സകാത്ത് – കർമശാസ്ത്ര വിധികൾ

വിശുദ്ധി, വളർച്ച, വർദ്ധനവ് എന്നൊക്കെയാണ് زكاة എന്ന പദത്തി നർത്ഥം. ഇസ്ലാമികാനുഷ്ഠാനങ്ങളിൽ മൂന്നാമത്തേതാണ് സകാത്ത് ഖുർആൻ ഇരുപത്തെട്ട് സ്ഥലത്ത് സകാത്തും നമസ്കാരവും ഒന്നിച്ച് പറഞ്ഞതിൽ നിന്ന് സകാത്തിന്റെ പ്രാധാന്യം മനസ്സിലാക്കാം. സകാത്ത് നിർബന്ധമാണെന്നതിന് ഖുർആനും സുന്നത്തും തെളിവ് നൽകുന്നു. ഖുർആൻ പറയുന്നു.
خذ من أموالهم صدقة تطهرهم وتزكيهم بها (التوبة : ١٠٢)
(അവരുടെ ധനത്തിൽ നിന്ന് നിർബന്ധദാനം വാങ്ങുക. അതുവഴി നീ അവരെ ശുദ്ധീകരിക്കുകയും സംസ്കരിക്കുകയും ചെയ്യുന്നു.)
നബി (സ) പറഞ്ഞതായി അലി (റ) ഉദ്ധരിക്കുന്നു:
إِنَّ اللَّهَ فَرَضَ عَلَى أَغْنِيَاءِ الْمُسْلِمِينَ فِي أَمْوَالِهِمْ بِقَدْرِ الَّذِي يَسَعُ فُقَرَاءَهُمْ , وَلَنْ تُجْهَدَ الْفُقَرَاءُ إِذَا جَاعُوا وَعَرُوا إِلَّا بِمَا يُضَيِّعُ أَغْنِيَاؤُهُمْ , أَلَا وَإِنَّ اللَّهَ عَزَّ وَجَلَّ يُحَاسِبُهُمْ يَوْمَ الْقِيَامَةِ حِسَابًا شَدِيدًا , ثُمَّ يُعَذِّبَهُمْ عَذَابًا أَلِيمًا (الطبراني)
(അല്ലാഹു മുസ്ലിം ധനികർക്കു അവരുടെ ധനത്തിൽ ദരിദ്രർക്കു മതിവരുന്നത് ധനവ്യയം നിർബന്ധമാക്കിയിരിക്കുന്നു. ധനികർ ചെയ്യുന്ന പ്രവൃത്തി കാരണമായി മാത്രമാണ് ദരിദ്രർ വിശന്നും നഗ്നരായും ദുരിതം പേറേണ്ടി വരുന്നത് അറിയുക, നിശ്ചയം, അല്ലാഹു ആ ധനികരെ കർശനമായി വിചാരണ ചെയ്യും. അവർക്കു കടുത്ത ശിക്ഷ നൽകുകയും ചെയ്യും.)
സകാത്തിന്റെ ശ്രേഷ്ഠത
സകാത്ത് മുസ്ലിമിന്റെ വ്യക്തിഗതാനുഷ്ഠാനം മാത്രമല്ല, സമൂഹ ത്തിന്റെ പ്രതാപത്തിന്റെയും സ്വാധീനാധികാരങ്ങളുടെയും നിദർശനം കൂടിയാണ്. അത്കൊണ്ടുതന്നെ ഖുർആൻ അത് പ്രോത്സാഹിപ്പിച്ചു. ഒപ്പം തന്നെ അത് നിർവ്വഹിക്കാത്തവർക്കു കടുത്ത താക്കീതും നൽകി. ഖുർആൻ പറയുന്നു.
وَالْمُؤْمِنُونَ وَالْمُؤْمِنَاتُ بَعْضُهُمْ أَوْلِيَاءُ بَعْضٍ ۚ يَأْمُرُونَ بِالْمَعْرُوفِ وَيَنْهَوْنَ عَنِ الْمُنكَرِ وَيُقِيمُونَ الصَّلَاةَ وَيُؤْتُونَ الزَّكَاةَ وَيُطِيعُونَ اللَّهَ وَرَسُولَهُ ۚ أُولَٰئِكَ سَيَرْحَمُهُمُ اللَّهُ ۗ (التوبة : ٧١)
(വിശ്വാസികളും വിശ്വാസിനികളും, അവർ പരസ്പരം മിത്രങ്ങളാണ്. അവർ നന്മ കല്പിക്കും. തിന്മ തടയും. നമസ്കാരം നിർവ്വഹിക്കും. സകാത്ത് നൽകും. അല്ലാഹുവിനെയും അവന്റെ ദൂതനെയും അനുസരിക്കും. അവരെ അല്ലാഹു അനുഗ്രഹിക്കുന്നതാകുന്നു.)
الذين إن مكناهم في الأرض أقاموا الصلاة وآتوا الزكاة وأمروا بالمعروف ونهوا عن المنكر ولله عاقبة الأمور (الحج: 41)
(നാം അവർക്കു നാട്ടിൽ സ്വാധീനം നൽകിയാൽ നമസ്കാരം കൃത്യമായി നിർവ്വഹിക്കുകയും സകാത്ത് നൽകുകയും നന്മ കല്പിക്കു കയും തിന്മ തടയുകയും ചെയ്യുന്നവരാണവർ. കാര്യങ്ങളുടെ അന്ത്യം അല്ലാഹുവിങ്കല്) .
ഒരാൾ നബി (സ)യെ സമീപിച്ച് ചോദിച്ചു.
يا رسول الله إني ذو مال كثير وذو أهل وولد وحاضرة فأخبرني كيف أنفق وكيف أصنع فقال رسول الله صلى الله عليه وسلم تخرج الزكاة من مالك فإنها طهرة تطهرك وتصل أقرباءك وتعرف حق السائل والجار والمسكين (أحمد )
(അല്ലാഹുവിന്റെ ദൂതരേ, ഞാൻ ധാരാളം ധനത്തിന് ഉടമയാണ്. കുടുംബവും സമ്പത്തും കച്ചവടവും ഉള്ളവനാണ്. ഞാൻ എന്തു ചെയ്യണം, എങ്ങനെ ചെലവഴിക്കണം? നബി (സ) പറഞ്ഞു: താങ്കൾ ധനത്തിന്റെ സകാത്ത് നൽകുക. താങ്കൾക്കു ശുദ്ധി നൽകുന്ന
ശുദ്ധീകരണപ്രക്രിയയാണത് പുറമെ കുടുംബബന്ധം ചേർക്കുകയും അഗതിയുടെയും അയൽവാസിയുടെയും യാചകന്റെയും അവകാശം മനസ്സിലാക്കുകയും ചെയ്യുക ) നിർബന്ധദാനം നിർണിത അവകാശി കൾക്കു നല്കണമെന്നും, അതുകൊണ്ടു മതിയാക്കാതെ കുടുംബക്കാർ അയൽവാസികൾക്കും അഗതികൾക്കുമൊക്കെ കഴിവനുസരിച്ച് ദാനം നല്കണമെന്നുമാണ് ഇതിനർത്ഥം സകാത്ത് നൽകാൻ കൂട്ടാക്കാത്തവർക്ക് താക്കീത് നല്കിക്കൊണ്ട് ഖുർആൻ പറയുന്നു.
وَالَّذِينَ يَكْنِزُونَ الذَّهَبَ وَالْفِضَّةَ وَلَا يُنفِقُونَهَا فِي سَبِيلِ اللَّهِ فَبَشِّرْهُم بِعَذَابٍ أَلِيمٍ (34) يَوْمَ يُحْمَىٰ عَلَيْهَا فِي نَارِ جَهَنَّمَ فَتُكْوَىٰ بِهَا جِبَاهُهُمْ وَجُنُوبُهُمْ وَظُهُورُهُمْ ۖ هَٰذَا مَا كَنَزْتُمْ لِأَنفُسِكُمْ فَذُوقُوا مَا كُنتُمْ تَكْنِزُونَ
(സ്വർണ്ണവും വെള്ളിയും സൂക്ഷിച്ച് വെക്കുകയും അവ അല്ലാഹുവി ന്റെ മാർഗത്തിൽ ചെലവഴിക്കാതിരിക്കുകയും ചെയ്യുന്നവർക്ക് വേദനാ ജനകമായ ശിക്ഷയെ സംബന്ധിച്ച് മുന്നറിയിപ്പ് നല്കുക. അവ നരകാ നിയിലിട്ട് ചൂട് പിടിപ്പിക്കുകയും എന്നിട്ട് അതുകൊണ്ട് അവരുടെ നെറ്റി കളും പാർശ്വങ്ങളും മുതുകുകളും ചൂട് വെക്കുകയും ചെയ്യുന്ന ദിവസ ത്തിലെ ശിക്ഷ. ഇത് നിങ്ങൾ നിങ്ങൾക്കുവേണ്ടി നിധിയാക്കി വെച്ചതാ ണ്. അതിനാൽ നിങ്ങൾ നിധിയാക്കിവെച്ചതു നിങ്ങൾ തന്നെ ആസ്വദി ക്കുക എന്ന് അവരോട് പറയുകയും ചെയ്യും.
നബി (സ) പറഞ്ഞതായി അബൂഹുറൈറ (റ) പറയുന്നു.
من آتاه الله مالا فلم يؤد زكاته مثل له ماله يوم القيامة شجاعا أقرع له زبيبتان يطوقه يوم القيامة ثم يأخذ بلهزمتيه يعني بشدقيه ثم يقول أنا مالك أنا كنزك ثم تلا لا يحسبن الذين يبخلون الآية (متفق عليه)
(അല്ലാഹു ഒരാൾക്കു ധനം നൽകിയിട്ട് അയാൾ അതിന്റെ സകാത്ത് നൽകിയില്ലെങ്കിൽ അന്ത്യനാളിൽ അതിനെ അവനുവേണ്ടി ഉഗ്രവിഷ മുള്ള ഒരു സർപ്പമായി രൂപാന്തരപ്പെടുത്തും. അതിന് കറുത്ത രണ്ട് പുള്ളിയുണ്ടാവും. അന്ത്യനാളിൽ അതിനെ അവന് ഹാരമായി അണിയി ക്കും. അവന്റെ രണ്ട് കടവായിലും അത് കടിച്ച് പിടിക്കും. എന്നിട്ട് പറ യും നിന്റെ നിക്ഷേപമാണ് ഞാൻ നിന്റെ ധനമാണു ഞാൻ. തുടർന്ന് അദ്ദേഹം وَلَا يَحْسَبَنَّ ٱلَّذِينَ يَبْخَلُونَ بِمَآ ءَاتَىٰهُمُ ٱللَّهُ مِن فَضْلِهِۦ എന്ന് തുടങ്ങുന്ന ആയത്ത് ഓതി)
സകാത്ത് നിഷേധികളെ സംബന്ധിച്ച വിധി
ഇസ്ലാമിക സമൂഹത്തിൽ ജീവിക്കുന്ന ആളുകൾക്ക് ആരോടും ചോദിക്കാതെ തന്നെ അറിയാൻ മാത്രം വ്യക്തമാണ് ഇസ്ലാമിൽ സകാത്ത് നിർബന്ധമാണെന്ന കാര്യം. അതുകൊണ്ട് തന്നെ സകാത്ത് ബാധ്യത നിഷേധിക്കുന്നവൻ മത ഭ്രഷ്ടനാണ്. അയാൾ തെറ്റ് തിരുത്തുന്നില്ലെങ്കിൽ വധാർഹനാണ്. സകാത്ത് നിർബന്ധമാണെന്ന് അംഗീകരിക്കുകയും എന്നാൽ അത് നൽകാതിരിക്കുകയും ചെയ്യുന്നു വെങ്കിൽ അയാൾ കുറ്റവാളിയാണ്. ഭരണകൂടം അയാളിൽനിന്ന് സകാത്ത് വിഹിതം ബലമായി പിടിച്ചെടുക്കണം. ഇമാം അഹ്മദി(റ)ന്റെ അഭിപ്രായ മനുസരിച്ച് സകാത്ത് വിഹിതവും ശിക്ഷയായി അയാളുടെ ബാക്കി ധനത്തിന്റെ പകുതിയും പിടിച്ചെടുക്കണം. ഇസ്ലാമിക ഭരണകൂടത്തിന് സകാത്ത് നല്കാൻ വിസമ്മതിക്കുന്നവർ ശക്തിയും സംഘബലവുമുള്ള വരാണെങ്കിൽ അവരോട് യുദ്ധം ചെയ്യണം. അതുകൊണ്ട് ഖലീഫ അബൂബകർ (റ) സകാത്ത് നിഷേധികളോട് യുദ്ധം ചെയ്തത്.
സകാത്ത് ബാധ്യതയുള്ളവർ
സകാത്ത് നിർബന്ധമുള്ള ഇനങ്ങളിൽ പെടുന്ന ധനം നിർബന്ധമാകുന്ന അളവിൽ (النصاب) കൈവശം വെക്കുന്ന സ്വതന്ത്രനായ മുസ്ലിം ആ ധനത്തിന്റെ സകാത്ത് നൽകാൻ ബാധ്യസ്ഥനാണ്. പുരുഷനും സ്ത്രീക്കും സകാത്ത് നിർബന്ധമാണ്.
അളവിലെ ഉപാധികൾ
1. ഒഴിച്ചുകൂടാൻ പറ്റാത്ത ആവശ്യങ്ങൾ കഴിച്ച് ഒരാളുടെ അധീനത്തിൽ ധനം മിച്ചമുണ്ടാവുക. ഭക്ഷണം, വസ്ത്രം, പാർപ്പിടം, വാഹനം,തൊഴിലുപകരണങ്ങൾ എന്നിവയാണ് ഒഴിച്ചു കൂടാത്ത ആവശ്യങ്ങൾ.ചികിത്സ, വിദ്യാഭ്യാസം എന്നിവയും ഈ ആവശ്യങ്ങളിലുൾപ്പെടും.
2. ധനം കൈവശം വന്നനാൾ തൊട്ട് അളവ് കുറയാതെ ഒരു ചന്ദ്രവർ ഷം മുഴുവൻ അത് കൈവശമുണ്ടാവുക. ഇടക്ക് കുറവ് വന്നാൽ അളവ് തികയുന്ന നാൾതൊട്ട് വർഷം പുതുതായി തുടങ്ങുന്നതായി ഗണിക്കും. കാർഷിക വിളകളുടെ ഫലമെടുക്കുന്ന കാലത്തുതന്നെ സകാത്തു നല്കണം, കൊല്ലം തികയുക അതിൽ ഉപാധിയല്ല. വർഷത്തിന്റെ ആദ്യ ത്തിലും അവസാനത്തിലും മാത്രമേ നിസ്വാബ് പരിഗണിക്കേണ്ടതുള്ളൂവെന്നും അഭിപ്രായമുണ്ട്. കൊല്ലം തികയണമെന്നു കാണിക്കുന്ന ഹി പ്രബലമല്ലാത്തതിനാൽ കൊല്ലം തികയിൽ നിബന്ധനയല്ലെന്നും പണ്ഡിതന്മാർ അഭിപ്രായപ്പെട്ടിട്ടുണ്ട്.
