരെങ്കിലും ഭക്ഷണത്തിനുവേണ്ടി കരയുകയാണെങ്കിൽ അത് നൽകും, അതിനി നോമ്പുതുറയുടെ സമയത്താണെങ്കിലും’ (ബുഖാരി, മുസ്ലിം).
ഈ ഹദീസിൻ്റെ അർത്ഥമെന്തെന്നാൽ, റമദാനിലെ നോമ്പ് ഫർളാക്കുന്നതിനു മുമ്പ് ആശുറാഅ് നോമ്പ് ഫർളായിരുന്നു. ഒരു ആശുറാഅ് ദിവസം ളുഹാ സമയത്ത് നബി (സ) നോമ്പ്കാരോട് അവരുടെ നോമ്പിനെ പൂർത്തീകരിക്കാനും നോമ്പനുഷ്ഠിക്കാത്തവരോട് ഭക്ഷണ പാനീയങ്ങളിൽ നിന്ന് വിട്ടുനിൽക്കാനും കൽപ്പിച്ചിരുന്നു. സാധ്യമാകുന്ന കുട്ടികളോട് നോമ്പ് കൊണ്ടുള്ള കൽപ്പന സുന്നത്താണ് എന്നതിന് തെളിവാണ് ഈ ഹദീസ്. ഇതിനെ കുറിച്ച് റബീഅ പറയുന്നു: “അതിനു ശേഷം ഞങ്ങൾ നോമ്പനുഷ്ഠിക്കുകയും ഞങ്ങളുടെ ചെറിയ മക്കളെ നോമ്പെടുപ്പിക്കുകയും ചെയ്യുമായിരുന്നു. പിന്നെ ഞങ്ങൾ പള്ളിയിലേക്ക് പോവുകയും അവരെ പരുത്തി കൊണ്ടുള്ള കളികളിൽ ഏർപ്പെടുത്തുകയും ചെയ്യും. ഇനി അവരിൽ നിന്നാരെങ്കിലും ഭക്ഷണത്തിനുവേണ്ടി കരയുകയാണെങ്കിൽ അവർക്കത് നൽകും, അതിനി നോമ്പുതുറയുടെ സമയത്താണെങ്കിലും”.
ഈ ഹദീസിൻ്റെ അർത്ഥമെന്തെന്നാൽ, റമദാനിലെ നോമ്പ് ഫർളാക്കുന്നതിനു മുമ്പ് ആശുറാഅ് നോമ്പ് ഫർളായിരുന്നു. ഒരു ആശുറാഅ് ദിവസം ളുഹാ സമയത്ത് ആശുറാഅ് ദിവസത്തെ നോമ്പ് നിർബന്ധമാക്കിയപ്പോൾ നബി (സ) നോമ്പ്കാരോട് അവരുടെ നോമ്പിനെ പൂർത്തീകരിക്കാനും നോമ്പനുഷ്ഠിക്കാത്തവരോട് ഭക്ഷണ പാനീയങ്ങളിൽ നിന്ന് വിട്ട്നൽകാനും കൽപ്പിച്ചു. സാധ്യമാകുന്ന കുട്ടികളോട് നോമ്പ് കൊണ്ടുള്ള കൽപ്പന സുന്നത്താക്കപ്പെടുന്നു എന്നതിന് തെളിവാണ് ഈ ഹദീസ്. ഇതിനെ കുറിച്ച് റബീഅ പറയുന്നു: “അതിനു ശേഷം ഞങ്ങൾ നോമ്പനുഷ്ഠിക്കുകയും ഞങ്ങളുടെ ചെറിയ മക്കളെ നോമ്പെടുപ്പിക്കുകയും ചെയ്യുമായിരുന്നു. പിന്നെ ഞങ്ങൾ പള്ളിയിലേക്ക് പോവുകയും അവരെ പരുത്തി കൊണ്ടുള്ള കളികളിൽ ഏർപ്പെടുത്തുകയും ചെയ്യും. ഇനി അവരിൽ നിന്നാരെങ്കിലും ഭക്ഷണത്തിനുവേണ്ടി കരയുകയാണെങ്കിൽ അവർക്ക് അത് നൽകും, അതിനി നോമ്പുതുറയുടെ സമയത്താണെങ്കിലും”.
കുട്ടികളുടെ സാധ്യതകൾക്കനുസരിച്ച് അവരോട് നോമ്പെടുക്കാൻ കൽപ്പിക്കൽ സുന്നത്താണ് എന്നതിൻ്റെ നിയമസാധുതയെ അറിയിക്കുന്നതാണ് സ്വഹാബാക്കളുടെ പ്രവർത്തനങ്ങൾ. മാത്രമല്ല, നബി (സ) ഈ കാര്യങ്ങളൊക്കെ കാണുകയും അംഗീകരിക്കുകയും ചെയ്തത് ഇതിന് ശക്തമായ തെളിവാണ്.
കഴിവുള്ള കുട്ടികളോടുള്ള നോമ്പിൻ്റെ കൽപ്പനയ്ക്ക് തെളിവാണ് ഇമാം ബുഖാരിയുടെ റിപ്പോർട്ട്. ഇമാം ബുഖാരി പറയുന്നു: “റമദാനിൽ മദ്യപിക്കുന്നവരോട് ‘നിനക്ക് നാശം. ഞങ്ങളുടെ ചെറിയ മക്കൾക്ക് പോലും നോമ്പുണ്ട്’ എന്നും പറഞ്ഞ് ഉമർ (റ) അവനെ അടിച്ചു, അല്ലെങ്കിൽ മദ്യപാനത്തിൻ്റെ ശിക്ഷയായി ചാട്ടവാർ കൊണ്ടടിച്ചു”. മഹാനായ ഉമർ (റ)ൻ്റെ ഈ വാക്ക് കുട്ടികൾ ചെറുപ്രായത്തിൽ തന്നെ നോമ്പെടുത്തിരുന്നു എന്നതിനുള്ള തെളിവാണ്.