കുട്ടി, ഭ്രാന്തൻ തുടങ്ങി സംരക്ഷണം ആവശ്യമുള്ള ആളുകളുടെ സകാത്ത് അവരുടെ രക്ഷിതാക്കളാണ് നൽകേണ്ടത്. കടബാധ്യതയുള്ള ധനികൻ ആദ്യം കടം വീട്ടണം. ബാക്കി ധനം സകാത്ത് നിർബ മാവുന്ന അളവുണ്ടെങ്കിൽ സകാത്ത് കൊടുക്കണം. നിസ്വാബില്ലെങ്കിൽ അവന് സകാത്ത് നിർബന്ധമില്ല. لا صدقة إلا عن ظهر غنى (البخاري معلقا) (ധന്യതയില്ലെങ്കിൽ സകാത്തില്ല) എന്ന നബിവചനം സകാത്തു നിർ സമാകുന്നതിൽ പരിഗണിക്കപ്പെടുന്ന അടിസ്ഥാനങ്ങളിലൊന്നാണ്.
സകാത്ത് ബാധ്യതയായിരിക്കേ അത് നൽകാൻ കഴിയാതെ മരിച്ച യാളുടെ ധനം അവകാശികൾക്കു ഭാഗിക്കുന്നതിനു മുമ്പ് അയാൾ ബാധ്യതയുള്ള സകാത്ത് നൽകേണ്ടതാണ്. ദായധനം അവകാശികൾക്ക് വീതിക്കേണ്ടത് ഒസ്യത്തും കടവും കൊടുത്ത് വിട്ടിയശേഷമാണ് ഖുർആൻ പറയുന്നു.
مِنْ بَعْدِ وَصِيَّةٍ يُوصِي بِهَا أَوْ دَيْنٍ [النساء:11] കടങ്ങളിൽ അല്ലാഹുവിന്റെ കടമാണ് ഏറ്റവും ആദ്യം വീട്ടേണ്ടത്. നബി (സ) പറഞ്ഞു. (متفق عليه) فدين لله احق ان ياقصي (അല്ലാഹുവിന്റെ കടമാണ്. വീട്ടാൻ കൂടുതൽ അർഹമായത്). സകാത്ത് നൽകുമ്പോൾ താൻ നൽകു ന്നതു സകാത്താണെന്ന ഉദ്ദേശത്തോടെയാണതു നൽകേണ്ടത്. കാരണം സകാത്ത് ഒരു ആരാധനയാണ്. ആരാധനക്ക് നിയ്യത്ത് നിർബന്ധവും
സകാത്ത് ബാധകമായാൽ അതു ഉടനെ കൊടുക്കേണ്ടതു നിർബന്ധവും കാരണമില്ലാതെ വൈകിക്കുന്നതു ഹറാമുമാണ്. കൊല്ലം തികയും മുമ്പ് സകാത്ത് കൊടുക്കാവുന്നതാണ്. സകാത്തിന്റെ ധനം ഏറ്റുവാങ്ങുമ്പോൾ ദാതാവിന് വേണ്ടി പ്രാർത്ഥിക്കുന്നതു അഭികാമ്യമാണ്. ഖുർആൻ പറയുന്നു.
خُذْ مِنْ أَمْوَالِهِمْ صَدَقَةً تُطَهِّرُهُمْ وَتُزَكِّيهِم بِهَا وَصَلِّ عَلَيْهِمْ ۖ إِنَّ صَلَاتَكَ سَكَنٌ لَّهُمْ ۗ وَاللَّهُ سَمِيعٌ عَلِيمٌ (التوبة: 103)
(അവരുടെ ധനത്തിൽ നിന്ന് സദഖ സ്വീകരിക്കുക. അതുവഴി താങ്കൾ അവരെ ശുദ്ധീകരിക്കുകയും വളർത്തുകയുമാണ് ചെയ്യുന്നത്. അവർക്കു വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുക. താങ്കളുടെ പ്രാർത്ഥന അവർക്ക് ആശ്വാസമാണ്.)
സകാത്ത് നിർബന്ധമാകുന്ന ഇനങ്ങൾ
സ്വർണം, വെള്ളി, കൃഷിയുല്പന്നങ്ങൾ, കച്ചവടച്ചരക്ക്, കാലികൾ ഖനിജങ്ങൾ, നിക്ഷേപം തുടങ്ങിയ എല്ലാതരം സമ്പത്തുക്കളിലും വരുമാനങ്ങളിലും നിബന്ധനകൾ പൂർത്തിയായാൽ സകാത്ത് നിർബന്ധ സ്വർണം, വെള്ളി ഇനങ്ങളെ സംബന്ധിച്ച് ഖുർആൻ വാക്യം (അത്തൗബ: 34, 35) മുകളിലുദ്ധരിച്ചിട്ടുണ്ട്.
സ്വർണവും വെള്ളിയും നാണയമോ, കുട്ടിയോ, അസംസ്കൃതമാ ഏതു രൂപത്തിലാവട്ടെ, അതിലെല്ലാം സകാത്ത് നിർബന്ധമാണ്. 20 ദീനാർ – ഏകദേശം 85 ഗ്രാം ആണ് സ്വർണത്തിന് സകാത്ത് നിർബന്ധ മാവാനുള്ള നിസ്വാബ്. അത്രയും സ്വർണം കൈവശമുള്ള ആൾ അതിന്റെ നാല്പതിൽ ഒന്ന് (2.5 ശതമാനം) സകാത്തായി നൽകണം.
വെള്ളിയുടെ നിസ്വാബ് ഇരുനൂറ് ദിർഹമാണ് -സുമാർ 595 ഗ്രാം. ഇരുനൂറ് ദിർഹം വെള്ളി കൈവശമുള്ള ആൾ അതിന്റെയും നാല്പതി ലൊന്ന് – അഞ്ച് ദിർഹം – സകാത്ത് നൽകണം.
സകാത്ത് നിർബന്ധമാകുന്ന അളവിൽ കൂടുതൽ കൈവശമുണ്ട ങ്കിൽ കൂടുതലുള്ളതിനും അതേ അനുപാതത്തിൽ (2.5%) സകാത്ത് നൽകണം.
സ്വർണവും വെള്ളിയും കൈവശമുണ്ടെങ്കിൽ ഓരോന്നിലും നിസ്വാബ് തികഞ്ഞെങ്കിലേ അതിന് സകാത്ത് നിർബന്ധമുള്ളൂ. രണ്ടും കൂട്ടിയാൽ സംഖ്യ തികയുമെങ്കിൽ പോലും അങ്ങനെ കൂട്ടിച്ചേർത്ത് സകാത്ത് നൽകണമെന്നില്ല. മുൻകാലങ്ങളിൽ സ്വർണവും വെള്ളിയു മാണ് നാണയമായുപയോഗിച്ചിരുന്നത്. ഇന്ന് അവയുടെ സ്ഥാനത്തുപ യോഗിക്കുന്ന കറൻസികൾക്കും അവയുടെ വിധി തന്നെയാണുള്ളത്. ലോകത്ത് പൊതുവെ ധനത്തിന്റെ അടിസ്ഥാനമായി ഗണിക്കുന്നത് സ്വർണമാകയാൽ സ്വർണത്തിന്റെ നിസ്വാബി (85 ഗ്രാം)നു തുല്യം വിലയുള്ള കറൻസി കൈവശമുള്ളവരാണ് സകാത്തുനല്കേണ്ടത്. 2.5 ശതമാനമാണ് കറൻസിയുടെ സകാത്ത്.
കടത്തിന്റെ സകാത്ത്
കടം കൊടുത്ത സംഖ്യ തിരിച്ചുകിട്ടുമ്പോഴാണ് സകാത്ത് നൽക ണ്ടത്. എപ്പോഴും കിട്ടാൻ സാധ്യതയുള്ള കടമാണെങ്കിൽ അത് സ്വന്തം കൈയിലുള്ളതുപോലെ കണക്കാക്കി സകാത്ത് നല്കണമെന്നഭിപ്രായമുണ്ട്.
ആഭരണം
സ്ത്രീകൾ അണിയുന്ന ആഭരണം സകാത്തിന്റെ നിസ്വാബ് തികഞ്ഞാൽ അതിനും സകാത്ത് നൽകേണ്ടതാണ്.
അസ്മാഅ് ബിൻതു യസീദ് (റ) പറയുന്നു.
( دخلت أنا وخالتي على النبي صلى الله عليه وسلم وعليها أسورة من ذهب، فقال لنا: أتعطيان زكاته؟ قالت : قلنا: لا ، قال أما تخافان أن يسوركما الله أسورة من نار؟ !! أديّا زكاته . (رواه أحمد والطبراني
(ഞാനും എന്റെ അമ്മായിയും നബിയുടെ അടുക്കൽ കടന്നുചെന്നു. ഞങ്ങൾ സ്വർണവളകൾ ധരിച്ചിരുന്നു. നബി (സ) ചോദിച്ചു. നിങ്ങൾ ഇതിന് സകാത്ത് നല്കാറുണ്ടോ? ഞാൻ പറഞ്ഞു. ഇല്ല, അവിടുന്ന് ചോദിച്ചു. അല്ലാഹു നിങ്ങൾ രണ്ടു പേർക്കും തീകൊണ്ടുള്ള വള ധരിപ്പിക്കുമെന്ന് നിങ്ങൾ ഭയപ്പെടുന്നില്ലേ? നിങ്ങൾ രണ്ടുപേരും അതിന്റെ സകാത്ത് നല്കണം.)
മിതമായ തോതിൽ സ്ത്രീകൾ സാധാരണ ധരിക്കുന്ന ആഭരണങ്ങൾക്ക് സകാത്തില്ലെന്നാണ് ശാഫിഈ, ഹമ്പലി, മാലികി മദ്ഹബുകളിലെ അഭിപ്രായം. സ്ത്രീകൾക്ക് മഹ്റായി ലഭിക്കുന്ന സംഖ്യ ഒരു വർഷ കാലം കൈവശത്തിലിരുന്നാൽ നിസ്വാബുണ്ടെങ്കിൽ അതിന് സകാത്ത് നിർബന്ധമാണ്.
കച്ചവടത്തിന്റെ സകാത്ത്
വരുമാനമാർഗമെന്ന നിലക്ക് വാങ്ങുകയും വില്ക്കുകയും ചെയ്യുന്ന വസ്തുക്കളാണ് കച്ചവടവസ്തുക്കൾ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. അത്തരം വസ്തുക്കൾ കൈവശം വന്ന് ഒരു കൊല്ലം പൂർത്തിയാവുകയും സകാത്തിന്റെ അളവ് ഉണ്ടാവുകയും ചെയ്താൽ അതിനും സകാത്ത് നിർബന്ധമാണ്. അപ്പോൾ ചെയ്യേണ്ടതു കൊല്ലാവസാനം മുഴുവൻ വസ്തുവിനും വിലകെട്ടുകയാണ്. എന്നിട്ട് നിസ്വാബ് തികയുമെങ്കിൽ സകാത്ത് നൽകണം. രണ്ടര ശതമാനമാണ് കച്ചവടത്തിന്റെയും സകാത്ത്.
കെട്ടിടം തുടങ്ങിയ വകകൾ വാടകക്ക് നൽകി കിട്ടുന്ന സംഖ്യക്കും വർഷം തികഞ്ഞാൽ സകാത്ത് നൽകേണ്ടതാണ്.
കൃഷി
കാർഷികോൽപന്നങ്ങളുടെ സകാത്ത് വിളവെടുത്ത ഉടനെ നൽകേ ണ്ടതാണ്. ഖുർആൻ പറയുന്നു.
كلوا من ثمره إذا أثمر وآتوا حقه يوم حصاده (الأنعام: ١٤١)
(അതു ഫലം നൽകിയാൽ അതിന്റെ ഫലത്തിൽ നിന്ന് തിന്നുകൊ ള്ളുക. അത് കൊയ്യുന്ന നാളിൽ അതിന്റെ അവകാശം നൽകുകയും ചെയ്യുക.)
മനുഷ്യൻ ഉൽപാദിപ്പിക്കുന്ന ധാന്യങ്ങൾ, പഴവർഗ്ഗങ്ങൾ തുടങ്ങി എല്ലാ കാർഷികോൽപന്നങ്ങൾക്കും സകാത്ത് നൽകേണ്ടതാണ്. പച്ചക്കറികൾക്ക് സകാത്ത് നിർബന്ധമില്ലെന്നാണ് ശാഫിഈ മദ്ഹബി പച്ചക്കറികളടക്കം എല്ലാ കാർഷികോൽപന്നങ്ങൾക്കും നിസ്വാബത്തി യതാണെങ്കിൽ സകാത്ത് നിർബന്ധമാണെന്ന് ഇമാം അബൂഹനീഫ യുടെ അഭിപ്രായമാണ് കൂടുതൽ പ്രബലമെന്ന് പ്രാമാണിക പണ്ഡിത ന്മാർ പറഞ്ഞിട്ടുണ്ട്. ഗോതമ്പ്, ബാർലി (യവം), ഈത്തപ്പഴം, മുന്തിരി എന്നിവർ സകാത്ത് നിർബന്ധമാണെന്ന കാര്യത്തിൽ അഭിപ്രായ വ്യത്യാസമില്ല. അബൂമുസൽ അശ്അരി, മുആദുബ്നു ജബൽ (റ) എന്നിവരിൽ നിന്നു ഉദ്ധരിക്കുന്നതു കാണുക:
(الدارقطني، حاكم، الطبراني، البيهقي) أن رسول الله صلى الله عليه وسلم بعثهما إلى اليمن يعلمان الناس أمر دينهم فأمرهم أن لا يأخذوا الصدقة إلا من هذه الأربعة: الحنطة والشعير، والتمر والزبيب
(ജനങ്ങൾക്കു ദീൻ പഠിപ്പിക്കാൻ നബി (സ) അവർ ഇരുവരെയും യമനിലേക്കയച്ചു. ഗോതമ്പ്, യവം, ഈത്തപ്പഴം, മുന്തിരി എന്നി നാലിനങ്ങളിൽ നിന്നല്ലാതെ സകാത്ത് വാങ്ങരുതെന്ന് നബി (സ) അവരോട് കല്പിച്ചു.)
ഉല്പന്നങ്ങൾ, പുറംതോട് (ഉമി) നീക്കിയശേഷം 300 സാഅ് ഏകദേശം 660 കിലോ – ഉണ്ടെങ്കിൽ പത്തിലൊന്ന് സകാത്തായി നൽകണം. തേവി നനക്കാതെ മഴ വെള്ളം, ഉറവു ജലം എന്നിവ മുഖേന ഉണ്ടായതാണെങ്കിലാണത്. തേവി നനച്ചോ മറ്റു രീതിയിൽ ജലസേചനം നടത്തിയോ ഉണ്ടാക്കിയതാണെങ്കിൽ ഇരുപതിലൊന്നാണ് നൽകേണ്ടത്. തൊലികളയാതെ സൂക്ഷിക്കുന്ന സാധനമാണെങ്കിൽ 600 സാഅ് – 13:20 കിലോ – വേണം. ഈ അളവ് തികഞ്ഞിട്ടില്ലെങ്കിൽ അതിന് സകാത്ത് നിർബന്ധമില്ല. നബി (സ) പറഞ്ഞതായി അബൂഹുറൈറ (റ) ഉദ്ധരിക്കുന്നു.
ليس فيما دون خمسة أو سق صدقة (أحمد، البيهقي)
(അഞ്ച് വസ്ഖിൽ കുറഞ്ഞതിൽ സകാത്തില്ല.)
ഒരു വസ്ഖ് 60 സാഅ് ആണ്. ഒരു സാഅ് 2,200 കിലോ, അഞ്ച് വസഖ് 300 സാഅ്. 300 x 2,200 = 660 കിലോ.
എന്നാൽ ഇമാം അബൂഹനീഫയുടെ പക്ഷം സകാത്ത് നിർബന്ധമാവാൻ അങ്ങനെ നിസ്വാബ് തികയണമെന്നില്ല എന്നാണ്.
നനച്ചും അല്ലാതെയും ഉണ്ടാക്കുന്ന കൃഷിയിലെ സകാത്ത് വ്യത്യാസത്തെ സംബന്ധിച്ച് നബി (സ) പറഞ്ഞതായി മുആദ് (റ) ഉദ്ധരിക്കുന്നു.
فِيمَا سَقَتِ السَّمَاءُ وَالْبَعْلُ وَالسَّيْلُ الْعُشْرُ , وَفِيمَا سُقِيَ بِالنَّضْحِ نِصْفُ الْعُشْرِ (البيهقی، حاکم)
(മഴയോ, ഈർപ്പമോ, ഒഴുക്കോ വഴി നനഞ്ഞുണ്ടായതിൽ പത്തിലൊന്നും തേവി നനച്ചുണ്ടാക്കിയതിൽ ഇരുപതിലൊന്നുമാണ് നൽകേണ്ടത്.)
കേരളത്തിൽ ഉല്പാദിപ്പിക്കുന്ന ഏലം, കുരുമുളക് ആദിയായ ഏത് കാർഷിക വിളകൾക്കും അഞ്ച് വസഖ് 660 കിലോ അരിയുടെ വിലക്കുള്ള അത്രയും ഉണ്ടെങ്കിൽ സകാത്ത് നൽകണം. ഹനഫി പണ്ഡിതനായ അബൂയൂസുഫ് അഭിപ്രായപ്പെട്ടത് അടിസ്ഥാനമാക്കിയാണിത്.
മതിപ്പ് കണക്കാക്കൽ
മൂപ്പെത്തി പഴുത്ത് പറിച്ചെടുക്കും മുമ്പേ ആവശ്യത്തിന് അൽപാൽപം എടുത്തുപയോഗിക്കാൻ സാധ്യതയുള്ള ഉല്പന്നങ്ങൾ മതിപ്പു കണക്കാ ക്കി അളവ് നിർണയിക്കേണ്ടതാണ്. അങ്ങനെ കണക്കാക്കുന്ന അളവനു സരിച്ചാണ് സകാത്ത് നൽകേണ്ടത്. ആദ്യഘട്ടത്തിൽ കൊഴിഞ്ഞു പോവാൻ സാധ്യതയുള്ളത് കൊഴിഞ്ഞുപോയ ശേഷമാണ് മതിപ്പ് കണ ക്കാക്കേണ്ടത്. മതിപ്പ് കണക്കാക്കുമ്പോൾ മൂന്നിലൊന്നോ നാലിലൊ കിഴിവ് കണക്കാക്കിയാണ് അളവ് തിട്ടപ്പെടുത്തുക. നഷ്ടം സംഭവിക്കാനുള്ള എല്ലാ സാധ്യതയും പരിഗണിച്ചാണ് അപ്രകാരം ചെയ്യുന്നത്. നബി (സ) പറഞ്ഞതായി സബ്നു അബീഹഥമ (റ) ഉദ്ധരിക്കുന്നു.
( أحمد وأصحاب السنن) إذا خَرَصْتُم فخُذوا، ودَعوا الثُّلُثَ، فإنْ لم تَدَعوا أو تَجِدوا الثُّلُثَ، فدَعوا الرُّبُعَ
(നിങ്ങൾ മതിപ്പ് കണക്കാക്കുമ്പോൾ തീർത്തും കണക്കാക്കുക. എന്നിട്ട് മൂന്നിലൊന്ന് വിടുക. മൂന്നിലൊന്ന് വിടുന്നില്ലെങ്കിൽ നാലിലൊന്നെങ്കിലും വിടുക.)
കൃഷി പാകമായി കൊയ്തെടുക്കും മുമ്പ് കർഷകന് അത്യാവശ്യത്തിന് അതിൽ നിന്നെടുക്കാൻ അനുവാദമുണ്ട്. അങ്ങനെ എടുക്കുന്ന വിഹിതം കണക്കിൽ പെടുത്തുകയില്ല. മനുഷ്യന്റെ അടിയന്തിരാവശ്യങ്ങൾക്ക് മുൻ ഗണന നൽകുക, അവന്ന് വിഷമം വരുത്താതിരിക്കുക എന്നതാണ് ഇതിൽ ദീക്ഷിച്ചിട്ടുള്ള തത്വം.
ഒരു ജനുസ്സിലെ വിവിധ ഇനങ്ങൾ – മുന്തിയതും താണതും – ഒന്നിച്ച് പരിഗണിച്ചാണ് നിസ്വാബ് കണക്കാക്കുക. കച്ചവടച്ചരക്കിന്റെ കാര്യവും അങ്ങനെതന്നെ. എന്നാൽ വ്യത്യസ്ത ജനുസ്സുകൾ ഒന്നിച്ച് പരിഗണിക്കുകയില്ല. നെല്ല് ഗോതമ്പുമായും മുന്തിരി ഈത്തപ്പഴവുമായും ചേർക്കുകയില്ല. അടയ്ക്ക കുരുമുളകിന്റെ കൂടെ പരിഗണിക്കുകയില്ല. ഓരോ ജനുസ്സും ഒറ്റക്കു അളവ് തികഞ്ഞെങ്കിലേ അതിൽ സകാത്ത് നിർബന്ധമാവു കയുള്ളൂ.
കൃഷിസ്ഥലത്തുവെച്ചു തന്നെ വിൽക്കുന്ന ഉല്പന്നങ്ങൾക്ക് അതു വാങ്ങിയ ആളല്ല, കർഷകനാണ് സകാത്ത് നല്കേണ്ടത്. ഉല്പന്നങ്ങളിലെ മോശപ്പെട്ട വസ്തുക്കളല്ല, നല്ല വസ്തു വേണം സകാത്തായി നൽകാൻ, ഖുർആൻ പറയുന്നു.
يا أيها الذين آمنوا أنفقوا من طيبات ما كسبتم ومما أخرجنا لكم م من الأرض ولا تيمموا الخبيث منه تنفقون ولستم بآخذيه إلا أن تغمضوا فيه واعلموا أن الله غني حميد (البقرة : ٢٦٧)
(വിശ്വസിച്ചവരേ, നിങ്ങൾ സമ്പാദിച്ചതിലും ഭൂമിയിൽ നിന്ന് നാം നിങ്ങൾക്ക് ഉല്പാദിപ്പിച്ചു തന്നതിലുമുള്ള നല്ല വസ്തുക്കളിൽ നിന്ന് നിങ്ങൾ ചെലവഴിക്കുക. അതിലുള്ള ചീത്തവസ്തുക്കൾ ചെലവഴിക്കാൻ നിങ്ങൾ തുനിയരുത്. കണ്ണും ചിമ്മിയല്ലാതെ നിങ്ങൾ അത് സ്വീകരിക്കുക യില്ലല്ലോ. അറിയുക, അല്ലാഹു ധന്യനും സ്തുത്യർഹനുമത്രെ .)
കാലി സമ്പത്ത്
ആട്, മാട്, ഒട്ടകം എന്നിവയിൽ സകാത്ത് നിർബന്ധമാണെന്ന് ഹദീഥുകൾ വ്യക്തമാക്കുന്നുണ്ട്. മുസ്ലിം സമൂഹം അഭിപ്രായാന്തരമില്ലാതെ അംഗീകരിച്ചുപോന്ന കാര്യവുമാണത്.
കാലി സമ്പത്തിൽ സകാത്ത് നിർബന്ധമാവാൻ താഴെ പറയുന്ന ഉപാധികൾ പാലിക്കേണ്ടതുണ്ട്.
1. നിസ്വാബ് തികയുക.
2. കൈവശം കിട്ടി ഒരു വർഷം പൂർത്തിയാവുക.
3. സാധാരണഗതിയിൽ മേഞ്ഞു തിന്നുന്നതാവുക.
വിവിധ ഇനം കന്നുകാലികളുടെ സകാത്തുമായി ബന്ധപ്പെട്ട കാര്യങ്ങൾ താഴെ പറയുന്നു.
ഒട്ടകം
ഒട്ടകം അഞ്ചെണ്ണം ഉണ്ടെങ്കിൽ സകാത്ത് നിർബന്ധമാണ്. നാലിന് നിർബന്ധമില്ല. അഞ്ചൊട്ടകങ്ങൾക്ക് ഒരു വയസ്സ് പ്രായമുള്ള ഒരു ആടാണ് സകാത്തായി നൽകേണ്ടത്. പത്തിന് രണ്ട് പതിനഞ്ചിന് മൂന്ന് ഇപ്രകാരം ഇരുപത്തഞ്ച് വരെ ഓരോ അഞ്ചിനും ഓരോ ആട്.
ഇരുപത്തി അഞ്ചു ഒട്ടകമുള്ള ആൾ ഒരു വയസ്സു പൂർത്തിയായ ഒരു പെണ്ണൊട്ടകക്കുട്ടിയെ സകാത്തായി നല്കണം. അതില്ലെങ്കിൽ രണ്ട് വയസ്സു പൂർത്തിയായ ആണൊട്ടകക്കുട്ടിയെ മുപ്പത്തിആറിന് മൂന്നാം വയസ്സിലേക്ക് പ്രവേശിച്ച പെണ്ണാട്ടകം. നാൽപത്തി ആറിന് നാലാം വയസ്സിലേക്ക് പ്രവേശിച്ച ഒട്ടകം. അറുപത്തി ഒന്നായാൽ നാലു വയസ്സ് പൂർത്തിയായ ഒരു പെണ്ണൊട്ടകും. എഴുപത്തി ആറിന് രണ്ട് വയസ്സ പൂർത്തിയായ രണ്ട് പെണ്ണൊട്ടകക്കുട്ടികൾ.
തൊണ്ണൂറ്റി ഒന്ന് മുതൽ നൂറ്റി ഇരുപത് വരെ മൂന്ന് വയസ്സ് പൂർത്തിയായ രണ്ട് പെണ്ണൊട്ടകം. പിന്നെ വർദ്ധിക്കുന്നതിനനുസരിച്ച് നാൽപത് അമ്പത് എന്ന കണക്കിലാണ് സകാത്ത്. ഓരോ നാൽപതിനും രണ്ട് വയസ്സ് പൂർത്തിയായ പെണ്ണൊട്ടകം. ഓരോ അമ്പതിനും മൂന്ന് വയസ്സ് പൂർത്തിയായ പെണ്ണൊട്ടകം.
പശു
പശുവും മൂരിയും മുപ്പതെണ്ണമുണ്ടെങ്കിലേ സകാത്ത് നിർബന്ധമുള്ളൂ. മുപ്പത് തികഞ്ഞാൽ ഒരു വയസ്സുള്ള പശുക്കുട്ടി. നാല്പതുണ്ടെങ്കിൽ രണ്ട് വയസ്സ് തികഞ്ഞ പശുക്കുട്ടി. അറുപതുണ്ടെങ്കിൽ ഒരു വയസ്സ് തികഞ്ഞ രണ്ട് പശുക്കുട്ടികൾ. എഴുപതുണ്ടെങ്കിൽ ഒന്നും രണ്ടും വയസ്സ് തികഞ്ഞ ഓരോ പശുക്കുട്ടി വീതം. എൺപതുണ്ടെങ്കിൽ രണ്ടു വയസ്സ് തികഞ്ഞ രണ്ട് പശുക്കുട്ടികൾ. തൊണ്ണൂറുണ്ടെങ്കിൽ ഒരു വയസ്സ് തികഞ്ഞ മൂന്ന് പശുക്കുട്ടികൾ. നൂറിന് രണ്ടു വയസ്സുള്ള ഒരു പശുക്കുട്ടിയും ഒരു വയസുള്ള രണ്ട് പശുക്കുട്ടികളും. നൂറ്റിപ്പത്തിന് ഒരു വയസ്സുള്ള ഒന്നും രണ്ട് വയസ്സുള്ള രണ്ടും പശുക്കുട്ടികൾ. പിന്നെയും വർദ്ധിച്ചാൽ ഓരോ മുപ്പതിനും ഒരു വയസ്സുള്ള പശുക്കുട്ടി, ഓരോ നാല്പതിനും രണ്ടു വയസ്സുള്ള പശുക്കുട്ടി എന്ന തോതിൽ സകാത്ത് നൽകണം.
പശുവർഗത്തിൽ പെട്ടതാണ് എരുമയും പോത്തും. സകാത്ത് വിഷയത്തിൽ പശുവിന്റെ നിയമങ്ങൾ അവക്കും ബാധകമാകുന്നു.
ആട്
ആട് നാല്പതെണ്ണം തികയുംവരെ സകാത്തില്ല.നാല്പതെണ്ണമുണ്ടെങ്കിൽ ഒരു വയസ്സ് തികഞ്ഞ ഒരു ആടിനെ നൽകണം. നൂറ്റി ഇരുപതു തികയും വരെ ഒരാടിനെ തന്നെയാണ് നൽകേണ്ടത്. നൂറ്റി ഇരുപത്തി ഒന്നുണ്ടെങ്കിൽ ഇരുനൂറ് തികയുംവരെ രണ്ടാട്. ഇരുനൂറ്റി ഒന്നുണ്ടെങ്കിൽ മൂന്നാട്. പിന്നെ ഓരോ നൂറിനും ഓരോ ആട് എന്ന രീതിയിലാണ് നൽകേണ്ടത്.
മറ്റു സഹാബിമാരുടെ അറിവോടെ ഒട്ടകത്തിന്റെ സകാത്ത് സംബന്ധിച്ച് ഖലീഫ അബൂബകർ (റ) കൈകൊണ്ട് രീതിയാണ് മേൽവിവരിച്ചത്. ഒരാൾ പോലും അതിൽ എതിരഭിപ്രായം പ്രകടിപ്പിച്ചിരുന്നില്ല. സാലിം (റ) പിതാവ് പറഞ്ഞതായി ഉദ്ധരിക്കുന്നു.