ഖുദ്സ് യൂണിവേഴ്സിറ്റിയിലെ കർമശാസ്ത്ര അധ്യാപകനായ ഡോക്ടർ ഹിസാമുദ്ദീൻ അഫാന പറയുന്നു: “തീർച്ചയായും കുട്ടികൾ ശരീഅത്ത് പ്രകാരം നോമ്പ് കൊണ്ട് അഭിസംബോധന ചെയ്യപ്പെടുന്നവരല്ല. അഥവാ, മുകല്ലഫല്ല (പ്രായപൂർത്തിയും ബുദ്ധിയും ശുദ്ധിയും ഉള്ള മുസ്ലിം). നബി (സ) പറയുന്നു: “മൂന്നു വിഭാഗത്തിൻ്റെ പ്രവർത്തനങ്ങൾ രേഖപ്പെടുത്തുകയില്ല, ഉറങ്ങുന്നവൻ ഉണരുന്നതുവരെയും ചെറിയവർ വലുതാകുന്നതുവരെയും ഭ്രാന്തന്മാർ അവരുടെ സ്വബോധം വീണ്ടെടുക്കുന്നതുവരെയും” (ഇബ്നു മാജ).
ശറഅ് പ്രകാരം കുട്ടികൾ മുകല്ലഫല്ല. പക്ഷേ അവർക്ക് സാധിക്കുകയാണെങ്കിൽ അവരോട് നോമ്പെടുക്കാൻ കൽപ്പിക്കപ്പെട്ടിട്ടുണ്ട്. കുട്ടികളെ നോമ്പുകൊണ്ട് ശീലിപ്പിക്കുകയും അവരെ നോമ്പിന്ന് പ്രാപ്തമാക്കുകയും ചെയ്യുക എന്നതാണ് ഈ കല്പന കൊണ്ട് ഉദ്ദേശിക്കുന്നത്. അറിവുള്ളവരൊക്കെ അപ്രകാരം അവരുടെ മക്കളെ നോമ്പുകൊണ്ട് ശീലിപ്പിക്കാറുണ്ടായിരുന്ന. ശറഇലെ മറ്റു വിധികളും ഇപ്രകാരം ചെയ്യൽ ബാധകമാണ്.
നിങ്ങളുടെ മക്കൾക്ക് ഏഴ് വയസ്സായാൽ അവരോട് നമസ്കാരം കൊണ്ട് കൽപ്പിക്കുകയും പത്തു വയസ്സായാൽ അതിൻ്റെ മേൽ അവരെ നിങ്ങൾ അടിക്കുകയും അവർക്കിടയിൽ കിടപ്പറയിൽ വേർതിരിക്കുകയും ചെയ്യുക എന്ന് നബി (സ) പറഞ്ഞതായി ഹദീസിൽ വന്നിട്ടുണ്ട് (അഹ്മദ്, അബൂ ദാവൂദ്).
നിസ്കാരത്തെക്കാൾ ബുദ്ദിമുട്ടുള്ളതാണ് നോമ്പ് എന്നതിൽ സംശയമില്ല. അതുകൊണ്ടുതന്നെ നോമ്പിന്ന് കുട്ടികൾക്ക് സാധിക്കുകയാണെങ്കിൽ മാത്രം അവരോട് നോമ്പെടുക്കാൻ ആവശ്യപ്പെടുക.
കുട്ടികൾക്ക് നോമ്പ് ബുദ്ധിമുട്ടാകാത്ത വിധം അവരുടെ നോമ്പിനെ ഘട്ടംഘട്ടമാക്കൽ അനിവാര്യമാണ്. കുട്ടികൾക്ക് എട്ടോ ഒമ്പതോ പത്തോ വയസ്സാകുമ്പോൾ നോമ്പെടുക്കാൻ സാധിക്കും. കുട്ടികൾക്ക് നോമ്പെടുക്കാൻ കഴിവുണ്ടോ ഇല്ലയോ എന്നറിയുന്ന രക്ഷിതാക്കളാണ് നോമ്പ് എടുക്കുന്നതിനുള്ള അവരുടെ വയസ്സ് കണക്കാക്കേണ്ടത്.
സ്വഹാബാക്കൾ അവരുടെ ചെറിയ മക്കളെ ആശുറാഅ് നോമ്പെടുപ്പിക്കുകയും കളികളിൽ ഏർപ്പെടുത്തിക്കൊണ്ട് ഭക്ഷണത്തിൽ നിന്ന് അവരെ പിന്തിരിപ്പിക്കുകയും ചെയ്യുമായിരുന്നു എന്ന് ഈ ഹദീസുകളിൽ നിന്നും നമുക്ക് മനസ്സിലാകുന്നു.
ഇബ്നു അബ്ബാസ് (റ) പറഞ്ഞു: “അല്ലാഹുവിനെ അനുസരിച്ചുകൊണ്ട് നിങ്ങൾ പ്രവർത്തിക്കുകയും അല്ലാഹു മോശമാക്കിയതിനെ നിങ്ങൾ സൂക്ഷിക്കുകയും കല്പനകൾ അനുസരിക്കൽ കൊണ്ടും നിരോധനങ്ങളെ വെടിയൽ കൊണ്ടും നിങ്ങളുടെ സന്താനങ്ങളോട് കൽപ്പിക്കുകയും ചെയ്യുക. അത് നിങ്ങൾക്കും അവർക്കും നരകത്തിൽ നിന്നുള്ള രക്ഷയാണ്”.
അവലംബം- islamonline.net