كان رسولُ اللهِ صلَّى اللهُ عليهِ وسلمَ قد كتب الصدقةَ ولم يخرجْها إلى عُمالِه حتى تُوفِّيَ قال : فأخرجها أبو بكرٍ من بعدِه فعمِل بها حتى تُوفِّيَ ثم أخرجها عمرُ من بعدِه فعمل بها قال : فلقد هلك عمرُ يومَ هلكَ وإن ذلك لمقرونٌ بوصيَّتِه
(റസൂൽ (സ) സ്വദഖ സംബന്ധിച്ച് വിവരിച്ച് എഴുതിയിരുന്നു. അതു ഗവർണർമാർക്കും അയച്ചുകൊടുത്തിട്ടുണ്ടായിരുന്നില്ല. അതിനുമുമ്പ് നബി (സ) മരണപ്പെട്ടു. പിന്നെ അബൂബകർ (റ) അതെടുത്ത് നടപ്പിൽ വരുത്തി. അദ്ദേഹവും മരിച്ചു. പിന്നെ ഉമറും അതനുസരിച്ച് പ്രവർത്തിച്ചു. സാലിം (റ) പറയുന്നു: ഉമർ മരിച്ചപ്പോൾ അദ്ദേഹത്തിന്റെ ഒസ്യത്തിൽ ഇതും കൂട്ടിച്ചേർത്തിട്ടുണ്ടായിരുന്നു.)
ഉദ്യോഗസ്ഥർ ശ്രദ്ധിക്കേണ്ട കാര്യം
സകാത്ത് വിഹിതം വാങ്ങാൻ നിയുക്തരാകുന്ന ഉദ്യോഗസ്ഥർ സകാത്ത് ദാതാക്കളുടെ അനുവാദത്തോടു കൂടിയല്ലാതെ അവരുടെ മേത്തരം വസ്തുക്കൾ പിടിച്ചുവാങ്ങാൻ പാടില്ല. ആയിനത്തിൽ സ്വീകരിക്കാവുന്ന ഇടത്തരം വസ്തുക്കൾ മാത്രമേ അവർ വസൂലാക്കാവൂ. അല്ലാഞ്ഞാൽ അതു അനീതിയായാണ് പരിഗണിക്കുക. എന്നാൽ കുറ്റവും കുറവുമുള്ള വസ്തുക്കളുമാവരുത് എടുക്കുന്നത്. നബി (സ) പറഞ്ഞതായി സുഫ്യാനുബ്നു അബ്ദില്ലാഹിസ്സഖഫി (റ) ഉദ്ധരിക്കുന്നു.
ثلاثٌ من فعلَهنَّ فقد طعمَ طعمَ الإيمانِ من عبدَ اللَّهَ وحدَهُ وأنَّهُ لاَ إلَهَ إلاَّ اللَّهُ وأعطى زَكاةَ مالِهِ طيِّبةً بِها نفسُهُ رافدةً عليْهِ كلَّ عامٍ ولاَ يعطي الْهرمةَ ولاَ الدَّرنةَ ولاَ المريضةَ ولاَ الشَّرطَ اللَّئيمةَ ولَكن من وسطِ أموالِكم فإنَّ اللَّهَ لم يسألْكم خيرَهُ ولم يأمرْكم بشرِّهِ (أبوداود والطبراني)
(മൂന്നുകാര്യം ചെയ്തവൻ ഈമാനിന്റെ രുചി അനുഭവിച്ചു. അല്ലാഹുവിനു മാത്രം ഇബാദത്ത് ചെയ്യുകയും, അവനല്ലാതെ ഇലാഹ് ഇല്ലെന്ന് അംഗീകരിക്കുകയും, മനഃസംതൃപ്തിയോടെ താല്പര്യപൂർവ്വം ഓരോ വർഷവും സകാത്ത് നൽകുകയുമാണവ. പല്ലുകൊഴിഞ്ഞതോ, ചൊറി പിടിച്ചതോ, രോഗം ബാധിച്ചതോ, കുറ്റവും കുറവുമുള്ളതോ, പാൽചുരത്താത്തതോ നൽകരുത്. മറിച്ച് നിങ്ങളുടെ ധനത്തിൽ നിന്ന് ഇടത്തരം വസ്തു നൽകുക. അല്ലാഹു നിങ്ങളുടെ ഉത്തമധനം ചോദിച്ചിട്ടില്ല. താണത് നൽകാൻ ആജ്ഞാപിച്ചിട്ടുമില്ല.)
കന്നുകാലികളല്ലാത്ത കുതിര, കഴുത മുതലായ മൃഗങ്ങളെ കച്ചവടാവശ്യത്തിന് വളർത്തുന്നുവെങ്കിൽ കച്ചവടച്ചരക്കിന്റെ നിബന്ധനകളനു സരിച്ച് അതിനും സകാത്ത് നിർബന്ധമാണ്. അല്ലെങ്കിൽ സകാത്തില്ല.
സകാത്തിന്റെ നിസ്വാബ് തികഞ്ഞ, വളർച്ചയെത്തിയ കാലികൾക്കും ആ വർഷത്തിൽ പ്രസവിച്ച കുട്ടികൾക്കും സകാത്ത് നിർബന്ധമാവും.
ഒന്നിച്ചും വേർപിരിഞ്ഞുമുള്ളവ
ഒന്നിച്ചു ചേർത്ത വസ്തുക്കൾ വേർപിരിച്ചാൽ സകാത്തിൽ നിന്ന് ഒഴിവായിക്കിട്ടുമെന്ന് വെച്ച് അതു വേർപിരിക്കാനോ വേർപിരിഞ്ഞു നിൽക്കുന്നവ ഒന്നിച്ച് ചേർത്താൽ സകാത്തിന്റെ സംഖ്യയിൽ കുറവ് വരുത്താമെന്ന് വെച്ച് അതു ച്ചേർക്കാനോ പാടുള്ളതല്ല. ഉദാഹരണ മായി മൂന്നു പേർക്ക് ഓരോരുത്തർക്കും നാല്പതു വിതം ആടുണ്ടെന്നു സങ്കല്പിക്കുക. ഈ മൂന്നു കൂട്ടവും വെവ്വേറെയാണെങ്കിൽ ഓരോന്നിനും ഓരോ ആട് വീതം സകാത്ത് നല്കണം. എന്നാൽ അവ ഒന്നിച്ച് ചേർത്താൽ നൂറ്റിരുപത് എണ്ണത്തിന് ഒരാട് മാത്രമേ വരൂ. മുമ്പുതന്നെ ഒറ്റ കൂട്ടമായി വളർത്തുന്നതല്ലെങ്കിൽ സകാത്തിൽ നിന്ന് രക്ഷപ്പെടാനായി മാത്രം അവയെ ഒന്നിപ്പിക്കാവുന്നതല്ല.
ഇനി രണ്ടു പേർക്ക് ഇരുനൂറ്റി ഇരുപത്തി ഒന്ന് (നൂറ്റി ഇരുപതും നൂറ്റിഒന്നും) ആടുകളുണ്ടെന്നും അവ ഒന്നിച്ചാണു വളർത്തുന്നതെന്നും സങ്കല്പിക്കുക. അപ്പോൾ മൂന്ന് ആടിനെ സകാത്തായി നൽകണം. ഇവയെ നൂറ്റി ഇരുപതും നൂറ്റി ഒന്നും എന്ന കണക്കിൽ വേർപിരിച്ചാൽ രണ്ട് ആട് മാത്രമേ സകാത്തായി നൽകേണ്ടിവരൂ. ഈ ആനുകൂല്യം കണ്ട് അവയെ വേർപിരിക്കാനും പാടുള്ളതല്ല.
നബി (സ) പറഞ്ഞതായി സുവൈദുബ്നു ഗഫല(റ) ഉദ്ധരിക്കുന്നു
أتانا مُصدِّقُ النَّبيِّ صلَّى اللَّهُ عليْهِ وسلَّمَ فأتيتُهُ فسمعتُهُ يقولُ إنَّ في عَهدي أن لا نأخذَ راضعَ لبَنٍ ولا نجمعَ بينَ متفرِّقٍ ولا نفرِّقَ بينَ مجتمِعٍ (أحمد، أبوداود، النسائي)
(നബി (സ)യുടെ സകാത്ത് പിരിവുകാരൻ ഞങ്ങളുടെ പ്രദേശത്ത് വന്നു. അദ്ദേഹം പറഞ്ഞ് ഞാൻ കേട്ടിട്ടുണ്ട്. കുട്ടികളെ പാലൂട്ടുന്ന മൃഗത്തെ നാം സകാത്തായി സ്വീകരിക്കുകയില്ല. കൂടിച്ചേർന്നത് നാം വേർപെടുത്തുകയോ വേർപിരിഞ്ഞുനിൽക്കുന്നതു കൂട്ടിച്ചേർക്കുകയോ ഇല്ല. )
പലരുടെയും കൂട്ടായ ഉടമസ്ഥതയിലുള്ള കാലിസമ്പത്തിന് സകാത്ത് നിർബന്ധമാവാൻ താഴെ പറയുന്ന ഉപാധികൾ പൂർത്തിയാവേണ്ടതുണ്ട്.
1. ഉടമകൾ എല്ലാവരും സകാത്ത് നിർബന്ധമുള്ളവരാവുക.
2. കൂട്ടുസ്വത്ത് സകാത്ത് നിർബന്ധമാവുന്ന അളവ് തികഞ്ഞതാവുക
3 കൂട്ടിച്ചേർത്ത് ഒരു വർഷം തികയുക
4 കൂട്ടിച്ചേർത്ത മുഴുവൻ കാലികളുടെയും മേച്ചിലും രാത്രിവാസവും വെള്ളം കുടിയും കറവും ഒന്നിച്ചാവുകയും ഒരേ ഇടയൻ മേയ്ക്കുകയും ചെയ്യുക,
ഖനിജങ്ങളുടെയും നിധിയുടെയും സകാത്ത്
ഖനിജം
സ്വർണം, വെള്ളി, ചെമ്പ്, ഇരുമ്പ്, ഈയം, പെട്രോളിയം, ഗന്ധകം, മെർക്കുറി, ഗോമേദകം, മരതകം, വൈഡൂര്യം, രത്നം തുടങ്ങി ഭൂമിയിൽ നിന്ന് കുഴിച്ചെടുക്കുന്ന വസ്തുക്കളാണ് ഖനിജങ്ങൾ.
ഖനിജങ്ങളിൽ വെള്ളിക്കും സ്വർണത്തിനും അതിന്റെ നടേപറഞ്ഞ അളവനുസരിച്ചാണ് സകാത്ത് നിർബന്ധമാവുക. മറ്റു വസ്തുക്കൾക്ക് സകാത്ത് നിർബന്ധമുണ്ടോ എന്ന കാര്യത്തിൽ പണ്ഡിതന്മാർക്കു അഭിപ്രായാന്തരമുണ്ട്. ഇമാം ശാഫിയുടെ പക്ഷം അവയ്ക്ക് സകാത്തില്ല എന്നാണ്. ഇമാം അഹ്മദും ഇമാം അബൂഹനീഫയും അത്തരം വസ്തുക്കൾക്കും സകാത്തു നിർബന്ധമാണെന്നഭിപ്രായപ്പെടുന്നു.
നിധി
സ്വർണം, വെള്ളി തുടങ്ങി മുമ്പെന്നോ ആരെങ്കിലും കുഴിച്ചിട്ടതും അധ്വാനിച്ച് സമ്പാദിച്ചതല്ലാതെ കിളച്ച് കിട്ടുന്നതുമായ വസ്തുവാണ് നിധി. നിധിയുടെ അഞ്ചിലൊന്ന് ബൈതുൽ മാലിൽ ഒടുക്കണം. നബി (സ) പറഞ്ഞതായി അബൂഹുറൈറ (റ) ഉദ്ധരിക്കുന്നു.
(وفي الركاز خمس (رواه الجماعت (നിധിയിൽ അഞ്ചിലൊന്നുണ്ട്.)സകാത്ത് നിർബന്ധമാവുന്നവരാരോ അവർക്കു തന്നെ യാണ് അഞ്ചിലൊന്ന് നിർബന്ധമാവുക. സകാത്തിന് അർഹരായവർക്കാണ് അത് നൽകേണ്ടത്.
കടൽ സമ്പത്ത്
മുത്ത്, അംബർ മുതലായ കടൽ സമ്പത്തിന് സകാത്തില്ലെന്നാണ് മുൻകാല പണ്ഡിതരിൽ ഭൂരിപക്ഷത്തിന്റെയും അഭിപ്രായം ഉണ്ടെന്ന അഭിപ്രായക്കാരുമുണ്ട്. ഇക്കാലത്ത് വ്യാപാരാടിസ്ഥാനത്തിൽ വൻ തോതിൽ മത്സ്യബന്ധനവും മുത്തുവാരലുമെല്ലാം നടന്നു വരുന്നുണ്ടല്ലോ. മറ്റിനം സമ്പത്തുകളെപ്പോലെ അവക്കും സകാത്തുണ്ടെന്നാണ് പ്രാമാണികരായ ആധുനിക പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നത്.
വളർച്ചയുള്ള ധനം:
കച്ചവടത്തിൽ കിട്ടുന്ന ലാഭം, കാലികൾ പ്രസവിച്ചുണ്ടാകുന്ന കുട്ടികൾ, ദാനം, അനന്തിരാവകാശം തുടങ്ങിയവ വഴി ലഭിക്കുന്ന ധനം ഇങ്ങനെ ഒരേ ജനുസ്സിൽ പെട്ടതാണ് വർദ്ധനവെങ്കിൽ അത് നേരത്തെ കൈവശമുള്ളതുമായി ചേർക്കും. വർഷാവസാനം മുഴുവൻ ധനത്തിനും സകാത്ത് നൽകണം. കൈവശമുള്ളതിന്റെ ജനുസ്സിൽപെട്ട ധനമല്ലെങ്കിൽ അതു വേറെ തന്നെ കണക്കാക്കും. കൈയിൽ കിട്ടിയ ദിവസം മുതൽ കൊല്ലം പൂർത്തിയാവുമ്പോഴാണ് അതിന് സകാത്ത് നൽകേണ്ടത്.
സകാത്തിന്റെ ബാധ്യത വസ്തുവുമായി നേരിട്ടാണ് ബന്ധപ്പെടുന്നതെന്നും അതല്ല വ്യക്തിയുമായാണ് ബന്ധപ്പെടുന്നതെന്നും പണ്ഡിതന്മാർക്ക് വ്യത്യസ്താഭിപ്രായങ്ങളുണ്ട്. രണ്ടാമത്തേതിനാണ് മുൻതൂക്കം.
കൊല്ലം തികയുകയോ കൃഷി വിളയുകയോ ചെയ്തെങ്കിലും സകാത്ത് കൊടുക്കാൻ സൗകര്യപ്പെടും വിധം കൈയിൽ കിട്ടും മുമ്പ് സമ്പത്ത് നശിച്ചുപോയാൽ സകാത്തിന്റെ ബാധ്യത ഒഴിവാകും. സൗകര്യപ്പെട്ട ശേഷമാണ് നശിച്ചതെങ്കിൽ ബാധ്യത ബാക്കിനിൽക്കുകയും ചെയ്യും. സകാത്തിന്റെ സംഖ്യ മാറ്റിവെക്കുകയും അർഹർക്കു കൊടുക്കും മുമ്പ് നഷ്ടപ്പെടുകയും ചെയ്താലും ബാധ്യത ബാക്കി നിൽക്കും. സകാത്ത് നൽകാതെ ബോധപൂർവ്വം ഉപേക്ഷവരുത്തിയതാണെങ്കിൽ വർഷങ്ങൾ പിന്നിട്ടാലും കഴിഞ്ഞ് മുഴുവൻ വർഷങ്ങളിലെയും സകാത്ത് നൽകാൻ ആൾ ബാധ്യസ്ഥനാണ്. സാധാരണഗതിയിൽ സകാത്ത് നിർബന്ധമായ വസ്തുവിൽ നിന്നുതന്നെ സകാത്തു നല്കണം. മുആദി(റ)നെ യമനിലേക്ക് നിയോഗിച്ചുകൊണ്ട് നബി (സ) പറഞ്ഞു.
خذ الحب من الحب والشاة من الغنم والبعير من الإبل والبقرة من البقر (أبوداود، ابن ماجه، البيهقي، حاكم)
(ധാന്യത്തിൽ നിന്ന് സകാത്തായി ധാന്യം സ്വീകരിക്കുക, ആട്ടിൻ പറ്റത്തിൽ നിന്ന് ആടിനെയും ഒട്ടകക്കൂട്ടത്തിൽ നിന്ന് ഒട്ടകത്തെയും പശുക്ക ളിൽനിന്ന് പശുവിനെയും സ്വീകരിക്കുക.) അതിന് പ്രതിബന്ധമുണ്ടങ്കിൽ വിലയായി നല്കിയാൽ മതിയാകുമെന്നാണ് പ്രബലമായ അഭിപ്രായം.
സകാത്തിന്റെ അവകാശികൾ
സകാത്തിന് അർഹരായി താഴെപറയുന്ന എട്ട് അവകാശികളാണുള്ളത്.
1) فقير (ദരിദ്രൻ)
2) مسكين (അഗതി )
തന്റെയും കുടുംബത്തിന്റെയും ജീവിതത്തിലെ പ്രാഥമികാവശ്യങ്ങൾ പൂർത്തീകരിക്കാനാവശ്യമായത് ലഭിക്കാത്തവരാണ് ദരിദ്രരും അഗതികളും. ഭക്ഷണം, വസ്ത്രം, പാർപ്പിടം, വാഹനം, തൊഴിലുപകരണം എന്നി വയാണ് പ്രാഥമികാവശ്യങ്ങൾ എന്നതിന്റെ വിവക്ഷ. ദരിദ്രനും അഗതിയും തമ്മിൽ പറയത്തക്ക അന്തരമില്ല. തീരെ വരുമാനമോ ധനമോ ഇല്ലാത്തവരും, കിട്ടുന്ന ചെറിയ വരുമാനം ജീവിതാവശ്യങ്ങൾ നിർവഹിക്കാൻ മതിയാകാത്തവരുമെല്ലാം ഈ രണ്ടു വിഭാഗങ്ങളിലുൾപ്പെടും.
വീടും വാഹനവുമൊക്കെ ഉണ്ടെങ്കിൽ പോലും ആളുകൾ ദരിദ്രരാവാം. ഓരോരുത്തരുടെയും സാഹചര്യവും കഴിവും കണക്കിലെടുത്താണ് ദരിദ്രാവസ്ഥ നിർണ്ണയിക്കേണ്ടത്.
ആവശ്യം പരിഹരിക്കാനും, ദാരിദ്ര്യം ഇല്ലാതാക്കി ഭാവിയിൽ സകാത്ത് വാങ്ങാൻ അർഹരല്ലാത്തവിധം അവരെ നിരാശ്രയരാക്കാനു മുതകുന്ന സംഖ്യയാണ് സകാത്തായി നൽകേണ്ടത്. ഉമർ (റ) പറയുന്നു.
إذا أعطيتم فأعنوا (നിങ്ങൾ നൽകുന്നുവെങ്കിൽ ധനികരാക്കാൻ പര്യാപ്ത മായതു നൽകുക.)
ശരീരബലവും ആരോഗ്യവുമുള്ളവർ തന്നെ തൊഴിലൊന്നുമില്ലെ ങ്കിൽ സകാത്തിന് അർഹരായിരിക്കും. സകാത്ത് നിർബന്ധമാവാൻ മതിയായ സമ്പത്തുള്ളതോടൊപ്പം ഒരാളുടെ ബാധ്യതയിലുള്ള ആശ്രിതരുടെ പെരുപ്പം കാരണമോ വിലനിലവാരം ഉയർന്നതു കൊണ്ടോ, ഉള്ള സമ്പത്ത് പ്രാഥമികാവശ്യങ്ങൾക്ക് തികയാതെ വന്നാലോ? അത്തരക്കാർ സകാത്ത് നൽകാൻ ബാധ്യസ്ഥരാണ്. ഒപ്പം സകാത്ത് ലഭിക്കാൻ അർഹരുമാണ്.
3) സകാത്തുദ്യോഗസ്ഥർ.
സകാത്ത് ശേഖരണം, സൂക്ഷിപ്പ്, വിതരണം, അതിന്റെ കണക്കും രേഖകളും സൂക്ഷിക്കൽ തുടങ്ങിയ ചുമതല കളേല്പിക്കപ്പെട്ടവരാണ് സകാത്ത് ഉദ്യോഗസ്ഥർ. ഈ ഉദ്യോഗസ്ഥർ മുസ്ലിംകളാവണം, നബി കുടുംബത്തിൽ പെട്ട സകാത്ത് നിഷിദ്ധമായ ആളുകളാവാനും പാടില്ല.
4) مولفة القلوب (ഇസ്ലാമുമായി മനഃപൊരുത്തമുള്ളവർ)
ഇവർ രണ്ട് വിഭാഗമുണ്ടാകാം. ഒന്ന് മുസ്ലിംകൾ തന്നെ. തുല്യ സ്ഥാനീയരായ അമുസ്ലിം സുഹൃത്തുക്കളോ, പരിചയക്കാരോ ഉള്ള മുസ്ലിം പ്രമുഖന്മാർ, ദുർബല വിശ്വാസികൾ, അതിർത്തി ദേശങ്ങളിൽ അധിവസിക്കുന്ന മുസ്ലിംകൾ, സകാത്ത് നൽകാൻ വിസമ്മതിക്കുന്ന വരിൽനിന്ന് അതു പിടിച്ചെടുക്കുന്ന കാര്യത്തിൽ സഹകരിക്കാൻ സാധ്യതയുള്ളവർ ഇവരെല്ലാം ഈ വിഭാഗത്തിൽ പെടുന്നു. ഇവരിൽ ആദ്യം പറഞ്ഞവർക്ക് സകാത്ത് നൽകുന്നതിലൂടെ സമാന സ്ഥാനീയരായ അമുസ്ലിംകൾ ഇസ്ലാമിലേക്കാകൃഷ്ടരായേക്കും. ദുർബല വിശ്വാസികളെങ്കിൽ അവരെ ഇസ്ലാമിൽ ഉറപ്പിച്ചു നിറുത്താനും അതിർത്തി ദേശങ്ങളിലുള്ളവരെ പ്രതിരോധത്തിൽ പങ്കാളികളാക്കാനും അവസാനം പറഞ്ഞവരെ സകാത്ത് സംഭരണത്തിൽ സഹകരിപ്പിക്കാനുമാണ് ഈ വിഭാഗങ്ങൾക്ക് സകാത്ത് നൽകുന്നത്.
രണ്ട്, അമുസ്ലിംകൾ: സാമ്പത്തിക സഹായം വഴി ഇസ്ലാം സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കാവുന്നവരും, അതുവഴി ദ്രോഹം ഒഴിവാക്കാവുന്നവരും مولفة القلوب ൽ ഉൾപ്പെടുന്നു. ഇസ്ലാമിനെ പ്രശംസിക്കുകയും അങ്ങനെ ഇസ്ലാമിന്റെ പ്രചാരണത്തിന് സഹായകമായിത്തീരുകയും ചെയ്യുന്നവരും ഈ ഇനത്തിലാണ് പെടുക.
5) അടിമത്ത മോചനം
അടിമ സമ്പ്രദായം നിലവിലിരുന്ന കാലത്ത് അടിമകളെ വില കൊടുത്തു വാങ്ങി മോചിപ്പിക്കാൻ സകാത്തിലൊരു വിഹിതം നീക്കി വെച്ചിരുന്നു. ഇന്ന് അടിമത്തം നിലവിലില്ലാത്തതുകൊണ്ട് ഈ വകുപ്പ് മുൻ രീതിയിൽ പ്രയോഗത്തിലില്ല. സാമ്രാജ്യശക്തികളുടെ അടിമത്വ നുകത്തിൽ കഴിയുന്ന സമൂഹങ്ങളുടെ മോചനം ഈ വിഭാഗത്തിൽ പെടുമെന്ന് ആധുനിക പണ്ഡിതർക്കഭിപ്രായമുണ്ട്.
6) കടത്തിൽ പെട്ടുഴലുന്നവർ
അനുവദനീയമായ സ്വന്താവശ്യത്തിന് വേണ്ടിയോ പൊതുകാര്യത്തിനു വേണ്ടിയോ മറ്റാരുടെയെങ്കിലും ബാധ്യത തീർക്കാനോ കടപ്പെട്ടവനും തെറ്റായ കാര്യത്തിനുവേണ്ടി കടം വാങ്ങിയ ശേഷം അതിൽനിന്ന് പശ്ചാതപിച്ച് നല്ല നടപ്പ് ശീലമാക്കിയവനുമൊക്കെ ഈ വിഭാഗത്തിൽ വരും .
7) في سبيل الله (അല്ലാഹുവിന്റെ മാർഗ്ഗത്തിൽ)
ഇസ്ലാമിന്റെ നിലനില്പിനും വികസനത്തിനും സഹായകമായിത്തീരുന്ന സംരംഭങ്ങളെല്ലാം ഈയിനത്തിൽ വരും. സൈനികാവശ്യങ്ങൾ, ഇസ്ലാമിക വിജ്ഞാന സംരംഭങ്ങൾ എന്നിവ അതിന്റെ ഭാഗമാണ്.
8) ابن السبيل അനുവദനീയ യാത്രക്കിറങ്ങി ലക്ഷ്യം സാധിച്ച് മടങ്ങി നാട്ടിലെത്താൻ കഴിയാതെ സാമ്പത്തിക പ്രയാസം നേരിടുന്ന യാത്രക്കാരൻ. ഉല്ലാസയാത്രക്കാരന് പോലും അതിന് അർഹതയുണ്ട്. യാത്ര നിഷിദ്ധകാര്യത്തിനാവരുതെന്നേയുള്ളൂ.
ഖുർആൻ എണ്ണിപ്പറഞ്ഞതാണ് ഈ എട്ടു വിഭാഗങ്ങൾ ഖുർആൻ പറയുന്നു
(التوبة: 90) إِنَّمَا ٱلصَّدَقَٰتُ لِلْفُقَرَآءِ وَٱلْمَسَٰكِينِ وَٱلْعَٰمِلِينَ عَلَيْهَا وَٱلْمُؤَلَّفَةِ قُلُوبُهُمْ وَفِى ٱلرِّقَابِ وَٱلْغَٰرِمِينَ وَفِى سَبِيلِ ٱللَّهِ وَٱبْنِ ٱلسَّبِيلِ ۖ فَرِيضَةً مِّنَ ٱللَّهِ ۗ وَٱللَّهُ عَلِيمٌ حَكِيمٌ
(ദരിദ്രർ, അഗതികൾ, സകാത്തുദ്യോഗസ്ഥർ മനപ്പൊരുത്തമുള്ളവർ അടിമവിമോചനം, കടബാധിതർ, അല്ലാഹുവിന്റെ മാർഗ്ഗത്തിൽ യാതക്കാരൻ എന്നീ വിഭാഗങ്ങൾക്കായി അല്ലാഹു നിർബന്ധമായി നിശ്ചയിച്ച അവകാശമാണ് സദഖകൾ അല്ലാഹു സർവ്വജ്ഞനും, യുക്തിമാനുമാകുന്നു.
സിയാദുബ്നുൽ ഹാരിസുസ്സദാഈ (റ) പറയുന്നു.
أتيت النبي – صلى الله عليه وسلم – فبايعته فذكر حديثا طويلا : فأتاه رجل فقال : أعطني من الصدقة ، فقال له رسول الله – صلى الله عليه وسلم – : ” إن الله لم يرض بحكم نبي ولا غيره في الصدقات ، حتى حكم هو فيها ، فجزأها ثمانية أجزاء ، فإن كنت من تلك الأجزاء أعطيتك (أبوداود)
( ബൈഅത്ത് ചെയ്തു. അപ്പോൾ ഒരാൾ വന്ന് പറഞ്ഞു: സദഖയിൽ നിന്ന് എനിക്ക് വല്ലതും തരണം. നബി(സ) പറഞ്ഞു: സദഖയുടെ കാര്യത്തിൽ പ്രവാചകന്റെയും മറ്റാരുടെയും തീരുമാനം അല്ലാഹു തൃപ്തിപ്പെട്ടില്ല. അതിൽ അവൻ നേരിട്ട് തീരുമാനം കൈകൊള്ളുകയാണുണ്ടായത്. അവൻ അതു എട്ടു അംശമായി ഭാഗിച്ചു. ആ വിഭാഗങ്ങളിൽ താങ്കൾ ഉൾപ്പെടുമെങ്കിൽ ഞാൻ താങ്കൾക്കു നൽകാം.)
വിതരണം എങ്ങനെ?
സകാത്ത് ബാധ്യതയുള്ളവനോ അയാളുടെ വകീലോ ആണ് വിതരണക്കാരെങ്കിൽ പിന്നെ ഉദ്യോഗസ്ഥന്റെ വിഹിതം നല്കേണ്ടതില്ല. എട്ട് വിഭാഗങ്ങൾ എല്ലാം ഉണ്ടെങ്കിൽ അതിൽ ഒരു വിഭാഗത്തെയും സകാത്ത് നൽകുമ്പോൾ അവഗണിക്കരുതെന്നാണ് ഇമാം ശാഫിഈ(റ)യുടെ നിലപാട്. എല്ലാ വിഭാഗങ്ങളും ഉണ്ടായിരിക്കേ ഒരു വിഭാഗത്തിന് ചില വിഭാഗങ്ങൾക്കോ മാത്രം നൽകാമെന്ന് പറയുന്നവരുമുണ്ട് എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളാൻ തികയും ധനമെങ്കിൽ എല്ലാവർക്കും വീതിക്കണം. ഇല്ലെങ്കിൽ ഒരു വിഭാഗത്തിനു മാത്രവും നൽകാമെന്നാണ് താബിഈ പണ്ഡിതനായ ഇബ്രാഹിംന്ഇ(റ)യുടെ പക്ഷം. എല്ലാവർക്കും നൽകുന്നതാണ് നല്ലത്. ഒരു വിഭാഗത്തിന് മാത്രം നൽകിയാലും മതിയാവുമെന്നാണ് ഇമാം അഹ്മദുബ ഹമ്പൽ (റ) പറയുന്നത്. ആവശ്യക്കാർ ആരെന്ന് നോക്കി വേണം നൽകാനെന്ന് ഇമാം മാലിക് പറയുന്നു. എല്ലാവർക്കും നൽകണമെന്ന് നിർബന്ധമില്ല, സൗകര്യം പോലെ നൽകാമെന്നാണ് ഹനഫീ കാഴ്ചപ്പാട്.
സകാത്ത് നിഷിദ്ധമായവർ
മുസ്ലിം ധനികരിൽ നിന്ന് ശേഖരിച്ച് അവരിലെ ദരിദ്രർക്ക് വിതരണം ചെയ്യേണ്ടുന്ന ഒന്നാണ് സകാത്ത്. അതിനാൽ മുഅല്ലഫതുൽ ഖുലൂബി’ന്റെ ഗണത്തിൽ പെട്ടവരൊഴികെ, മുസ്ലിംകളുടെ സംരക്ഷണയിലുള്ളവ(ദിമ്മി)നെങ്കിൽ പോലും അമുസ്ലിമിന് സകാത്ത് നൽകാവതല്ല എന്നാണ് പണ്ഡിതാഭിപ്രായം, ഐഛികദാനം (സദഖ) അമുസ്ലിമിനും നൽകാം. താഴെ പറയുന്നവർക്ക് സകാത്ത് നൽകാൻ പാടില്ല.
1) ഇസ്ലാമിന്റെ ശത്രുക്കൾക്ക് സകാത്ത് നൽകൽ ഹറാമത്രേ ഇക്കാര്യത്തിൽ പണ്ഡിതൻമാർ ഏകാഭിപ്രായക്കാരാണ്.
2) നബി (സ)യുടെ കുടുംബം. നബി(സ)യുടെ അടുത്ത കുടുംബക്കാരായ ഹാശിം, മുത്തലിബ് കുലക്കാർക്കാണ് ഈ നിയമം ബാധകമാവുക.
അബൂഹുറൈറ (റ) പറയുന്നു.
أخذ الحسن تمرة من تمر الصدقة فقال النبي ﷺ کخ كخ لطرحها، أما شعرت أنا لا نأكل الصدقة (البخاري، مسلم)
(ഹസൻ സകാത്തിനത്തിലെ ഈത്തപ്പഴത്തിൽ നിന്ന് ഒരു ചുളയെടു ത്തു വായിലിട്ടു. “കഖ്, കഖ്’ എന്ന് പറഞ്ഞുകൊണ്ട് അതു തുപ്പിക്കളയാൻ നബി (സ) ആജ്ഞാപിച്ചു. നാം സദഖ തിന്നുകയില്ലെന്ന് നിനക്കറിയില്ലേ?’ നബി (സ) ചോദിച്ചു).
3,4 മാതാവും പിതാവും: മക്കൾ സ്വന്തം മാതാപിതാക്കൾക്ക് സകാത്ത് നൽകിയാൽ അതു സകാത്തായി പരിഗണിക്കുകയില്ല. മാതാപിതാക്കളു ടെ സംരക്ഷണം സന്താനങ്ങളുടെ ബാധ്യതയാണ് എന്നതാണ് കാരണം.
5) ഭാര്യ, ഭാര്യയുടെ സംരക്ഷണം ഭർത്താവിന്റെ ബാധ്യതയാണ്. അതിനാൽ ഭർത്താവിന്റെ സകാത്ത് ഭാര്യക്ക് നൽകിയാൽ അതും സകാത്തായി പരിഗണിക്കുകയില്ല.
6) പള്ളി, പാലം, വഴിവെട്ടൽ, വിരുന്നൂട്ടൽ തുടങ്ങിയ പുണ്യകരമായ കാര്യങ്ങൾക്ക് വേണ്ടിയും സകാത്ത് നൽകാവതല്ല. ഖുർആൻ പറഞ്ഞ സകാത്തിന്റെ എട്ട്തരം അവകാശികളിൽ ഇതൊന്നും ഉൾപ്പെടുന്നില്ല. എന്നതാണ് കാരണം. ഈയിനങ്ങൾക്ക് സദഖ നല്കാം.
വിതരണം ചെയ്യേണ്ടത് ആര് ?
സകാത്ത് ഇസ്ലാമിക സമൂഹത്തിന്റെ സാമ്പത്തിക വികാസത്തിന്റെ ആണിക്കല്ലാണ്. അതു സാമൂഹികമായി വിതരണം ചെയ്തെങ്കിലേ സമൂഹത്തിന്റെ സാമ്പത്തികരംഗം ഭദ്രമാവുകയുള്ളൂ. അതുകൊണ്ട് തന്നെ പ്രത്യക്ഷമോ പരോക്ഷമോ ആയ എല്ലായിനം ധനത്തിന്റെയും സകാത്ത് സംഘടിതമായാണ് നൽകേണ്ടത്. നബി(സ) എല്ലാതരം ധനത്തിന്റെയും സകാത്ത് ശേഖരിക്കാനായി പ്രതിനിധികളെ നിയോഗിക്കുമായിരുന്നു. ഖലീഫമാരായ അബൂബകറും(റ) ഉമറും(റ) ചെയ്തതും അങ്ങനെ തന്നെ. ഇസ്ലാമിക രാഷ്ട്രം കൂടുതൽ വിപുലപ്പെടുകയും പരോക്ഷധനം അന്വേഷിക്കുന്നതും കണ്ടെത്തുന്നതും ഏറെ ശ്രമകരമാവുകയും ചെയ്തപ്പോൾ പരോക്ഷധനത്തിന്റെ മാത്രം സകാത്ത് വ്യക്തിപരമായി നൽകിക്കൊള്ളാൻ മൂന്നാം ഖലീഫ ഉഥ്മാൻ (റ) ഉടമകൾക്കു അനുവാദം നൽകുകയുണ്ടായി. അത് ആ സാഹചര്യ ത്തിൽ നല്കിയ ഒരിളവ് മാത്രമാണ്. സ്ഥിര നിയമമല്ല.
ഇസ്ലാമിക ചിട്ടകളുള്ള ഭരണാധികാരിയെ – അയാൾ നീതിമാനല്ലെങ്കിൽ പോലും – സകാത്ത് ഏല്പിക്കുന്നതോടെ വ്യക്തിയുടെ ബാധ്യത തീരും. എന്നാൽ അമുസ്ലിം ഭരണാധികാരിയെയോ അനിസ്ലാമിക ഭരണകൂടത്തിലെ മുസ്ലിമായ ഭരണാധികാരിയെയോ ഏൽപിച്ചതുകൊണ്ട് ബാധ്യത തീരുകയില്ല.
വ്യക്തികൾ സ്വയം സകാത്ത് വിതരണം ചെയ്യുമ്പോൾ അതു സൂക്ഷ്മ ജീവിതം നയിക്കുന്നവർക്കു നൽകാൻ ശ്രമിക്കേണ്ടതാണ്. നിർബന്ധ നമസ്കാരം നിർവ്വഹിക്കാത്തവർക്കും മറ്റു മഹാപാപങ്ങളിൽ മുഴുകിക്കഴിയുന്നവർക്കും സകാത്ത് നൽകുന്നത് അവർ തിന്മകളിൽ തുടരാൻ ഇടവരുത്തിയേക്കും. സകാത്ത് നൽകുന്നതു മുഖേന അവരെ നല്ല മാർഗത്തിലേക്ക് കൊണ്ടുവരാമെന്ന് പ്രതീക്ഷിക്കുന്ന പക്ഷം അതാകാവുന്നതാണ്.
സകാത്തോ ദാനമോ ആയി നൽകിയ വസ്തു വില കൊടുത്താണങ്കിൽ പോലും ദാതാവ് തിരിച്ചു വാങ്ങാൻ പാടില്ല. ഇബ്നു ഉമർ(റ) പറയുന്നു.
أن عمر رضي الله عنه حمل على فرس في سبيل الله فوجده يباع فأراد أن يبتاعه فسأل رسول اللہ ﷺ عن ذلك فقال: لا تبتعه ولا تعد في صدقتك (متفق عليه وأبوداود و النسائي)
(ഉമർ (റ) അല്ലാഹുവിന്റെ മാർഗത്തിൽ ഒരു കുതിരയെ ദാനം നൽകിയിരുന്നു. പിന്നെ അതിനെ വിൽക്കുന്നതായി അദ്ദേഹത്തിന് വിവരം കിട്ടി അതു വാങ്ങാൻ ഉദ്ദേശിച്ച അദ്ദേഹം അതു സംബന്ധിച്ച് നബി (സ)യോട് അന്വേഷിച്ചു. നബി(സ) പറഞ്ഞു: താങ്കൾ അത് വാങ്ങരുത്. താങ്കളുടെ ദാനം തിരിച്ചു വാങ്ങരുത്.)
ഭർത്താവിനും ബന്ധുക്കൾക്കും സകാത്ത് നൽകൽ
ഭാര്യ സകാത്ത് നൽകാൻ ബാധ്യസ്ഥയും ഭർത്താവ് വാങ്ങാൻ അർഹനുമാണെങ്കിൽ ഭാര്യയുടെ സകാത്ത് ഭർത്താവിനു നല്കാവുന്നതാണ്. ഭർത്താവിന്റെ സാമ്പത്തികോത്തരവാദിത്തം ഭാര്യ വഹിക്കേണ്ടതില്ല എന്നതാണ് കാരണം. അബൂ സഈദിൽ ഖിദി (റ) പറയുന്നു.
جاءت زينب امرأة ابن مسعود ، فقات : يا رسول الله ، إنك أمرت اليوم بالصدقة وكان عندي حلي لي فأردت أن أتصدق به ، فزعم ابن مسعود أنه وولده أحق من أتصدق به عليهم ، فقال النبي صلى الله عليه وسلم : صدق ابن مسعود ، زوجك وولدك أحق من تصدقت به عليهم (البخاري)
(അബ്ദുല്ലാഹിബ്നു മസ്ഊദി(റ)ന്റെ ഭാര്യ സൈനബ് (റ) പറഞ്ഞു: അല്ലാഹു വിന്റെ പ്രവാചകരേ, ഇന്ന് താങ്കൾ സദഖ നൽകാൻ കൽപിച്ചുവല്ലോ. എന്റെ പക്കൽ ഒരു ആഭരണമുണ്ട്. ഞാനതു ദാനം ചെയ്യാൻ ഉദ്ദേശിക്കുന്നു. അപ്പോൾ ഇബ്നു മസ്ഊദ് വാദിക്കുന്നു അദ്ദേഹവും മക്കളുമാണ് എന്റെ ദാനത്തിന് കൂടുതൽ അർഹരെന്ന്. അപ്പോൾ നബി (സ) പറഞ്ഞു: ഇബ്നു മസ്ഊദ് പറഞ്ഞതു ശരിയാണ്. നിന്റെ ഭർത്താവും കുട്ടികളുമാണ് നിന്റെ ദാനത്തിന് ഏറെ അർഹർ.)
സഹോദരീ സഹോദരന്മാർ, പിതൃവ്യന്മാർ, പിതൃസഹോദരിമാർ മാതൃ സഹോദരീ സഹോദരന്മാർ തുടങ്ങി സാമ്പത്തിക ബാധ്യത വഹിക്കേണ്ടതില്ലാത്ത മറ്റു ബന്ധുക്കൾക്ക് സകാത്ത് നൽകുന്നതും ഇങ്ങനെത്തന്നെയാണ്. നബി(സ) പറയുന്നു.
الصدقة على المسكين صدقة وعلى ذي القرابة اثنتان صلة وصدقة
(അഗതിക്കു നൽകുന്ന ദാനം, ദാനം മാത്രമാണ്. അടുത്ത ബന്ധുവിന് നല്കുന്ന ദാനം രണ്ട് കാര്യമാണ്. ബന്ധം ചേർക്കലും ദാനവും – അഹ്മദ്, നസാഈ, തിർമിദി).
വിദ്യാർത്ഥിയും ആരാധനയിൽ കഴിഞ്ഞുകൂടുന്നവനും
മറ്റു വരുമാനമില്ലാത്ത വിദ്യാർത്ഥി ജോലി ചെയ്യുന്നത് വിദ്യാഭ്യാസത്തിന് മുടക്കം വരുത്തുമെങ്കിൽ അത്തരം വിദ്യാർത്ഥികൾക്ക് സകാത്ത് നൽകാം. എന്നാൽ അധ്വാനിക്കാതെ ഐഛികാരാധനകളിൽ(نوافل) മുഴുകിക്കഴിയുന്നവന് അധ്വാനിക്കാൻ ശേഷിയുള്ളവനെങ്കിൽ, സകാത്ത് നൽകിയാൽ അതു സകാത്തായി പരിഗണിക്കുകയില്ല.
സകാത്തിനു പകരം കടം ഒഴിവാക്കൽ
ഉത്തമർണൻ സകാത്ത് വിഹിതം അധമർണന്റെ കടത്തിൽ വരവ് ചേർത്ത് അയാളെ കടത്തിൽ നിന്ന് ഒഴിവാക്കി വിവരം പറഞ്ഞാൽ അത് സകാത്തായി പരിഗണിക്കുമെന്നാണ് താബിഈ പണ്ഡിതൻമാരായ ഹസൻ ബസരി (റ)യുടെയും അത്വാഇ (റ)ന്റെയും അഭിപ്രായം. ഇമാം അഹ്മദും ഇമാം അബൂ ഹനീഫയും അതു സകാത്താവുകയില്ലെന്ന പക്ഷക്കാരാണ്.
സകാത്ത് സ്ഥലം മാറി കൊടുക്കൽ
ഒരു പ്രദേശത്ത് സകാത്തിന് അർഹരില്ലാതാവുകയോ അർഹർക്ക് നൽകിയ ശേഷം സംഖ്യ മിച്ചം വരികയോ ചെയ്താൽ ആവശ്യമുള്ള പ്രദേശങ്ങളിലേക്ക് അതു മാറ്റാവുന്നതാണ്. എന്നാൽ ഒരു പ്രദേശത്ത് അർഹർ ഉണ്ടായിരിക്കെ സാധാരണഗതിയിൽ അതു മറ്റൊരു പ്രദേശ ത്തേക്ക് മാറ്റാവതല്ല.
പരസ്യപ്പെടുത്തൽ
രിയാഅ് (പ്രകടനപരത ഇല്ലെങ്കിൽ സകാത്തും (നിർബന്ധദാനം), സദഖയും (ഐഛിക ദാനം) പരസ്യപ്പെടുത്തുന്നതു തെറ്റല്ല. ഐഛിക ദാനം രഹസ്യമായി നല്കുന്നതാണ് കൂടുതൽ ഉത്തമം. ഖുർആൻ പറയു ന്നു: “നിങ്ങൾ ദാനങ്ങൾ പരസ്യമാക്കുകയാണെങ്കിൽ അത് നല്ലത്. നിങ്ങളത് രഹസ്യമാക്കുകയും ദരിദ്രർക്കു നല്കുകയുമാണെങ്കിൽ അതാണു നിങ്ങൾക്കുത്തമം.“ (അൽബഖറ: 271)
ഫിത്വ് ർ സകാത്ത് (زكاة الفطر)
റമദാൻ അവസാനിക്കുന്നതോടെ നിർബന്ധമായിത്തീരുന്ന ഒന്നാണ് ഫിത്വ് ർ സകാത്ത്. വലിയവർ, കുട്ടികൾ, സ്ത്രീകൾ, പുരുഷന്മാർ, അടിമകൾ, സ്വതന്ത്രർ തുടങ്ങി എല്ലാവർക്കും ഫിത്വ് ർ സകാത്ത് നിർബന്ധമാണ് തനിക്കുവേണ്ടിയും തന്റെ ആശ്രിതർക്കുവേണ്ടിയും അതു നൽകേണ്ടതു കുടുംബനാഥന്റെ ബാധ്യതയാണ്. നാട്ടിലെ പ്രധാന ഭക്ഷ്യവസ്തു ഒരാൾക്ക് ഒരു സാഅ് (സുമാർ രണ്ടേകാൽ കിലോ) എന്ന അളവിലാണ് നൽകേണ്ടത്. ഹിജ്റയുടെ രണ്ടാം വർഷമാണ് ഈ സകാത്ത് നിർബന്ധമായത്. നോമ്പുകാരനിൽ നിന്ന് സംഭവിച്ചിരിക്കാനിടയുള്ള വീഴ്ചകൾ പരിഹരിക്കുകയും പെരുന്നാൾ ദിവസം സമൂഹത്തിൽ ആരും പട്ടിണി കിടക്കുന്നില്ലെന്ന് ഉറപ്പുവരുത്തുകയുമാണ് ഈ സകാത്തിന്റെ ഉദ്ദേശ്യം.
ഇബ്നു ഉമർ (റ) പറയുന്നു.
فرض رسول اللہ ﷺ زكاة الفطر من رمضان صاعا من تمر من شعير على العبد والحر والذكر والأنثى والصغير والكبير من
(റസൂൽ (സ) ഫിത്വർ സകാത്ത് മുസ്ലിംകളിലെ അടിമയ്ക്കും, സ്വത തനും, സ്ത്രീക്കും പുരുഷനും, കുട്ടികൾക്കും, വലിയവർക്കുമെല്ലാം ഒരു സാഅ് ഈത്തപ്പഴം, ഒരു സാഅ് യവം എന്ന കണക്കിൽ നിർബന്ധ മായി പ്രഖ്യാപിച്ചു. )
ഇബ്നു അബ്ബാസ് (റ) പറയുന്നു
فرض رسول الله ﷺ زكاة الفطر طهرة للصائم من اللغو والرفث وطعمة للمساكين. من أداها قبل الصلاة فهي زكاة مقبولة ومن أداها بعد الصلاة فهي صدقة من الصدقات (أبوداود، ابن ماجه والدارقطني)
(നോമ്പു കാരന് അനാവശ്യ വാക്കിനും പ്രവൃത്തിക്കുമുള്ള പ്രായശ്ചിത്തമെന്ന നിലയ്ക്കും അഗതികൾക്കുള്ള ഭക്ഷണമായുമാണ് റസൂൽ(സ) ഫിത്വ് ർ സകാത്ത് നിർബന്ധമാക്കിയത്. ആരെങ്കിലും അതു നമസ്കാരത്തിന് മുമ്പ് കൊടുത്തു വീട്ടിയാൽ അതു സ്വീകാര്യമായ സകാത്തായി. നമസ്കാരത്തിനു ശേഷമാണ് അതു നൽകുന്നതെങ്കിൽ അതൊരു ദാനം മാത്രമായിരിക്കും.)
റമദാനിലെ അവസാന ദിവസം സൂര്യൻ അസ്തമിക്കുന്നതോടു കൂടിയാണ് ഫിത്വ് ർ സകാത്ത് നിർബന്ധമാകുന്നത്. ആ ദിവസം സൂര്യൻ അസ്തമിക്കുമ്പോൾ ജീവിച്ചിരിപ്പുള്ളവർക്കെല്ലാം അതു നിർബന്ധമാണ്. സൂര്യാസ്തമയ ശേഷം ജനിച്ച കുട്ടിക്ക് ഫിത്വ് ർ സകാത്ത് നിർബന്ധമില്ല.
ഫിത്വ് ർ സകാത്ത് നിർബന്ധമാകുന്നതു റമദാൻ അവസാനിക്കുന്നതോടു കൂടിയാണെങ്കിലും റമദാൻ ആദ്യം മുതൽക്കുതന്നെ അത് നൽകാവുന്നതാണ്. സകാത്ത് ലഭിക്കാനർഹരായ എട്ടു വിഭാഗങ്ങൾക്കു തന്നെയാണ് ഫിത്വ് ർ സകാത്തും നൽകേണ്ടത്. ദരിദ്രർക്കും അഗതികൾ ക്കും മുൻഗണന നല്കണമെന്നും അഭിപ്രായമുണ്ട്.
പെരുന്നാൾ ദിവസം രാവും പകലും തനിക്കും തന്റെ ബാധ്യതയിലു ള്ളവർക്കും ഭക്ഷണത്തിന് വേണ്ടവക കഴിച്ച് വല്ലതും മിച്ചമുള്ളവരെല്ലാം ഫിത്വർ സകാത്ത് നൽകാൻ ബാധ്യസ്ഥരാണ്. തന്റെ ബാധ്യതയിലുള്ള മുഴുവൻ ആളുകൾക്കും വേണ്ടി ഫിത്വ് ർ സകാത്ത് നൽകാനുള്ള വകയില്ലെങ്കിൽ എത്രപേർക്കുവേണ്ടി നൽകാൻ കഴിയുമോ അത്രയും പേർക്കുവേണ്ടി നല്കണം. കടം വാങ്ങി നൽകേണ്ടതില്ല.
സകാത്തിനു പുറമെയുള്ള ബാധ്യത
സമ്പത്ത് വ്യക്തിയുടെയും സമൂഹത്തിന്റെയും നിലനിൽപിന്റെ പ്രധാനാധാരമാണ്. ഏതു വ്യക്തിക്കും ഭക്ഷണം, വസ്ത്രം, പാർപ്പിടം ആദിയായ അടിസ്ഥാനാവശ്യങ്ങൾ പരിഹരിച്ചുകിട്ടും വിധമായിരിക്കണം സമൂഹത്തിന്റെ സാമ്പത്തിക ഘടന. ഈ ആവശ്യങ്ങൾ ലഭ്യമാക്കാൻ പറ്റിയ ഏറ്റവും നല്ല മാർഗ്ഗമാണ് സകാത്ത്. അതു വഴി ദരിദ്രന്റെ ആവശ്യം പരിഹൃതമാവുന്നു. എന്നാൽ ധനികനെ പ്രയാസപ്പെടുത്തുന്നുമില്ല. സകാത്ത് സമ്പന്നൻ കനിഞ്ഞേകുന്ന ഔദാര്യമല്ല, ധനികന്റെ സമ്പത്തിൽ ദരിദ്രന് അല്ലാഹു നിശ്ചയിച്ചുകൊടുത്ത അവകാശമാണത്. وفي اموالهم حق للسايل والمحروم (അവരുടെ ധനത്തിൽ ആവശ്യമുള്ളവനും ധനമില്ലാത്തവനും അവകാശമുണ്ട്.) എന്ന് ഖുർആൻ പ്രഖ്യാപിക്കുന്നു. സകാത്ത് വഴി പ്രയാസപ്പെടുന്നവരുടെ പ്രശ്നം പരിഹരിക്കാനും സാമൂഹികാവശ്യങ്ങൾ നിറവേറ്റാനും സാധിക്കുമെങ്കിൽ കാര്യം അവിടം കൊണ്ടവസാനിച്ചു. അതുകൊണ്ട് മാത്രം പ്രശ്നം പരിഹരിക്കാനാവുന്നി ല്ലെങ്കിൽ അതു പരിഹരിക്കാനാവുന്നത് നല്കൽ സമ്പന്നന്റെ ബാധ്യത യായി വരും. നബി (സ) പറയുന്നു.
إن في المال حقا سوى الزكاة (ابن ماجه والترمذي) (സകാത്തിനു പുറമെയും സമ്പത്തിൽ ബാധ്യതയുണ്ട്.)
സകാത്ത് കൊണ്ട് മാത്രം സാമ്പത്തികാവശ്യങ്ങൾ പരിഹരിക്കാ നാവുന്നില്ലെങ്കിൽ അതിനു പുറമെയും സമ്പത്ത് വിനിയോഗിക്കൽ അനിവാര്യമാണെന്ന കാര്യത്തിൽ പണ്ഡിതന്മാർ ഏകാഭിപ്രായക്കാരാണ്. ഖുർ ആൻ ധനവ്യയം സകാത്തിൽ ഒതുക്കിയിട്ടില്ല. പുണ്യം എന്താണെന്ന് വിവരിക്കവെ ഖുർആൻ പറയുന്നു.
وآتى المال على حبه ذوي القربى واليتامى والمساكين وابن السبيل والسائلين وفي الرقاب وأقام الصلاة وآتى الزكاة (البقرة : 177)
(ധനം അതിനോട് പ്രതിപത്തിയുള്ളതോടൊപ്പം അടുത്ത ബന്ധുക്കൾക്കും അനാഥർക്കും അഗതികൾക്കും യാത്രക്കാരനും ആവശ്യപ്പെട്ട് വരുന്നവർക്കും അടിമമോചനത്തിനും നൽകുകയും നമസ്കാരം നിർവ്വഹി ക്കുകയും സകാത്ത് നൽകുകയും ചെയ്തവർ.)
ഐഛിക ദാനം (الصدقة)
സകാത്ത് നിർബന്ധദാനമാണ്. അതിന് പുറമെ ഐഛികദാനം നൽകാനും ഇസ്ലാം പ്രചോദനം നൽകുന്നുണ്ട്. സ്വാർത്ഥത തടയുക, സഹകരണവും സഹവർത്തിത്വവും വളർത്തുക എന്നിവയാണ് ദാനം പ്രോത്സാഹിപ്പിക്കുന്നതിലൂടെ ഇസ്ലാം ലക്ഷ്യമിടുന്നത് പരലോക ജീവിതത്തിൽ വർദ്ധിച്ച പ്രതിഫലമാണ് അല്ലാഹു അതിന് വാഗ്ദാനം നൽകുന്നത്. ഖുർആൻ പറയുന്നു.
مثل الذين ينفقون أموالهم في سبيل الله كمثل حبة أنبتت سبع سنابل في كل سنبلة مائة حبة والله يضاعف لمن يشاء والله واسع عليم (البقرة:
(അല്ലാഹുവിന്റെ മാർഗത്തിൽ ധനം വിനിയോഗിക്കുന്നവരുടെ ഉപമ ഒരു ധാന്യത്തിന്റേത്. അതു ഏഴ് കതിർ കുല ഉല്പാദിപ്പിച്ചു. ഓരോ കുലയിലും നൂറ് ധാന്യമണി. അല്ലാഹു അവൻ ഉദ്ദേശിക്കുന്നവർക്കു പിന്നെയും ഇരട്ടിയായി നൽകുന്നു. അല്ലാഹു വിശാലനും സർവ്വജ്ഞനുമത്രെ .)
നബി (സ) പറയുന്നു.
إن الصدقة تطفئ غضب الرب وتدفع ميتة السوء (الترمذي)
(ദാനം ദൈവകോപം ശമിപ്പിക്കുന്നു. ദുർമരണത്തെ തടയുന്നു.)
ما من يوم يصبح العباد فيه إلا وملكان ينزلان فيقول أحدهما : اللهم أعط منفقا خلفا ويقول الآخر : اللهم أعط ممسكا تلفا (مسلم)
(മനുഷ്യർ നേരം പുലരുന്ന ഏതൊരു ദിവസവും രണ്ട് മലക്കുകൾ ഇറങ്ങിവരും. ഒരാൾ പ്രാർത്ഥിക്കും. അല്ലാഹുവേ! ദാതാവിന് പകരം നൽകേണമേ! അപരൻ പറയും. അല്ലാഹുവേ! പിശുക്കന് നാശം നൽകേണമേ!)
ദാനം സമ്പത്തിൽ പരിമിതമല്ല. സന്ദർഭമാണ് ദാനത്തിന്റെ ഇനം ഏതെന്നു നിശ്ചയിക്കുന്നത് സാമ്പത്തികസഹായം വേണ്ടിടത്ത് അതാണ് ദാനം, രോഗ ശൂഷയാണെങ്കിൽ അതാണ് ഒരാളെ കൈപിടിച്ച് എഴുന്നേൽപ്പിക്കലാണ് ആവശ്യമെങ്കിൽ അതാണ് അപ്പോഴത്തെ ദാനം നബി(സ) പറയുന്നു.
كل نفس كتب عليها الصدقة كل يوم طلعت فيه الشمس فمن ذلك أن يعدل بين الإثنين صدقة وأن يعين الرجل على دابته فيحمله عليها صدقة ويرفع متاعه عليها صدقة ويميط الأذي عن الطريق صدقة والكلمة الطيبة صدقة وكل خطوة يمشى إلى الصلاة صدقة (أحمد)
(സൂര്യനുദിക്കുന്ന ദിവസത്തിലൊക്കെയും ഏതൊരാത്മാവിനും ദാനം വിധിച്ചിട്ടുണ്ട്. രണ്ടാളുകൾക്കിടയിൽ നീതി നടത്തുക എന്നതു അതിന്റെ ഭാഗമാണ്. അതു ദാനമാണ്. ഒരാളെ അയാളുടെ വാഹനത്തിൽ കയറാൻ സഹായിക്കൽ ദാനമാണ്. അയാളുടെ വസ്തുവഹകൾ വാഹനത്തിൽ കയറ്റിക്കൊടുക്കൽ ദാനമാണ്. വഴിയിൽ നിന്ന് ഉപദ്രവം നീക്കൽ ദാനമാണ്. നല്ല സംസാരം ദാനമാണ്. നമസ്കാരത്തിന് നടക്കുന്ന ഓരോ അടിവെപ്പും ദാനമാണ്.)
ദാനത്തിന്റെ പ്രഥമാവകാശികൾ
ദാതാവിന്റെ സ്വന്തക്കാർ – ഭാര്യ, സന്താനങ്ങൾ, അടുത്ത ബന്ധുക്കൾ – എന്നിവർ തന്നെയാണ് ധനവ്യയത്തിൽ പ്രഥമാവകാശികൾ, സ്വന്ത ക്കാരുടെ പ്രാഥമികാവശ്യത്തിന് വേണ്ടത് അത്യന് ദാനം ചെയ്യാവതല്ല. നബി (സ) പറഞ്ഞതായി ജാബിർ (റ) ഉദ്ധരിക്കുന്നു.
إذا كان أحدكم فقيرا فليبدأ بنفسه وإن كان فضل فعلى عياله وإن كان فضل فعلى ذوي قرابته أو قال ذوي رحمه وإن كان فضل فهاهنا وهاهنا
(നിങ്ങളിൽ ഒരാൾ ദരിദ്രനെങ്കിൽ സ്വന്തത്തിന് വേണ്ടിയാവണം അയാൾ ആദ്യം ചെലവ് ചെയ്യുന്നത് മിച്ചമുണ്ടെങ്കിൽ ആശ്രിതർക്കു വേണ്ടി, പിന്നെയും മിച്ചമുണ്ടെങ്കിൽ അടുത്ത ബന്ധുക്കൾക്ക് വേണ്ടി, പിന്നെയും മിച്ചമുണ്ടെങ്കിൽ അവിടെയും ഇവിടെയുമെല്ലാം. – മുസ്ലിം, അഹ്മദ്)
ദാനത്തെ നിഷ്ഫലമാക്കുന്ന കാര്യം
ദാനം വഴി ലഭിക്കേണ്ട പാരത്രികനേട്ടം അല്ലാഹുവിന്റെ പ്രീതിയും പ്രതിഫലവുമാണ്. പക്ഷെ, ചെയ്തുകൊടുത്ത ഗുണം എടുത്തു പറയുകയോ, ഗുണഭോക്താവിനെ വാക്കോ പ്രവൃത്തിയോ വഴി നോവിക്കുകയോ, പ്രകടനം ഉദ്ദേശ്യമാവുകയോ ചെയ്താൽ ദാനത്തിന്റെ പാരത്രിക ഫലം നഷ്ടമാവും. ഖുർആൻ പറയുന്നു.
يا أيها الذين آمنوا لا تبطلوا صدقاتكم بالمن والأذى كالذي ينفق ماله رئاء الناس (البقرة : ٢٦٤)
(വിശ്വസിച്ചവരേ, ആളുകളെ കാണിക്കാനായി സ്വന്തം ധനം വ്യയം ചെയ്യുന്നവനെപ്പോലെ, ചെയ്തത് എടുത്തു പറഞ്ഞും ദ്രോഹിച്ചും നിങ്ങളുടെ ദാനങ്ങൾ നിങ്ങൾ നിഷ്ഫലമാക്കിക്കളയരുത്.)
നിഷിദ്ധ ധനം
നിഷിദ്ധധനം ദാനം ചെയ്തതുകൊണ്ട് ഒരു പുണ്യവും നേടാനില്ല. നിഷിദ്ധ മാർഗേണ ധനം സമ്പാദിക്കാൻ ഇസ്ലാം അനുവദിക്കുന്നുമില്ല. ഖുർആൻ പറയുന്നു:
لا تأكلوا أموالكم بينكم بالباطل (البقرة: ١٨٨)
(നിങ്ങളുടെ ധനങ്ങൾ നിങ്ങൾ പരസ്പരം നിഷിദ്ധമാർഗ്ഗ കൈവശപ്പെടുത്തി ഭക്ഷിക്കരുത്.)
أيها الناس إن الله طيب لا يقبل إلاطيبا (مسلم)
(മനുഷ്യരേ, അല്ലാഹു വിശുദ്ധനാണ്. വിശുദ്ധമായതല്ലാത്ത ഒന്നും അവൻ സ്വീകരിക്കുകയില്ല)
ഭർതൃധനം ഉപയോഗിച്ചുള്ള ദാനം
സാധാരണരീതിയിൽ തുഛം എന്ന് പറയാവുന്നതെന്നും ഭർത്താവിന്റെ ധനത്തിൽ നിന്ന് അയാളുടെ അനുവാദമില്ലാതെ തന്നെ ദാനം ചെയ്യാൻ ഭാര്യക്ക് അവകാശമുണ്ട്. അതിൽ കൂടിയാൽ ഭർത്താവിന്റെ അനുവാദമോ, അയാൾക്കു സമ്മതമാണെന്ന ഉത്തമബോധ്യമോ വേണം. ഇല്ലെങ്കിൽ അങ്ങനെ ചെയ്യുന്നതു തെറ്റായിരിക്കും. വിടവാങ്ങൽ പ്രസംഗത്തിൽ നബി (സ) പറഞ്ഞതായി അബൂഉമാമ (റ) ഉദ്ധരിക്കുന്നു.
لا تنفق المرأة شيئا من بيت زوجها إلا باذن زوجها قبل : يا رسول الله ولا الطعام قال : ذلك أفضل أموالنا (الترمذي)
(ഭർത്താവിന്റെ വീട്ടിൽ നിന്ന് ഭർത്താവിന്റെ അനുവാദമില്ലാതെ സ്ത്രീ ഒന്നും ദാനം ചെയ്യരുത്. ചോദ്യം വന്നു. അല്ലാഹുവിന്റെ ദൂതരേ, ഭക്ഷണവും ദാനം ചെയ്യരുതെന്നോ? നബി(സ) പറഞ്ഞു: അതു നമ്മുടെ പ്രധാന ധനമല്ലേ?)
മുഴു ധനവ്യയം
കടം സംബന്ധമായോ മറ്റോ ബാധ്യതകളില്ലാത്ത, അധ്വാനശേഷിയും ക്ഷമാശക്തിയുമുള്ളവർക്ക് അവരുടെ ധനം മുഴുവൻ ദാനം ചെയ്യാം. മറ്റുള്ളവർ ദാനത്തിലും മിതത്വം പാലിക്കണം. ഉമർ (റ) പറയുന്നു-
أمرنا رسول الله ﷺ أن نتصدق. فوافق ذلك مالا عندي فقلت : اليوم أسبق أبابكر إن سبقته يوما فجئت بنصف مالي فقال رسول الله صلى الله عليه وسلم : ما أبقيت لأهلك ؟ فقلت : مثله. وأتى أبوبكر بكل ماله. فقال له رسول الله ﷺ ما أبقيت لأهلك ؟ فقال : أبقيت لهم الله ورسوله. فقلت : لا أسابقك إلى شيئ أبدا (أبوداود، الترمذي)
(റസൂൽ (സ) ഞങ്ങളോട് ദാനം ചെയ്യാൻ കല്പിച്ചു. എന്റെ കയ്യിൽ സമ്പത്തുള്ള സന്ദർഭമായിരുന്നു അത്. ഞാൻ ആത്മഗതം ചെയ്തു. എന്നെങ്കിലും അബൂബകറിനെ പരാജയപ്പെടുത്താൻ എനിക്കാവുമെങ്കിൽ അത് ഇന്നാണ്. ഞാൻ എന്റെ പാതിധനം കൊണ്ടുവന്നു. റസൂൽ (സ) ചോദിച്ചു. കുടുംബത്തിന് ബാക്കിവെച്ചത് എത്രയാണ്? ഞാൻ പറഞ്ഞു: ഇത്രതന്നെ. അബൂബകർ മുഴുവൻ ധനവുമായാണ് വന്നത്. റസൂൽ (സ) ചോദിച്ചു. കുടുംബത്തിന് എത്ര മിച്ചം വെച്ചിട്ടുണ്ട്. അദ്ദേഹം പറഞ്ഞു: അവർക്കുവേണ്ടി അല്ലാഹുവിനെയും ദൂതനെയും മിച്ചം വെച്ചിട്ടുണ്ട്. അതു കേട്ട് ഞാൻ പറഞ്ഞു. ഇനി ഒരിക്കലും ഞാൻ താങ്കളോട് മത്സരത്തിനില്ല.)
ജാബിർ (റ) പറയുന്നു. ഒരിക്കൽ ഒരാൾ ഒരു കോഴിമുട്ടയോളം വലിപ്പമുള്ള ഒരു സ്വർണ്ണക്കട്ടിയുമായി നബി(സ)യെ സമീപിച്ച് പറഞ്ഞു അല്ലാഹു വിന്റെ ദൂതരേ, ഇതു എനിക്കു ഒരു ഖനിയിൽ നിന്ന് കിട്ടിയതാണ്. ഇതു ദാനമായി സ്വീകരിച്ചാലും! എന്നാൽ എന്റെ കയ്യിൽ മറ്റൊന്നുമില്ല. നബി(സ) അയാൾ പറഞ്ഞതു കേട്ടില്ലെന്ന് വെച്ചു. അയാൾ വലതുഭാഗത്തു വന്നു വീണ്ടും അതുതന്നെ പറഞ്ഞു: നബി(സ) അപ്പോഴും അയാൾ പറഞ്ഞതു കേട്ടില്ലെന്ന് നടിച്ചു. അയാൾ ഇടതു ഭാഗത്തു വന്നു അതു തന്നെ ആവർത്തിച്ചു. നബി(സ) അതു വാങ്ങി ഒരു ഏറു വെച്ചുകൊടുത്തു. അയാൾക്കതു ഏറ്റിരുന്നുവെങ്കിൽ അത് അയാളെ മുറിപ്പെടുത്തുമായിരുന്നു. എന്നിട്ട് നബി(സ) ഇപ്രകാരം പറഞ്ഞു:
أتي أحدكم بماله كله يتصدق به ثم يجلس بعد ذلك يتكفف الناس، إنما الصدقة عن ظهر غنى (أبوداود، حاكم)
(നിങ്ങളിൽ ഓരോരുത്തർ മുഴുവൻ ധനവും ദാനം ചെയ്യാൻ കൊണ്ടു വരുന്നു. പിന്നെ അവൻ ഇരുന്ന് ജനങ്ങളോട് കൈനീട്ടണം. സ്വാശ്രയം ഉള്ളപ്പോൾ മാത്രമാണ് ദാനം ചെയ്യേണ്ടത്.)
അമുസ്ലിമിനും ദാനമാവാം
ദാനം നൽകുന്നതു മുസ്ലിമിനേ പാടുള്ളൂ എന്നില്ല. അമുസ്ലിമിനുമാവാം. അമുസ്ലിംകളിൽ തന്നെ ഇസ്ലാമിനോട് ശത്രുതയുള്ളവർക്കു പോലും ദാനം നൽകാം. മാനുഷിക പരിഗണന വെച്ചാവണമെന്ന് മാത്രം. ഇസ്ലാമിനെതിരിലോ കുറ്റകരമായ കാര്യങ്ങൾക്കോ ചെലവഴിക്കുമെന്ന് കണ്ടാൽ ദാനം നൽകരുത്. ഖുർആൻ സത്യവിശ്വാസങ്ങളെ പ്രശംസിക്കുന്നു .
ويطعمون الطعام على حبه مسكينا ويتيما وأسيرا (الدهر: 8)
(അവർ അഗതിക്കും അനാഥയ്ക്കും ബന്ധിതനും ഭക്ഷണത്തോട് താല്പര്യമുള്ളതോടൊപ്പം തന്നെ അത് നൽകും).
മനുഷ്യർക്കു മാത്രമല്ല, ഇതര ജീവജാലങ്ങൾക്കും ദാനം നൽകാം. അവശ്യ സന്ദർഭത്തിൽ അതു നിർബന്ധവുമാവും. ദാഹിച്ചു വലഞ്ഞ നായയ്ക്ക് വെള്ളം നൽകിയ ഒരു ദുർനടപ്പുകാരി ആ ഒരൊറ്റ കാരണത്താൽ സ്വർഗ്ഗപ്രാപ്തയായതായി നബി(സ)യുടെ ഹദീഥിൽ കാണാം.
بينما كلب يطيف ببركة قد كاد يقتله العطش إذ رأته بغي من بغايا بني إسرائيل فنزعت موقها فاستقت له به فسقته فغفر لها به (البخاري
(ദാഹിച്ച് ചാവാറായ ഒരു നായ വെള്ളക്കുഴിക്കു ചുറ്റും കറങ്ങിക്കൊണ്ടിരിക്കെ അതുകണ്ട് ഇസ്രാഈലികളിലെ ഒരു വേശ്യ അവളുടെ കാലും അഴിച്ച് അതിൽ വെള്ളം കോരിക്കൊടുത്തു. അത് കാരണം അവൾക്ക് പാപം പൊറുത്തുകിട്ടി. )
സാധാരണ ദാനത്തിന് നല്കിയതിന്റെ മാത്രം പ്രതിഫലമാണ് ലഭിക്കുക. എന്നാൽ സ്ഥായിയായ ദാനത്തിന് (الصدقة الجارية) സ്ഥായിയായ പ്രതിഫലം ലഭിക്കും. നബി (സ) പറയുന്നു.
إذا مات الإنسان انقطع عمله إلا من ثلاثة صدقة جارية أو علم ينتفع به أو ولد صالح يدعوله (أحمد، مسلم)
(മനുഷ്യൻ മരിക്കുന്നതോടെ അവന്റെ കർമ്മം മൂന്നിനം ഒഴികെ എല്ലാം നിലയ്ക്കും. സ്ഥായിയായ ദാനവും, പ്രയോജനം ചെയ്യുന്ന വിദ്യ യും, തനിക്കുവേണ്ടി പ്രാർത്ഥിക്കുന്ന നല്ലവനായ സന്താനവും.)
ദാനമോ ഉപകാരമോ ചെയ്യുന്നവരോട് നന്ദി പ്രകാശിപ്പിക്കേണ്ടത് അതു സ്വീകരിക്കുന്നവരുടെ ബാധ്യതയാണ്. നബി (സ) പറയുന്നു.
لا يشكر الله من لم يشكور ناس (മനുഷ്യരോട് നന്ദി പ്രകടിപ്പിക്കാത്തവൻ അല്ലാഹുവിനോട് നന്ദി കാണിക്കുന്നില്ല).
നന്ദി പ്രകാശനത്തിന്റെ ഉയർന്ന രൂപം പ്രാർത്ഥനയാണ്. നബി(സ) പറയുന്നു.
من صنع معه معروف فقال لفاعله : جزاك الله خيرا فقد أبلغ في الثناء (الترمذي)
(ആർക്കെങ്കിലും വല്ല നന്മയും ചെയ്തു കിട്ടുകയും ചെയ്തു കൊടുത്ത ആളോട് جزاك الله خيراً അല്ലാഹു താങ്കൾക്ക് നന്മ പ്രതിഫലം നൽകട്ടെ’ എന്ന് പ്രാർത്ഥിക്കുകയും ചെയ്താൽ അയാൾ ഏറ്റവും നല്ല പ്രശംസയാണ് അർപ്പിച്ചത്.)